Top

ശബരിമല: തരൂരും കോണ്‍ഗ്രസും കളിക്കുന്നത് അപകടകരമായ കളി; ടി.എം കൃഷ്ണ

ശബരിമല: തരൂരും കോണ്‍ഗ്രസും കളിക്കുന്നത് അപകടകരമായ കളി; ടി.എം കൃഷ്ണ
ശബരിമല വിഷയം കേരളത്തിലെ ലിബറലുകളെ കൂടുതല്‍ മനസിലാക്കുന്നതിനുള്ള അവസരമാണെന്ന് പ്രശസ്ത കര്‍ണാട്ടിക് സംഗീതജ്ഞന്‍ ടി എം കൃഷ്ണ. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെയും, മുന്‍ വിദേശകാര്യമന്ത്രി നിരുപമ മേനോന്‍ റാവുവിന്റെയും വാദങ്ങളിലെ ബൗദ്ധിക ശൂന്യത ആത്മപരിശോധനക്ക് വിധേയമാക്കേണ്ടതാണെന്നും ടിഎം കൃഷ്ണ ദി ഹിന്ദുവില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ഭരണഘടന വിഭാവനം ചെയ്യുന്ന തത്വങ്ങള്‍ക്ക് സാമൂഹ്യ അംഗീകാരവും കൂടി ലഭിക്കേണ്ടതുണ്ടെന്ന തരൂരിന്റെ അഭിപ്രായം ആപത്കരമാണ്. മുത്തലാഖിനെതിരെ യാഥാസ്ഥിതികരായ മുസ്ലീമുകള്‍ കൂട്ടമായി തെരുവിലിറങ്ങിയാല്‍ മുത്തലാഖ് നിരോധിച്ചു കൊണ്ടുള്ള വിധി പുനര്‍ചിന്തനത്തിന് വിധേയമാക്കണമെന്ന് തരൂര്‍ അഭിപ്രായപ്പെടുമോ എന്നും അദ്ദേഹം ചോദിക്കുന്നു.

ഭരണഘടന ജനങ്ങളുടെ സംസ്‌കാരത്തെ മാനിക്കുന്നുണ്ടെങ്കിലും സംസ്‌കാരസംബന്ധിയായ എല്ലാ ആചാരങ്ങളും വിശ്വാസങ്ങളും ഭരണഘടനയുമായി ബന്ധിപ്പിച്ച് പരിശോധനാ വിധേയമാക്കേണ്ടതാണ്. സംസ്‌കാരം നിര്‍ദ്ദേശിക്കുന്ന തത്വങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ സാംസ്‌കാരിക രേഖകളാണെങ്കിലും അവയുടെ പരിമിതികള്‍ സമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയപരവുമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. മൗലികാവകാശങ്ങള്‍ ഇന്ത്യയുടെ ആദര്‍ശമാകണമെന്നാണ് ഭരണഘടനാ നിര്‍മാതാക്കള്‍ പ്രത്യാശിച്ചിരുന്നത്. എല്ലാ തരത്തിലുമുള്ള വിവേചനങ്ങളും വേര്‍തിരിക്കലുകളും എടുത്ത് മാറ്റിയ ഒരു ഇന്ത്യക്കായാണ് നാം ഓരോരുത്തരും പരിശ്രമിക്കേണ്ടത്. ഭരണഘടന ഹൃദയശൂന്യമായ വികാരമില്ലാത്ത ഒരു രേഖയല്ല. അത് മനുഷ്യരുടെ ഉയര്‍ച്ചായ്ക്കായുള്ള അഭിവാഞ്ചയാണ്.

അതുകൊണ്ട് സമൂഹത്തിലെ സ്വേച്ഛാധിപത്യ പ്രവണതകളെ അവഗണിച്ചുകൊണ്ട് വിവേചനം അനുഭവിക്കുന്ന പൗരന്മാരോട് സഹാനുഭൂതി പ്രകടിപ്പിച്ചു കൊണ്ടുവേണം കോടതി പ്രതികരിക്കേണ്ടത്. ചുരുക്കിപ്പറഞ്ഞാല്‍ അയ്യപ്പന്‍ 10നും 50നും വയസിനിടയിലുള്ള ഭക്തകള്‍ക്ക് ദര്‍ശനം നല്‍കാതിരിക്കുകയാണ് അയ്യപ്പന്റെ ആഗ്രഹമെങ്കില്‍ അയ്യപ്പന്റെ ആ തീരുമാനത്തെയാണ് മാറ്റിനിര്‍ത്തേണ്ടത്. ഭക്തിയാണ് ഹിന്ദുമതവിശ്വാസത്തിന്റെ അടിസ്ഥാനം. ഒരു ഭക്തയുടെ ഉപാധികളില്ലാത്ത സ്‌നേഹത്തേക്കാള്‍ പവിത്രമായ ഒന്നുമില്ല. സെപ്റ്റംബര്‍ 28ലെ സുപ്രീം കോടതി വിധി പ്രശംസനാര്‍ഹമാണ്. 'മതങ്ങള്‍ക്ക് സ്ത്രീയുടെ ആരാധനാ അവകാശത്തെ തടുക്കാനാവില്ല.' ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് പറഞ്ഞതിങ്ങനെയാണ്.

തരൂരിന്റെ ട്വീറ്റുകള്‍ക്ക് പിന്നാലെ നിരുപമ മേനോന്‍ റാവുവിന്റെ ട്വീറ്റുകളുടെ പരമ്പരയുമുണ്ടായി. അയ്യപ്പന്റെ ആത്മനിയന്ത്രണവും ബ്രഹ്മചര്യത്തെയും വെറുതെ വിടണവുമെന്നാണ് അവര്‍ പറഞ്ഞത്. ഇക്കാലഘട്ടത്തിലും ആര്‍ത്തവസമയങ്ങളില്‍ ആരാധനാലയങ്ങളില്‍ നിന്നും സ്ത്രീകളെ വിലക്കുന്നുണ്ട്. പോസിറ്റീവ്, നെഗറ്റീവ് എനര്‍ജി, ശുദ്ധി, അശുദ്ധി എന്നീ മൂഢ വാദങ്ങള്‍ ഉപയോഗിച്ച് ഭയമുണ്ടാക്കുകയും അതിലൂടെ സ്ത്രീകളെ തടയുകയുമാണ് ചെയ്യുന്നത്.

തരൂരും കോണ്‍ഗ്രസും അപകടകരമായ ഒരു കളിയാണ് കേരളത്തില്‍ കളിക്കുന്നത്. സമൂഹത്തിലെ ചില വിഭാഗങ്ങളെ അടിച്ചമര്‍ത്താന്‍ നിങ്ങള്‍ ഉപയോഗിക്കുന്ന അതേ വാദങ്ങള്‍ ബിജെപി ഉപയോഗിക്കുമ്പോള്‍ വെറുതെ കരയരുത്. ടിഎം കൃഷ്ണ പറയുന്നു. ഈ കാപട്യം നിങ്ങളെ വേട്ടയാടാന്‍ തിരികെയെത്തും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതം ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനമണ്ഡലങ്ങളിലും ഫെമിനിസ്റ്റ് ആശയഅടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യപ്പെടലുകള്‍ ഉണ്ടാകണം. നിയന്ത്രണങ്ങള്‍ ഉള്ള പ്രവര്‍ത്തനങ്ങളെല്ലാം പുന:പരിശോധനാ വിധേയമാക്കണം. ചോദ്യം ചെയ്യുന്ന ഒരു സമൂഹമായി തന്നെ നമ്മള്‍ മുന്നോട്ട് പോകണം. ഹിന്ദുവായിരിക്കുന്നതിന്റെ സത്ത അത് തന്നെയല്ലേ എന്ന് ചോദിക്കുകയാണ് ടി എം കൃഷ്ണ.

ശബരിമലയില്‍ കലാപത്തിന്റെ ട്രയലാണ് നടന്നത്. പ്രാര്‍ത്ഥിക്കാനെത്തുന്ന ആര്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം. യഥാര്‍ത്ഥ ഈശ്വര വിശ്വാസികള്‍ തടയില്ല. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. സ്ത്രീ പുരുഷ സമത്വമെന്നത് പ്രസംഗിച്ച് നടക്കല്‍ മാത്രമല്ല, എങ്ങിനെ നടപ്പില്‍ വരുത്താമെന്നതിന് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരെ ചെറുത്തുനില്‍പ്പ് തന്നെയാണ് കാലം ആവശ്യപ്പെടുന്നത്. സ്ത്രീകള്‍ക്കുനേരെയുള്ള കടന്നുകയറ്റങ്ങള്‍ കൂടിവരുന്ന കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. സ്ത്രീയെ അംഗീകരിക്കലാണ് വേണ്ടത്. അപമാനിക്കുകയല്ല.ശബരിമലയില്‍ ആര്‍ക്കെല്ലാം കയറണമൊ അവരെല്ലാം കയറണം. സികള്‍ക്കുള്ളതുതന്നെയാണ് ക്ഷേത്രം. സ്ത്രീയെന്ന കാരണത്താല്‍ വിവേചനം പാടില്ല. ഭരണഘടന തരുന്ന അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റങ്ങളെ മാനുഷിക മൂല്യങ്ങളുയര്‍ത്തിപ്പിടിച്ച് പോരാടണം ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി സംഗീതോത്സവത്തിനെത്തിയ ടി എം കൃഷ്ണ ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തില്‍ നിലപാട് വ്യക്തമാക്കി.

https://www.azhimukham.com/vayicho-airports-authority-scraps-t-m-krishna-concert-after-trolls-call-him-anti-india-right-wing-groups/

https://www.azhimukham.com/vayana-new-india-we-want-writes-sashi-tharoor-in-the-paradoxical-prime-minister/

https://www.azhimukham.com/newsupdate-trupti-desai-returned-sasikala-arrested-hartal-today/

https://www.azhimukham.com/trending-facebook-post-ayodhya-dispute-to-sabarimala-issues-puritan-leftist-advise-not-necessary-pinarayi-government-jithin-gopalakrishnan-writes/

https://www.azhimukham.com/newsupdate-women-should-visit-sabarimala-rss-leader-rhari-entry-protest/


Next Story

Related Stories