ഓഫ് ബീറ്റ്

തന്തൂരി ചിക്കന്‍ മുതല്‍ സ്വീറ്റ്പാന്‍ വരെ; ഈ വെഡിങ്ങ് ഫോട്ടോ ഷൂട്ട് കണ്ടാല്‍ നാവില്‍ വെള്ളമൂറും

Print Friendly, PDF & Email

പ്രിയപ്പെട്ട വിഭവങ്ങളും ഭക്ഷണ ശാലകളും പശ്ചാത്തലമാക്കി പ്രണയത്തിന്റെ ഇഴയടുപ്പങ്ങള്‍ ചിത്രീകരിച്ചപ്പോള്‍

A A A

Print Friendly, PDF & Email

കടലും പാര്‍ക്കും മരം ചുറ്റി പ്രേമവുമൊക്കെയുള്ള സാധാരണ കല്യാണ ഫോട്ടോ ഷൂട്ടുകളില്‍ നിന്ന് മാറിച്ചിന്തിക്കുകയാണ് വിശാഖയും വിനീതും. പരസ്യ മേഖലയില്‍ ജോലി ചെയ്യുന്ന വിശാഖ പ്രസാദിന്റെയും ബിസിനസ്സുകാരനായ വിനീത് മേത്തയുടെയും പ്രീ വെഡ്ഡിങ്ങ് ഷൂട്ടിന്റെ തീം ഭക്ഷണമാണ്. പ്രിയപ്പെട്ട വിഭവങ്ങളും ഭക്ഷണ ശാലകളും പശ്ചാത്തലമാക്കി പ്രണയത്തിന്റെ ഇഴയടുപ്പങ്ങള്‍ ചിത്രീകരിക്കാനായിരുന്നു അവരുടെ തീരുമാനം.

നല്ല ഭക്ഷണത്തെ ഹൃദയത്തോട് ചേര്‍ക്കുന്ന ഈ മുംബൈക്കാര്‍ 2016 ഒക്ടോബര്‍ മുതല്‍ പ്രണയത്തിലാണ്. ‘യാതൊരു പ്രത്യേകതയും അര്‍ത്ഥവുമില്ലാത്ത സാധാരണതരം ഫോട്ടോഷൂട്ട് ചെയ്യേണ്ട എന്നായിരുന്നു ആഗ്രഹം. ഞങ്ങളോട് ബന്ധപ്പെട്ട് നില്‍ക്കുന്ന എന്തെങ്കിലും ചെയ്യണമെന്നും.’ വിശാഖ പറയുന്നു. ജനുവരി 21 ന് ഗോവയില്‍ വെച്ചാണ് ഇവരുടെ വിവാഹം.

”സംസാര ഫോട്ടോഗ്രഫി” എന്ന സ്ഥാപനമാണ് ഈ അപൂര്‍വ്വ ഫോട്ടോ ഷൂട്ട് പകര്‍ത്തിയത്. ആദ്യമായി പരസ്പരം കണ്ട റെസ്‌റ്റോറന്റും വിഷമസന്ധികളില്‍ ചെന്നിരിക്കുന്ന കഫേയും ഒക്കെ ഷൂട്ടിലുണ്ട്. ‘ഇഷ്ടമുള്ള വഴിയോര ഭക്ഷണങ്ങളും വീട്ടിലെ വിഭവങ്ങളുമൊക്കെ ഫോട്ടോക്ക് പശ്ചാത്തലമായി. അമ്മയുടെ ലിറ്റി ചോഖ മുതല്‍ മുംബൈയിലെ ഗുസ്‌റ്റോസോയുടെ പിസ വരെ. സ്റ്റാറ്റിയൂവിലെ ദോശ മുതല്‍ മുച്ചദ് പാന്‍വാലയിലെ പാന്‍ വരെ.. ഞങ്ങളുടെ പ്രിയപ്പെട്ട ദേവ് മോമോസ്, മഹേഷ് ലഞ്ച് ഹോംസിലെ സീഫുഡ് ഒക്കെ’.

വിനീതിന്റെ തലയിലുദിച്ച ബുദ്ധിയാണ് ഈ ഫോട്ടോ ഷൂട്ട്. വിശാഖയുടെ വക ഫുള്‍ സപ്പോര്‍ട്ട്! കല്യാണത്തോടനുബന്ധിച്ച് തടി കുറക്കാനുള്ള ഉപദേശങ്ങളുടെ പ്രളയമായിരുന്നു വിനീതിന്. ‘ഡയറ്റ് ചെയ്യാനായുള്ള ബഹളമായിരുന്നു എല്ലാവരുടേയും വക. ഭക്ഷണം കഴിച്ച് ആര്‍മാദിക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം.’ വിശാഖ പറയുന്നു.

സ്റ്റാര്‍ബക്ക്‌സിലെ കാപ്പികുടികള്‍, മാഡ് ഓവര്‍ ഡോനട്ടിലെ ഡോനട്ട് ഇഷ്ടങ്ങള്‍, പാതിരായ്ക്കുള്ള സ്വീറ്റിഷ് ഹൗസ് മാഫിയയിലെ മധുരത്തീറ്റകള്‍, ആഴ്ചയിലൊരിക്കല്‍ നാച്ചുറല്‍ ബാസ്‌ക്കറ്റിലേക്കുള്ള പതിവ് യാത്ര. രണ്ട് പേരുടെയും പ്രിയപ്പെട്ട ഭക്ഷണ നിമിഷങ്ങളൊക്കെ പ്രണയവും രുചിയും ചോരാതെ കാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു. നോണ്‍ വെജ് ആരാധകരായത് കൊണ്ട് മുഹമ്മദ് അലി റോഡിലെ തന്തൂരിയും കബാബുമൊക്കെ ആസ്വദിച്ചും കുറേ ഫോട്ടോകള്‍. അവസാനം പ്രണയസമ്മാനമായി വിനീത് വിശാഖക്ക് സമ്മാനിച്ചത് ഫ്രഞ്ച്  ഫ്രൈ സിന്റെ ഒരു പൂക്കൂടയാണ്!

"</p "</p "</p "</p "</p "</p

കടപ്പാട്- ഹിന്ദുസ്ഥാന്‍ ടൈംസ്‌
ഫോട്ടോസ്; സംസാര ഫോട്ടോഗ്രഫി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍