TopTop

ബുദ്ധിമുട്ടെന്നത് പ്രഭാതസവാരിക്കാര്‍ക്കേയുള്ളു, പട്ടാപ്പകല്‍ നെട്ടോട്ടമോടുന്ന സാധാരണ ജനങ്ങള്‍ക്കുള്ളതല്ല

ബുദ്ധിമുട്ടെന്നത് പ്രഭാതസവാരിക്കാര്‍ക്കേയുള്ളു, പട്ടാപ്പകല്‍ നെട്ടോട്ടമോടുന്ന സാധാരണ ജനങ്ങള്‍ക്കുള്ളതല്ല
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു യാതൊരു സുരക്ഷാ ആശങ്കകളുമില്ലാതെ കൊച്ചിയിലെ സുഭാഷ് പാര്‍ക്കില്‍ കഴിഞ്ഞദിവസം രാവിലെ നടക്കാനിറങ്ങി, കായലിലേക്കു തിരിഞ്ഞുനിന്ന് വ്യായമം ചെയ്തു. പാര്‍ക്കിലെ സ്ഥിരം നടത്തക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അകലം പാലിച്ചുവെന്നുവരെ വാര്‍ത്തയിലുണ്ട്. അതെ, ബുദ്ധിമുട്ടെന്നത് പ്രഭാതസവാരിക്കാര്‍ക്കേയുള്ളു, പട്ടാപ്പകല്‍ നെട്ടോട്ടമോടുന്ന സാധാരണ ജനങ്ങള്‍ക്കുള്ളതല്ല എന്ന് മൂന്നാമത്തെ ചിത്രം തെളിയിക്കുന്നു!

വിവിഐപിമാര്‍ നിരത്തിലിറങ്ങുമ്പോള്‍ സുരക്ഷയുടെ പേരില്‍ കാട്ടിക്കൂട്ടുന്ന അഭ്യാസങ്ങളൊക്കെ വെറും അഭ്യാസം മാത്രമാണെന്നതിന്റെ തെളിവാണ് സുഭാഷ് പാര്‍ക്കിലൂടെയുള്ള ഉപരാഷ്ട്രപതിയുടെ യാത്ര. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഗതാഗതക്രമീകരണമൊന്നുമില്ലാതെ തന്നെ രാഷ്ട്രപതിക്ക് നമ്മുടെ നിരത്തിലൂടെ സുരക്ഷിതമായ യാത്രചെയ്യാനാകും. എസ്കോട്ടുകാര്‍ക്കും പൈലറ്റും ബുള്ളറ്റ് പ്രൂഫും ഒന്നും വേണ്ടെന്നു പറയുന്നില്ല. പക്ഷേ, മണിക്കൂറുകളോളം ജനങ്ങളെ വെള്ളം കുടിപ്പിക്കുകയും വട്ടം കറക്കുകയും ചെയ്യുന്ന റോഡ് അടച്ചിട്ടുള്ള പരിപാടിയെങ്കിലും ഒഴിവാക്കാവുന്നതേയുള്ളു.

ഇതില്‍ മാത്രമല്ല, കഴിഞ്ഞമാസം രാഷ്ട്രപതി എത്തിയപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഹൃദ്രോഗ വിഭാഗത്തിലും ന്യൂറോ വിഭാഗത്തിലുമായി വെന്റിലേറ്ററുകള്‍ പ്രത്യേകം മാറ്റിയിട്ടു. ചില സ്വകാര്യ ആശുപത്രികളിലേതും ഇപ്രകാരം ചെയ്തു. രാഷ്ട്രപതിക്ക് എന്തെങ്കിലും രോഗമുണ്ടായാല്‍ പരിശോധിക്കുന്നതിനായി മെഡിക്കല്‍ കോളജിലെ ആറ് വിദഗ്ദ്ധ ഡോക്ടര്‍മാരെ അന്നേദിവസം ആ ജോലിക്കു മാത്രമായി പലയിടത്തായി നിയോഗിച്ചു. അന്ന് അവര്‍ക്ക് മറ്റൊരു രോഗിയേയും നോക്കാന്‍ അനുവാദമില്ല. എത്ര മുരുകന്മാര്‍ വന്നാലും വെന്റിലേറ്ററുകള്‍ ഉപയോഗിക്കാനും പറ്റില്ല. അങ്ങിനെ ചെയ്താല്‍ ഡോക്ടര്‍മാരുടെ പണിപോകും.

https://www.azhimukham.com/trending-vicepresident-hails-keralam-speech/

രാഷ്ട്രപതി മാത്രമല്ല, കേന്ദ്ര മന്ത്രി ഉള്‍പ്പെടെയുള്ള ഏതു വിഐപി വന്നാലും ഇതാണ് രീതി. വിവാദമായ മുരുകന്‍ സംഭവത്തില്‍ മുരുകനെ മെഡിക്കല്‍ കോളജില്‍ കൊണ്ടുവരുമ്പോള്‍ തലേന്ന് തലസ്ഥാനത്തുണ്ടായിരുന്ന കേന്ദ്ര ധനകാര്യ മന്ത്രിക്കായി റിസര്‍വ്വ് ചെയ്തുവച്ച വെന്റിലേറ്റര്‍ അങ്ങിനെ തന്നെയിരിപ്പുണ്ടായിരുന്നവത്രെ. പക്ഷേ, അവരുടെ സുരക്ഷ നോക്കുന്ന ഉദ്യോഗസ്ഥര്‍ റിലീസ് ഉത്തരവ് നല്‍കാതെ ആ വെന്റിലേറ്ററുകള്‍ മറ്റൊരാള്‍ക്കും വേണ്ടി ഉപയോഗിക്കാന്‍ അനുവാദമില്ല. ഏതു വിഐപിക്കും വേണ്ടി വിദഗ്ദ്ധനായ ഒരു ഡോക്ടറെ നിയോഗിക്കുകയും ഒരു വെന്റിലേറ്റര്‍ ഒഴിച്ചിടുകയും ചെയ്തുകൊള്ളു. പക്ഷേ, അല്ലാതുള്ള ഇത്തരം ക്രമീകരണങ്ങളൊക്കെ എന്തിനാണ്?http://www.azhimukham.com/news-wrap-3-cops-for-each-vip-but-just-1-for-every-663-common-people-sajukomban/

(ഫേസ്ബുക്ക് പോസ്റ്റ്)

Next Story

Related Stories