ട്രെന്‍ഡിങ്ങ്

അയ്യപ്പന്‌ തിരുവിതാംകൂര്‍ രാജാവ് ചിത്തിര തിരുനാള്‍ സമര്‍പ്പിച്ച 420 പവന്‍ തൂക്കമുള്ള തങ്കയങ്കിയുടെ ചരിത്രം

പതിനെട്ടാം പടിയും കൊടിമരവും ശ്രീകോവിലും ഉള്‍പ്പെട്ട ശബരിമല ക്ഷേത്രത്തിന്റെ അതേ മാതൃകയില്‍ ഒരുക്കിയ രഥത്തിലാണ് തങ്കയങ്കി കൊണ്ടുപോകുന്നത്.

ശബരിമല ക്ഷേത്രത്തിലേക്കുള്ള തങ്ക അങ്കി രഥയാത്ര അയ്യപ്പ വിശ്വാസികള്‍ക്ക് വളരെ വിശേഷപ്പെട്ട ഒരു ചടങ്ങാണ്. ശബരിമല സന്നിധാനത്തെ അയ്യപ്പ വിഗ്രഹത്തില്‍ അണിയിക്കുന്ന ഒരു അലങ്കാര രൂപമാണ് തങ്കഅങ്കി. തിരുവിതാംകൂറിന്റെ അവസാനത്തെ രാജ ഭരണാധികാരിയായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ 1973-ല്‍ സമര്‍പ്പിച്ചതാണ് തങ്കഅങ്കി. 420 പവന്‍ തൂക്കമുള്ള തങ്കയങ്കിയായിരുന്നു ചിത്തിര തിരുനാള്‍ സമര്‍പ്പിച്ചത്.

വ്യശ്ചികത്തിലെ നടതുറപ്പില്‍ മണ്ഡലപൂജയ്ക്ക് തങ്കഅങ്കി അണിയിച്ചുള്ള അയ്യപ്പ പൂജ ചടങ്ങായി തന്നെയുണ്ട്. മണ്ഡലപൂജയ്ക്ക് രണ്ടുനാള്‍ മുമ്പ് തങ്കഅങ്കിയുമായി ആറന്മുള ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. തങ്കഅങ്കി രഥയാത്ര എന്നാണ് ഇത് അറിയപ്പെടുന്നത്. പതിനെട്ടാം പടിയും കൊടിമരവും ശ്രീകോവിലും ഉള്‍പ്പെട്ട ശബരിമല ക്ഷേത്രത്തിന്റെ അതേ മാതൃകയില്‍ ഒരുക്കിയ രഥത്തിലാണ് തങ്കഅങ്കി കൊണ്ടുപോകുന്നത്.

മണ്ഡലപൂജയുടെ രണ്ടുനാള്‍ മുമ്പ് പുലര്‍ച്ചെ പുറപ്പെടുന്ന തങ്കഅങ്കി രഥയാത്ര, ആദ്യ ദിവസം കോഴഞ്ചേരി, ഇലന്തൂര്‍, ഓമല്ലൂര്‍, പത്തനംതിട്ട, കുമ്പഴ, കോന്നി, വെട്ടൂര്‍ വഴി മലയാലപ്പുഴ ദേവീക്ഷേത്രത്തിലെത്തും. രാത്രി അവിടെ വിശ്രമിച്ചതിന് ശേഷം രണ്ടാം ദിവസം മണ്ണാറക്കുളഞ്ഞി, റാന്നി, രാമപുരം, വടശ്ശേരിക്കര, മാടമണ്‍ വഴി പെരുനാട് ക്ഷേത്രത്തില്‍ എത്തി രാത്രി അവിടെ തങ്ങും.

മൂന്നാം ദിവസം മണ്ഡലപൂജ ദിനത്തില്‍ ളാഹ-സത്രം, പ്ലാപ്പള്ളി, നിലയ്ക്കല്‍ വഴി പമ്പയില്‍ ഉച്ചയോടെ എത്തുന്ന രഥയാത്ര വൈകിട്ടോടെ ശരംകുത്തിയില്‍ എത്തും. ഇവിടെ നിന്നും തങ്കഅങ്കി ഘോഷയാത്ര ദേവസ്വം അധികൃതര്‍ സന്നിധാനത്തിലേക്ക് സ്വീകരിച്ചാനയിക്കും. തുടര്‍ന്ന് തങ്കഅങ്കി ചാര്‍ത്തി ദീപാരാധനയും മണ്ഡലപൂജയും നടത്തും.

ശബരിമല ധര്‍മശാസ്താവും അയ്യപ്പ സ്വാമിയും; വിവാദങ്ങള്‍ – ഐതിഹ്യം -ചരിത്രം

തങ്കഅങ്കി രഥയാത്ര സഞ്ചരിച്ചിരുന്ന പരമ്പരാഗത വഴിയ്ക്ക് പുറമെ പിന്നീട് കൂടുതല്‍ സ്ഥലങ്ങളും ക്ഷേത്രങ്ങളും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രഥയാത്ര കടന്നുപോകുന്ന പാതകളില്‍ നിറപറയും ആരതിയും വാദ്യമേളവും വെടിക്കെട്ടും അന്നദാനവുമായി വിശ്വാസികള്‍ തങ്കഅങ്കിയെ സ്വീകരിക്കും. മണ്ഡലപൂജ കഴിഞ്ഞ് തങ്കഅങ്കി ആറന്മുള ക്ഷേത്രത്തിലെത്തിച്ച് ദേവസ്വം വക ഭണ്ഡാരത്തില്‍ സൂക്ഷിക്കും.

ആദ്യകാലത്ത് കോട്ടയത്ത് നിന്നുള്ള ഹംസരഥത്തിലായിരുന്നു തങ്കഅങ്കി കൊണ്ടുപോയിരുന്നത്. ഇത് തയ്യാറാക്കിയിരുന്നത് കോഴഞ്ചേരി കൊച്ചീരേത്ത് തങ്കപ്പനാചാരിയാണ്. ഇപ്പോള്‍ തങ്കപ്പനാചാരിയുടെ കുടുംബത്തി നിന്ന് അവരുടെ ജീപ്പിന്റെ മുകള്‍ഭാഗം അഴിച്ചുമാറ്റി തയ്യാര്‍ ചെയ്ത രഥമാണ് ഉപയോഗിക്കുന്നത്. രഥത്തില്‍ കമനീയമായ ചിത്രപ്പണികളും പുലികളുമായി അയ്യപ്പന്‍ പന്തളം കൊട്ടാരത്തില്‍ പ്രവേശിക്കുന്ന രംഗവും വരച്ച് ചേര്‍ത്തിട്ടുണ്ട്.

സ്ത്രീകള്‍ക്ക് കടക്കാന്‍ സാധിക്കാത്ത പ്രായത്തില്‍ സേതു പാര്‍വ്വതി ബായ് ശബരിമലയില്‍ പോയി എന്നത് സത്യം; ചിത്രങ്ങളടക്കമുള്ള തെളിവുകളുണ്ട്‌

സംഘര്‍ഷാവസ്ഥയില്‍ തങ്കഅങ്കി രഥയാത്ര പുറപ്പെട്ടു; ആശങ്കയോടെ വിശ്വാസികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍