Top

ആര്‍എസ്എസ് സഹസ്ഥാപകന്‍ കൊല്ലാന്‍ പദ്ധതിയിട്ട പ്രമുഖ മുസ്ലീം നേതാക്കളില്‍ അബ്ദുൾ കലാം ആസാദുമെന്ന് വെളിപ്പെടുത്തല്‍

ആര്‍എസ്എസ് സഹസ്ഥാപകന്‍ കൊല്ലാന്‍ പദ്ധതിയിട്ട പ്രമുഖ മുസ്ലീം നേതാക്കളില്‍ അബ്ദുൾ കലാം ആസാദുമെന്ന് വെളിപ്പെടുത്തല്‍
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഹിന്ദു മഹോത്സവമായ രാമനവമിയുടെ ഭാഗമായ സായുധജാഥ, പടിഞ്ഞാറൻ ബംഗാളിലെ നോർത്ത് 24 പറഗാനാസ് ജില്ലയിലുള്ള സ്വാതന്ത്ര്യ സമര സേനാനി മൌലാനാ അബ്ദുൾ കലാം ആസാദിന്‍റെ പ്രതിമ തകർത്തത്. പ്രമുഖ മുസ്ലീം നേതാക്കളിലൊരാളായിരുന്ന ആസാദിനെ കൊലപ്പെടുത്താന്‍ ഏകദേശം ഒൻപത് പതിറ്റാണ്ടുകൾക്ക് മുന്‍പ് രാഷ്ട്രീയ സ്വയംസേവക് സംഘിന്‍റെ സഹസ്ഥാപകനായ ഗണേഷ് ദാമോദർ സവർക്കർ പദ്ധതിയിട്ടിരുന്നതായി പോലീസ് സംശയിച്ചിരുന്നെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്റെ കാലത്തെ ഡല്‍ഹി പോലീസ് ആര്‍ക്കൈവ്സിന്‍റെ ഭാഗമായ രേഖകളുടെ അടിസ്ഥാനത്തില്‍ സ്ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. .

എന്നാൽ ഹിന്ദുത്വ സൈദ്ധാന്തികനായ വിനായക് സവർക്കറിന്‍റെ മുതിർന്ന സഹോദരനായ ഗണേഷ് സവർക്കർ തന്‍റെ ലക്ഷ്യം പൂർത്തീകരിക്കുന്നതിൽ പരാജയപ്പെട്ടത് എന്തുകൊണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല.

ബ്രിട്ടീഷ് കൊളോണിയൽ ഗവണ്‍മെന്റിന്റെ ചാരസംഘങ്ങളായിരുന്നു പ്രസ്തുത സംഭവത്തിന്‍റെ വിവരങ്ങൾ കണ്ടെടുത്തത്. 1929 സെപ്റ്റംബർ 13-നായിരുന്നു കൽക്കട്ട സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിൽനിന്നും ബോംബെ സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ പേരിൽ ആദ്യ റിപ്പോർട്ട് രേഖപ്പെടുത്തിയത്.

റിപ്പോർട്ട് ഇപ്രകാരം തുടങ്ങുന്നു: “ഹിന്ദു നേതാക്കളായ ശ്രദ്ധാനന്ദ്, രാജ്പാൽ എന്നിവരെ മുഹമ്മദീയ മതഭ്രാന്തർ കൊലപ്പെടുത്തിയതിന്‍റെ പ്രതികാരാർത്ഥം ചില പ്രമുഖ മുഹമ്മദീയ നേതാക്കളെ ഡൽഹിയിലോ ബോംബെയിലോ വെച്ച് കൊലപ്പെടുത്താനുള്ള പദ്ധതിയിൽ ഗണേഷ് സവർക്കറും ഉൾപ്പെട്ടിട്ടുണ്ട് എന്ന വിശ്വസനീയമായ അറിയിപ്പ് ഈയടുത്താണ് ലഭിച്ചത്. പ്രസ്തുതസംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ നമുക്ക് ലഭ്യമല്ല."

"ഒരു അതിപ്രധാനമായ വിപ്ലവ"ത്തിലൂടെ "ബംഗാൾ ബോംബിന്‍റെ മാതൃക”യും ഒരു സായുധസംഘത്തെയും ആർജിച്ചെടുക്കാനായിട്ടാണ് ഗണേഷ് സവർക്കർ കൽക്കട്ട സന്ദർശിച്ചത്. യാതൊരു വിധത്തിലുള്ള സ്ഫോടകവസ്തുക്കളോ റിവോൾവറുകളോ ഈ സംഘങ്ങൾ സവർക്കറിനുവേണ്ടി നിർമിച്ചിട്ടില്ല എന്നതാണ് ലഭ്യമായ വിവരങ്ങളിൽനിന്നും മനസ്സിലാക്കാനാകുന്നത് എന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.നാലു ദിവസങ്ങൾക്ക് ശേഷമാണ് ഷിംലയിലുള്ള ഇൻറലിജൻസ് ബ്യൂറോയുടെ ഹെഡ്ക്വാർട്ടേർസിൽനിന്നും ഡൽഹി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ എ എസ് പിക്ക് റിപ്പോർട്ട് ലഭിച്ചത്. സെപ്റ്റംബർ 13-ലെ റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ കാണുന്നത്; ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ പ്രമുഖനേതാക്കളുടെ പേരുകൾ ഉദ്ധരിച്ചുകൊണ്ടാണ് റിപ്പോർട്ട് രേഖപ്പെടുത്തുന്നത്, "എസ്.എച്ച് ദാമോദർ സവർക്കർ ലക്ഷ്യം വെച്ചിരുന്ന നേതാക്കള്‍ മുഹമ്മദലി, ഡോ. അൻസാരി, അബ്ദുൾ കലാം ആസാദ്, മുഫ്തി ഖിയാഫത്തുള്ള എന്നിവരായേക്കാമെന്നതിന് സാധ്യതകളുണ്ട്. എന്നാൽ അതിലേത് മുഹമ്മദീയൻ നേതാവാണ് ഡൽഹിയിൽ ഹിന്ദുവിരുദ്ധ- വിഭജനവാദ- മുഹമ്മദീയൻ നീക്കങ്ങൾ നടത്തി വിരോധങ്ങൾക്ക് ഇരയായതെന്ന് മനസ്സിലാക്കാൻ നിങ്ങള്‍ക്ക് സാധിച്ചേക്കാം".

http://www.azhimukham.com/india-the-instigator-how-ms-golwalkars-virulent-ideology-underpins-modis-india-by-caravan/

ഈ റിപ്പോർട്ടിൽ ഗണേഷ് സവർക്കർ എസ്.എച്ച് ദാമോദർ സവർക്കറാണെന്ന തെറ്റിദ്ധരിക്കപ്പെട്ടതായി ഇൻറലിജൻസ് ബ്യൂറോ 1929 ഒക്ടോബർ 2-നു രേഖപ്പെടുത്തിയത് പ്രകാരം വ്യക്തമാക്കുന്നുണ്ട്. ഗണേഷ് സവർക്കറിന്‍റെ പദ്ധതിയെക്കുറിച്ചുള്ള ചില വിവരങ്ങളും എന്തുകൊണ്ടാണ് പദ്ധതി പരാജയപ്പെട്ടതെന്നുമെല്ലാം പ്രസ്തുത റിപ്പോർട്ടിലുണ്ട്.

പ്രധാന ആർ.എസ്.എസ് നേതാക്കള്‍

ബാബാ റാവു എന്ന പേരിൽ അറിയപ്പെടുന്ന ഗണേഷ് സവർക്കർ 1925 ലെ സ്ഥാപകാംഗങ്ങളായ അഞ്ചുപേരിൽ ഒരാളാണ്. കെ. ബി ഹെഡ്ഗെവാർ, ബി. എസ് മൂഞ്ചെ, എൽ.വി പരഞ്ച്പെ, ബി.ബി തോൽക്കർ എന്നിവരാണ് മറ്റുള്ളവർ.

http://www.azhimukham.com/india-the-instigator-how-ms-golwalkars-virulent-ideology-underpins-modis-india-by-caravan-part-2/

ഹെഡ്ഗെവാറിന്‍റെ സംഘടന എന്നു പൊതുവേ വിളിച്ചിരുന്ന ആര്‍എസ്എസിന്റെ ആശയപരമായ അടിത്തറയെ വിപുലീകരിക്കുന്നതിലും, ആർഎസ്സ്എസ്സിന്‍റെ സ്വാധീനം മഹാരാഷ്ട്രയിലെ യുവജനങ്ങളിൽ വ്യാപിപ്പിക്കുന്നതിലും ഗണേഷ് സവർക്കർ അതിപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്. തരുണ്‍ ഹിന്ദുസഭ, മുകേഷ്വർ ധാൽ എന്നീ സംഘടനകളെ അദ്ദേഹം ആർ.എസ്.എസ്സിലേക്ക് ലയിപ്പിക്കുകയും അദ്ദേഹത്തെ ഹിന്ദു മൌലികവാദിനേതാക്കൾക്ക് പരിചയപ്പെടുത്തിയ പടിഞ്ഞാറൻ മഹാരാഷ്ട്രാ പര്യടനങ്ങളിലെ ആദ്യ സർസംഘ്ചാലക് ആയ ഹെഡ്ഗെവാറിനെ അനുഗമിക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളുടെ ഫലമായി പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ ആർ.എസ്സ്.എസ്സ് പ്രവർത്തനങ്ങളുടെ കേന്ദ്രമാവുകയായിരുന്നു പൂനെ.

ആർ.എസ്സ്.എസ്സിൻറെ രണ്ടാമത്തെ സർസംഘ്ചാലക് എം.എസ് ഗോള്‍വാൾക്കറിൻറെ പേരിൽ “We or our Nationhood Defined” എന്ന തലക്കെട്ടിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച ബാബാറാവുവിൻറെ മറാത്തി ഉപന്യാസമായ ‘’രാഷ്ട്രമീമാംസ’’ പിന്നീട് സംഘപരിവാർ മൂല പാഠങ്ങളിൽ ഒന്നാവുകയായിരുന്നു.

http://www.azhimukham.com/india-the-instigator-how-ms-golwalkars-virulent-ideology-underpins-modis-india-by-caravan-part-3/

http://www.azhimukham.com/india-the-instigator-how-ms-golwalkars-virulent-ideology-underpins-modis-india-by-caravan-part-4/

http://www.azhimukham.com/india-the-instigator-how-ms-golwalkars-virulent-ideology-underpins-modis-india-by-caravan-part-5/

http://www.azhimukham.com/india-the-instigator-how-ms-golwalkars-virulent-ideology-underpins-modis-india-by-caravan-part-6/

http://www.azhimukham.com/india-the-instigator-how-ms-golwalkars-virulent-ideology-underpins-modis-india-by-caravan-part-7/

http://www.azhimukham.com/india-the-instigator-how-ms-golwalkars-virulent-ideology-underpins-modis-india-by-caravan-part-8/

http://www.azhimukham.com/india-the-instigator-how-ms-golwalkars-virulent-ideology-underpins-modis-india-by-caravan-full-article/

Next Story

Related Stories