ട്രെന്‍ഡിങ്ങ്

“എന്റെ ചോറൂണ് ശബരിമലയില്‍ അമ്മയുടെ മടിയില്‍”: മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെഎ നായര്‍

Print Friendly, PDF & Email

ആര്‍ത്തവം അശുദ്ധമാണ് എന്ന ബോധത്തില്‍ വളര്‍ത്തപ്പെടുന്ന സത്രീകള്‍ക്ക് ഇത് ബോധ്യപ്പെടാന്‍ സമയമെടുക്കും – ടികെഎ നായര്‍ പറഞ്ഞു.

A A A

Print Friendly, PDF & Email

ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിവിധിക്ക് പിന്നാലെ വാദപ്രതിവാദങ്ങള്‍ ചൂട് പിടിച്ചിരിക്കുകയാണ്. ശബരിമലയില്‍ 50 വയസിന് താഴെ പ്രായമുള്ള സ്ത്രീകള്‍ പ്രവേശിച്ച നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട് എന്നതാണ് വസ്തുത. ഇതില്‍ ജയമാലയുടെ സന്ദര്‍ശനവും 1990ലെ ചോറൂണ് ചടങ്ങും അക്കാലങ്ങളില്‍ തന്നെ വിവാദമായിരുന്നു. 1972ന് ശേഷമാണ് സ്ത്രീ പ്രവേശനത്തിന് ശബരിമലയില്‍ നിയന്ത്രണങ്ങള്‍ വന്നുതുടങ്ങിയതെന്നും 1991ല്‍ കേരള ഹൈക്കോടതി 10നും 50നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും പ്രവേശനത്തിന് പൂര്‍ണമായ വിലക്കേര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് ഇത് പൂര്‍ണമാകുന്നത്. 1930കളില്‍ തിരുവിതാംകൂര്‍ രാജ്ഞി യൗവന കാലത്ത് സന്ദര്‍ശനം നടത്തിയതുള്‍പ്പടെ സ്ത്രീകള്‍ ശബരിമലയില്‍ ക്ഷേത്ര ദര്‍ശനം നടത്താറുണ്ടായിരുന്നു. തന്റെ ചോറൂണ് ചടങ്ങ് നടത്തിയത് ശബരിമല ക്ഷേത്രത്തില്‍ അമ്മയുടെ മടിയിലിരുത്തിയാണ് എന്ന് മാതാപിതാക്കള്‍ പറഞ്ഞ കാര്യമാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉപദേഷ്ടാവുമെല്ലാം ആയിരുന്ന ടികെഎ നായര്‍.

1939ലാണ് ടികെഎ നായരുടെ ജനനം. തന്റെ മാതാപിതാക്കളായ ഭാരതി അമ്മയും കൃഷ്ണ പിള്ളയും കടുത്ത അയ്യപ്പ ഭക്തരായിരുന്നു എന്ന് ടികെഎ നായര്‍ പറയുന്നു. ഇവരുടെ ആദ്യത്തെ മൂന്ന് കുട്ടികള്‍ ജനിച്ച് ദിവസങ്ങള്‍ക്ക് ശേഷം മരണപ്പെട്ടിരുന്നു. അയ്യപ്പന്റെ അനുഗ്രമായി ജനിച്ച കുട്ടി എന്നായിരുന്നു എന്നെക്കുറിച്ച് അവരുടെ വിശ്വാസം. പന്തണം രാജാവിന്റെ നിര്‍ദ്ദേശ പ്രകാരം എനിക്ക് അയ്യപ്പന്‍കുട്ടി എന്നാണ് പേരിട്ടത് – ടികെഎ നായര്‍ പറഞ്ഞു. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ നായര്‍ സ്വാഗതം ചെയ്തു. അതേസമയം വളരെ പതുക്കെ മാത്രമേ വിശ്വാസികളായ സ്ത്രീകള്‍ ഇത് അംഗീകരിക്കൂ എന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ത്തവം അശുദ്ധമാണ് എന്ന ബോധത്തില്‍ വളര്‍ത്തപ്പെടുന്ന സത്രീകള്‍ക്ക് ഇത് ബോധ്യപ്പെടാന്‍ സമയമെടുക്കും – ടികെഎ നായര്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് കടക്കാന്‍ സാധിക്കാത്ത പ്രായത്തില്‍ സേതു പാര്‍വ്വതിഭായി ശബരിമലയില്‍ പോയി എന്നത് സത്യം; ചിത്രങ്ങളടക്കമുള്ള തെളിവുകളുണ്ട്‌

പതിനെട്ടാം പടിയില്‍ സിനിമ നടി നൃത്തം ചെയ്തിട്ടില്ലേ! ശബരിമലയില്‍ അവകാശം ഉണ്ടായിരുന്ന ഈഴവ കുടുംബത്തിന് എന്ത് സംഭവിച്ചു?

ശബരിമല വിധി ഒരു മുന്നറിയിപ്പാണ്; ജീർണത ബാധിച്ച ക്രിസ്ത്യൻ, മുസ്‌ലിം മത വൈതാളികര്‍ക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍