Top

ഹെമിങ്ങ്‌വെ പറഞ്ഞ ആ ആഫ്രിക്ക മലപ്പുറാണ്! പോരങ്ങ്ക്ക്? മലപ്പുറം ഫുട്‌ബോള്‍ തരംഗത്തെ പറ്റി ഷഹബാസ് അമന്‍

ഹെമിങ്ങ്‌വെ പറഞ്ഞ ആ ആഫ്രിക്ക മലപ്പുറാണ്! പോരങ്ങ്ക്ക്? മലപ്പുറം ഫുട്‌ബോള്‍ തരംഗത്തെ പറ്റി ഷഹബാസ് അമന്‍
ഫെയ്‌സ്ബുക്ക് വിവാദങ്ങളിലൊന്നും തളരുന്ന ഒരു ജനതയല്ല മലപ്പുറംകാര്‍! തങ്ങളെപ്പറ്റി ആരൊക്കെ മോശമായിപ്പറയുന്നുണ്ട് എന്ന് കേട്ടാലും അത് വെറും സ്‌കിന്നില്‍ തട്ടിത്തെറിക്കുന്നത് അതിന്റെ മനസ്സിനു കാല്‍പ്പന്തിന്റെ പുറംകട്ടി ആയതോണ്ടും കറങ്ങുന്ന ഭൂമിയുടെ ഉരുളിച്ച ആയതോണ്ടും ഖല്‍ബിന്റെ ഉള്ളില്‍ പന്തിന്റെ ഉള്ളിലെന്ന പോലെ പകയോ പരിഭവമോ 'ഒന്നും' ഇല്ലാത്തതു കൊണ്ടും ആണു. 'പോയി പണി നോക്കാം പറ 'എന്നത് ഞങ്ങളുടെ ഒരു സ്ലോഗണ്‍ ആണു. അതേ സമയം വിവരമുള്ള ഏതൊരു ജീവിയും സ്‌നേഹത്തോടെ പറയുന്ന എന്തൊരു കാര്യവും ബോധ്യപ്പെട്ടാല്‍ ഹൃദയാ വഹിക്കുന്നവരുമാണു! എല്ലാ കാര്യങ്ങളും ബോധ്യപ്പെടുക കേവലം സയന്‍സിന്റെ പശ്ചാത്തലത്തിലൊന്ന്വല്ല. സയന്‍സടക്കം മനസ്സിലാവുന്നത് വിശ്വാസബോധ്യങ്ങളുടെ തന്നെ വേറൊരു പശ്ചാത്തലത്തില്‍ അല്ലേ! അതിനു തന്നെ വേറെ ഒരു പശ്ചാത്തലം ണ്ടാവും. പടച്ചോനേ..പശ്ചാത്തലം കൊണ്ട് ചിരിം കളിം! അതിനൊക്കെ ഒറ്റവാക്കില്‍ ലളിത വിശദീകരണം കൊടുക്കാന്‍ വരട്ടെ. ഈ ഭൂമിക്ക് തന്നെ ആകെ കാല്‍ വയസ്സൊക്കെ അല്ലേ ആയ്ട്ട്ണ്ടാവ്വെന്നാള്ളു. സമയണ്ടല്ലോ. തെരക്കൂട്ടണ്ട. ഒരു കാര്യം ഇന്നലിം കൂടി തോന്നി. രാത്രി ഏറെ വൈകിയും പന്തുകളി കാണാന്‍ കവുങ്ങ് തടിന്റെ ഗാലറി നെറച്ചും ആളുള്ളേടത്തോളം കാലം മലപ്പുറത്തിന്റെ ആ തനിസ്വഭാവത്തില്‍ തരിമ്പും കുറവ് വരാന്‍ പോകുന്നില്ല! 'പുറം ലോകം' കണ്ട് വിവരം വെച്ചു എന്ന് സ്വയം കരുതുന്ന ഇന്നെപ്പോലത്തെ കുറച്ച് മലപ്പുറത്തേരുണ്ട്.അവരാണു മലപ്പുറത്തെക്കുറിച്ച് എന്തെങ്കിലും ആക്ഷേപകരമായി കേക്കുമ്പത്തേക്ക് 'പാനിക്' ആകുന്നത്.മാണ്ടാത്ത സാധനം മേത്ത് കേറി,അവരാരില്‍ യഥാര്‍ഥ മലപ്രം കൊറച്ച് കമ്മിയാവ്ണീന്റെ ലക്ഷണാണത്. ഒന്നുല്യ! ഒറിജിനല്‍ മലപ്പുറം ഇങ്ങള്‍ മനസ്സ് കരുത്ണീനെക്കാളും എത്രയോ അധികം മാനത്ത് കരുതുന്നവരാണു! ഇവിടെ വന്ന് കൊറച്ച് കാലം എട കലര്‍ന്ന്, നെരിയാണിയൊപ്പം സ്വഫ്‌ഫൊപ്പിച്ച് നിന്ന് മനസ്സിലാക്കേണ്ട കാര്യാണത്. മലപ്പുറം സൂപ്പര്‍ ആണു! പിന്നെ, ചെല തഞ്ചക്കേടുകള്‍ ണ്ട്. ഇല്ല്യാന്നല്ല.'ലോകം കണ്ടോല്‍ക്ക് 'അറിയ, അത് ഏറ്റവും കൊറവ് മലപ്പുറത്താണു ന്ന് ള്ളത്. പിന്നെ.. .ഈ വിവരും പുരോഗതിം ഒക്കെ ചടക്കുമ്പൊ ഇങ്ങക്ക് കൊറച്ചെങ്കിലും സുദ്ധവായു കിട്ടണം ന്ന് തോന്നൂലേ? അപ്പോ പോവാനൊരു സ്ഥലം മാണ്ടേ? 'ജനിച്ച നാടിനപ്പുറത്ത് തന്റേത് എന്ന് തോന്നുന്ന ഒരു സ്ഥലമുണ്ടെങ്കില്‍ അവിടെയാണു പോകേണ്ടത് ' എന്ന് ഏണസ്റ്റ് ഹെമിംഗ്വേ പറഞ്ഞത് ആഫ്രിക്കയെപ്പറ്റിയാണു! ആ 'ആഫ്രിക്ക' മലപ്പുറാണു! പോരെങ്ങക്ക്!? നോണ്‍ വെജ്ജോ വെജ്ജോ എന്തോ അയ്‌ക്കോട്ടെ. വൈകാരികമായി നോക്ക്യാ ഒക്കെ കാക്കാമ്മാരും കാക്കച്ച്യാളും തന്നേണു ! അതൊരു പ്രത്യേക യോനര്‍ ആണു ഭായികളേ! മേഭാഗം ഞെരടി നോക്കീറ്റ് ങ്ങള്‍ അയ്‌ന്റെ ആയം അങ്ങനെ തീരുമാനിക്കണ്ട. മലപ്പുറം ആണു ഇനി ലോകത്ത് സ്‌കോപ്പുള്ള ഒരു നാട്! അത് പത്‌ക്കെ വരും! സ്ലോമോഷനില്‍ പോസ്റ്റിന്റെ വലത്തേമൂലക്കെ വന്നെറങ്ങുന്ന ഒരു പന്താണത്! റീപ്ലേയില്‍ ഇങ്ങക്കത് വ്യക്തായി കാണ! സമയാവട്ടെ!
എല്ലാരോടും സ്‌നേഹം.


Next Story

Related Stories