UPDATES

ട്രെന്‍ഡിങ്ങ്

പിണറായി ക്ലാസ്സിലെ മിടുക്കനായ കുട്ടി, ചെന്നിത്തല കോപ്പി അടിച്ചു പരീക്ഷയിൽ തോറ്റ കുട്ടി : ഒരു പത്രസമ്മേളന അവലോകനം

പിണറായിയും അണക്കെട്ട് വിദഗ്ദ്ധനൊന്നുമല്ല. എന്നാൽ വൈദ്യുത വകുപ്പ് മന്ത്രി ആയിരുന്നിട്ടുണ്ട്. പിണറായിയും സോഴ്‌സുകളെ ആശ്രയിച്ചിട്ടുണ്ട്. കാര്യം പഠിക്കാൻ. പിണറായിയുടെ സോർസ് രമേശ് ചെന്നിത്തലയുടെ സോഴ്‌സിനേക്കാൾ വിവരമുള്ളവരായിരുന്നു. വിശ്വസ്തരായിരുന്നു. അതിലുപരി ശരവേഗത്തിൽ കാര്യം ചെയ്യുന്നവരായിരുന്നു.

എല്ലാ വാർത്തകൾക്കും ഒരു സോർസ് ഉണ്ടാവും. പത്രപ്രവർത്തകർ എല്ലാം തികഞ്ഞവരല്ലല്ലോ. ഓരോ വിഷയവും അതാത് വിദഗ്ദ്ധരോട് ചോദിച്ചു മനസ്സിലാക്കി, പഠിച്ചു ആണ് റിപ്പോർട്ട് ചെയ്യുക. എനിക്ക് ടെക്‌നിക്കൽ വാർത്തകൾ ചെയ്യാൻ ഭയങ്കര ഇഷ്ടമാണ്. വിഴിഞ്ഞം, കെ എസ് , ഇ ബി, നിർമാണം , അതിരപ്പിള്ളി, എല്ലാമെല്ലാം ഇഷ്ടമാണ്. എന്നാൽ വാർത്തക്ക് മുൻപ് ചെയ്യുന്ന കാര്യം ആ വിഷയത്തിന്റെ എക്സ്പെർട്ടിനെ വിളിച്ചു സംസാരിച്ചു കാര്യം പഠിക്കുക എന്നതാണ്. നമ്മുടെ സംശയങ്ങളൊക്കെ ആദ്യം തീർക്കും. എനിക്ക് തോന്നാറുണ്ട് സോഴ്‌സിന്റെ മിടുക്കാണ് പലപ്പോഴും ഓരോ വാർത്തയുടെയും വിജയം എന്ന്. സോഴ്സിന് വിവരം വേണം, സത്യസന്ധത വേണം, രാഷ്ട്രീയ താല്പര്യം ഉണ്ടാവരുത്, അതിലൊക്കെ ഉപരി മുറി വൈദ്യനാവുകയും ചെയ്യരുത്. മുറിവൈദ്യൻ സോർസ് ആളെ കൊല്ലും. ജേർണലിസ്റ്റിനെ കൊല്ലും. വാർത്തകളെയും കൊല്ലും. നാടിൻറെ കുഴപ്പത്തിലാകും.

മുറി വൈദ്യൻ സോഴ്‌സിനെ വിശ്വസിച്ചു വാർത്ത ചെയ്താൽ ജേർണലിസ്റ്റിന്റെ ക്രെഡിബിലിറ്റിയും പോയി കിട്ടും. അത് സംഭവിക്കാതിരിക്കാനുള്ള എളുപ്പ വഴിയാണ് ഒരു സോഴ്‌സിനെ മാത്രം വിശ്വസിച്ചു വാർത്ത ചെയ്യാതിരിക്കുക എന്നത്. ക്രോസ് ചെക്ക് ചെയ്യണം. പറ്റാവുന്നത്ര ആളുകളോട് സംസാരിക്കണം.

ഈ ബാലപാഠം രമേശ് ചെന്നിത്തലക്ക് അറിയാതെ പോയി. രമേശ് ചെന്നിത്തല അണക്കെട്ട് വിദഗ്ദ്ധനൊന്നുമല്ല എന്ന് എല്ലാർക്കും അറിയാം. കൂടെ നിൽക്കുന്നവർ ഏതോ ഒരു മുറിവൈദ്യൻ സോഴ്‌സിൽ നിന്നും അണക്കെട്ട് വിവരങ്ങൾ ശേഖരിച്ചു രമേശിന് കൊടുത്തു. പാവം പുള്ളി കൂടെ നിൽക്കുന്നവരെയും എഴുതി കൊടുത്തവരെയും മുറിവൈദ്യൻ സോഴ്‌സിനെയും വിശ്വസിച്ചു മൈക്ക് കെട്ടി അതൊക്കെ വിളിച്ചു പറഞ്ഞു. ആദ്യം കേട്ടപ്പോ എല്ലാര്ക്കും തോന്നി ഇതിൽ എന്തോ കാര്യമുണ്ടല്ലോ എന്നും ഇതിൽ കുറെ ടെക്‌നിക്കൽ കാര്യങ്ങളും ഡാറ്റയുമൊക്കെ പറയുന്നുണ്ടല്ലോ എന്നും.

ശരിക്കും പ്രതിപക്ഷനേതാവിന്റെ ഈ വാർത്താസമ്മേളനത്തിൽ പൊരുത്തക്കേടുകളും തെറ്റുകളും കണ്ടെത്തി തങ്ങളുടെ സോഴ്‌സിനെ വിളിച്ചു കാര്യം പഠിച്ചു റിപ്പോർട്ട് ചെയ്യേണ്ടത് മാധ്യമപ്രവർത്തകരാണ്. രമേശ് ചെന്നിത്തലയുടെ മൈക്ക് കെട്ടിയുള്ള വിളിച്ചു കൂകൽ കേട്ടപ്പോഴേ ഞാൻ വിചാരിച്ചിരുന്നു. കുറച്ചു കഴിഞ്ഞു ഇതിലെ പോയിന്റുകൾ ഒന്നെഴുതി വച്ച് എന്റെ സോഴ്സിനെ വിളിച്ചു ഇയാൾ പറയുന്നതിലെ മണ്ടത്തരങ്ങൾ കുറിച്ച് ഒന്നെഴുതണം എന്ന്. അങ്ങനെ ആലോചിക്കുന്നതിനിടയിൽ അതാ പിണറായിയുടെ വാർത്ത സമ്മേളനം.

കൃത്യമായ ഡാറ്റ വച്ച്, ഓരോ പോയിന്റും എടുത്തു വ്യക്തമായ മറുപടി. പത്രപ്രവർത്തകരെ തോൽപ്പിച്ചു കളഞ്ഞു പിണറായി ഇത്തവണ.

പിണറായിയും അണക്കെട്ട് വിദഗ്ദ്ധനൊന്നുമല്ല. എന്നാൽ വൈദ്യുത വകുപ്പ് മന്ത്രി ആയിരുന്നിട്ടുണ്ട്. പിണറായിയും സോഴ്‌സുകളെ ആശ്രയിച്ചിട്ടുണ്ട്. കാര്യം പഠിക്കാൻ. പിണറായിയുടെ സോർസ് രമേശ് ചെന്നിത്തലയുടെ സോഴ്‌സിനേക്കാൾ വിവരമുള്ളവരായിരുന്നു. വിശ്വസ്തരായിരുന്നു. അതിലുപരി ശരവേഗത്തിൽ കാര്യം ചെയ്യുന്നവരായിരുന്നു.

അതിനാൽ എന്തുണ്ടായി?  പിണറായി ക്ലാസ്സിലെ മിടുക്കനായ, പഠിച്ചു പരീക്ഷ എഴുതി റാങ്കു വാങ്ങിയ കുട്ടിയായി. അതിനു അഭിനന്ദനങൾ.
രമേശ് ചെന്നിത്തല ആരായി ?  കോപ്പി അടിച്ചു പരീക്ഷയിൽ തോറ്റ കുട്ടിയായി പോയി. രമേശ് ചെന്നിത്തല എല്ലാം അടുത്തുള്ള കുട്ടിയുടെ അടുത്ത് നിന്നും നോക്കിയെഴുതി. പക്ഷെ ചോദ്യ നമ്പറും ഉത്തരവും അങ്ങോട്ടുമിങ്ങോട്ടും മാറി പോയി. ഒന്നാമത്തെ ചോദ്യത്തിന് രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരമെഴുതി. സെന്റി മീറ്ററിലേക്ക് മാറ്റേണ്ടതിനു പകരം മില്ലി മീറ്ററിലേക്ക് മാറ്റി. വർഷവും തീയതിയും മാറി. എന്തിനേറെ പറയുന്നു പ്രളയത്തേക്കാൾ വലിയ ദുരന്തമായി പോയി രമേശ് ചെന്നിത്തലയുടെ മുറി വൈദ്യൻ സോഴ്‌സും വിവരശേഖരണവും പ്രസംഗവും.

സുനിത ദേവദാസ് : ഫെയ്സ്ബൂക് പോസ്റ്റ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സുനിത ദേവദാസ്

സുനിത ദേവദാസ്

മാധ്യമ പ്രവര്‍ത്തക. കാനഡയില്‍ താമസിക്കുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍