TopTop

എന്താണ് ബലാല്‍സംഗം? ഇന്ത്യയില്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുന്നത് ഇതൊക്കെയാണ്

എന്താണ് ബലാല്‍സംഗം? ഇന്ത്യയില്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുന്നത് ഇതൊക്കെയാണ്
ഉന്നാവോ, കതുവ സംഭവങ്ങള്‍ക്ക് ശേഷം കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ക്കെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്. പ്രധിഷേധ പ്രകടനങ്ങളിലേക്ക് ചിലര്‍ തങ്ങളുടെ കുട്ടികളേയും കൊണ്ടുപോകുന്നുണ്ട്. കുട്ടികളെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തുന്നതും പാവപ്പെട്ടവര്‍ ആക്രമിക്കപ്പെടുന്നതുമായ വാര്‍ത്തകള്‍ അനുദിനം വര്‍ധിച്ചു വരികയാണ്. ഈ ഒരു സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങളെ കുറിച്ച് രക്ഷിതാക്കള്‍ എങ്ങിനെയാണ് അവരുടെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്നത്’?

‘കുട്ടിയെ എന്തെങ്കിലും ഒരു കാര്യം പഠിപ്പിക്കുക എന്നത് ഒരൊറ്റ പ്രാവശ്യം മാത്രം ചെയ്ത് അവസാനിപ്പിക്കേണ്ട ഒന്നല്ല. മോശപ്പെട്ട ഓരോ വാര്‍ത്തകള്‍ വരുമ്പോഴും കുട്ടികളുടെ പ്രായവും മാനസിക നിലവാരവും നോക്കി അവര്‍ക്കത് മനസ്സിലാക്കി കൊടുക്കാന്‍ സാധിക്കണം’ ഡൽഹിയിലെ ശിശു മനശാസ്ത്ര വിദഗ്ദ്ധനായ ഡോ. സമീർ പരീഖ് ബിബിസിയോട് പറഞ്ഞു. മുമ്പത്തേക്കാള്‍ കൂടുതല്‍ ഇത്തരം വിഷയങ്ങള്‍ കുട്ടികളുമായി സംവദിക്കാന്‍ ഇന്ത്യയിലെ രക്ഷിതാക്കള്‍ തയ്യാറാകുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ വ്യത്യസ്ഥ ഭാഗങ്ങളില്‍ നിന്നുള്ള രക്ഷിതാക്കള്‍ ബലാല്‍സംഗത്തെ കുറിച്ചും ലൈംഗികമായ അതിക്രമങ്ങളെകുറിച്ചും എങ്ങിനെയാണ് അവരുടെ കുട്ടികളോട് സംസാരിക്കുന്നത് എന്ന് ചോദിച്ചറിയുകയാണ് ബിബിസി ലേഖിക നികിത മന്ദാണി. റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍.

http://www.azhimukham.com/humans-of-bombay-woman-heart-rending-account-about-rape-molestation-prostitution-single-mother/

'അവള്‍ക്കറിയേണ്ടത് ലോകം മുഴുവൻ ഇതുപോലെയാണോ എന്നാണ്'


പതിനൊന്നു വയസ്സുള്ള എന്‍റെ മകളൊരു നല്ല വായനക്കാരിയാണ്. സമകാലികവും രാഷ്ട്രീയവുമായ വിഷയങ്ങളില്‍ അതീവ തല്‍പരയുമാണ്. ലൈംഗികാതിക്രമങ്ങളെകുറിച്ചും പീഡനങ്ങളേ കുറിച്ചുമൊക്കെയുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ അവളത് വായിക്കാതിരിക്കാനായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ എനിക്ക് തോന്നുന്നത് അത് അനിവാര്യമാണെന്നാണ്.

അഞ്ച് വയസ്സ് മുതല്‍ തന്നെ അവളിലും അവള്‍ക്കു ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ കുറിച്ചും എപ്പോഴും ജാഗരൂഗയായിരിക്കണമെന്ന് ഞാന്‍ അവളോട് പറയുമായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് ഒരു പുസ്തകത്തില്‍ നിന്നും ‘റേപ്പ്’ എന്ന വാക്ക് വായിച്ച അവള്‍ അങ്ങിനെ പറഞ്ഞാല്‍ എന്താണെന്ന് എന്നോട് ചോദിച്ചു. അധികം വിശദാംശങ്ങളിലേക്കൊന്നും കടക്കാതെ, ഒരാള്‍ മറ്റൊരാളുടെ സമ്മതമില്ലാതെ അയാളുടെ ശരീരത്തിന്‍റെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതും ചൂഷണം ചെയ്യുന്നതുമാണ് റേപ്പ് എന്ന് ഞാന്‍ അവളോട്‌ പറഞ്ഞുകൊടുത്തു.

http://www.azhimukham.com/edit-what-is-indias-problem-lackoflaw-or-implementation/

ഇപ്പോള്‍, കശ്മീരില്‍ എട്ട് വയസുകാരിയായ പെൺകുട്ടി അനുഭവിക്കേണ്ടിവന്ന ക്രൂരതകളെക്കുരിച്ചോര്‍ത്ത് എന്‍റെ മകളും അവളുടെ കൂട്ടുകാരികളും ഭയന്നിരിക്കുകയാണ്. ലോകം മൊത്തം ഇങ്ങനെതന്നെയാണോ അതോ ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമാണോ എന്നോക്കെയാണ് അവള്‍ എന്നോട് ചോദിക്കുന്നത്. അവൾക്ക് പേടിയുണ്ട്. അതേസമയംതന്നെ കൂടുതല്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുമുണ്ട്.- മോണ ദേശായി, മുംബൈ (11 വയസ്സുള്ള മകളുടെ അമ്മ)

'മാറ്റം കൊണ്ടുവരാന്‍ അവന് കഴിയുമെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്'

ബലാൽസംഗത്തെ കുറിച്ചും, ലൈംഗികാതിക്രമങ്ങളെ കുറിച്ചുമൊക്കെ എന്‍റെ മൂത്ത മകനോട് ഞാൻ സംസാരിച്ചിട്ടുണ്ട്. അവന്‍ ചിലപ്പോഴൊക്കെ വാര്‍ത്തകള്‍ വായിക്കുന്നതുകൊണ്ട് ഇത്തരം വിഷയങ്ങളെകുറിച്ച് ചര്‍ച്ച ചെയ്യാറുമുണ്ട്. മാത്രമല്ല, സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ഞങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്യും. ഒരു സവര്‍ണ്ണ ഹിന്ദു പുരുഷന്‍ എന്ന നിലയില്‍ അവന്‍ ഇത്തരം വിഷയങ്ങള്‍ അറിഞ്ഞിരിക്കണമെന്നും, സമൂഹത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അവന് കഴിയണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.

http://www.azhimukham.com/updates-rapes-cannot-always-be-stopped-we-shouldnt-hype-them-up-so-much-says-union-minister/

ബലാത്സംഗ സംസ്കാരത്തെക്കുറിച്ച് എന്‍റെ മകന് നല്ല ബോധ്യമുണ്ടായിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവന്‍റെ ചുറ്റുമുള്ള സ്ത്രീകളുടെ ഏറ്റവും വലിയ പേടികളിലൊന്ന് ലൈംഗികാതിക്രമമാണ്. അതെങ്ങനെയാണ്‌ പെണ്ണിന്‍റെ ജീവിതത്തെയും പെരുമാറ്റത്തെയും ആത്യന്തികമായി ബാധിക്കുന്നതെന്ന് അവനറിയണം. - സുനയാന റോയ്, ബാംഗ്ലൂര്‍ (11, 3 വയസ്സുകളുള്ള രണ്ട് കുട്ടികളുടെ അമ്മ)

http://www.azhimukham.com/cinemanews-raped-as-a-childartist-daisyirani/

'ബലാത്സംഗത്തെക്കുറിച്ച് അവളെ ഞാൻ എങ്ങനെ പഠിപ്പിക്കും?'

ബലാല്‍സംഗം, ലൈംഗികാതിക്രമം തുടങ്ങിയവയെ കുറിച്ചൊക്കെ എന്‍റെ മകളോട് സംസാരിക്കാന്‍ എനിക്ക് പ്രയാസമാണ്. ജനങ്ങളെ വിശ്വസിക്കാനും പുരുഷന്മാരുമായി സൗഹൃദത്തിലാകാനും സ്നേഹിക്കാനുമൊക്കെ അവള്‍ക്ക് കഴിയണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷെ, അതേസമയം തന്നെ അവളുടെ സുരക്ഷിതത്വത്തെ കുറിച്ച് എനിക്ക് ആശങ്കയുമുണ്ട്. അവള്‍ വളരെ വൈകി വീട്ടില്‍ വന്നാലോ, ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ചാലോ ഒന്നും എനിക്ക് കുഴപ്പമില്ല. എന്നാലും നേരത്തേ വരാനും ഉചിതമായ വസ്ത്രം ധരിക്കാനും ഞാനവളോട് പറയും.

വര്‍ധിച്ചുവരുന്ന പീഡന വാര്‍ത്തകള്‍ അവളെ അസ്വസ്ഥമാക്കുന്നുണ്ട്. എല്ലാ ആണുങ്ങളും അങ്ങിനെയാണോ എന്ന് അവള്‍ ചോദിക്കുന്നു. അല്ല, സമൂഹത്തിലെ ഒരു ചെറിയ വിഭാഗം മാത്രമാണ് അങ്ങനെയുള്ളതെന്ന് ഞാൻ പറയും. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ വളരെ പ്രയാസമാണ്.- പാറുൽ, പഞ്ചാബ് (14 വയസ്സുള്ള മകളുടെ അമ്മ)

http://www.azhimukham.com/viral-show-what-is-under-your-skirt/

‘നൊ’ എന്ന് പറയാൻ അവരെ പ്രാപ്തരാക്കുക

നാലോ അഞ്ചോ വയസ്സ് മുതൽതന്നെ എന്താണ് ‘നല്ല സ്പർശം’, ‘മോശം സ്പർശം’ എന്നും, അവരുടേയും മറ്റുള്ളവടേയും ശരീരത്തെ എങ്ങിനെയാണ് ബഹുമാനിക്കേണ്ടതെന്നും എന്‍റെ കുട്ടികൾക്ക് ഞങ്ങൾ പഠിപ്പിച്ചു കൊടുത്തിരുന്നു. നമ്മുടെ ശരീരത്തില്‍ ചില സ്വകാര്യമായ സ്ഥലങ്ങളുണ്ടെന്നും, മാതാപിതാക്കളോ ഡോക്ടര്‍മാരോ അല്ലാതെ മറ്റാരെയും അവിടങ്ങളില്‍ തൊടാന്‍ അനുവദിക്കരുതെന്നും അവരോട് ഞങ്ങള്‍ പറഞ്ഞിരുന്നു.

ഇത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഉടന്‍ തന്നെ 'നോ' പറയണമെന്നും, ഞങ്ങളോടോ അവര്‍ക്ക് ഏറ്റവും വിശ്വാസമുളള്ളവരോടോ യാതൊരു മടിയും കൂടാതെ കാര്യങ്ങള്‍ പറയണമെന്നും പറഞ്ഞിട്ടുണ്ട്. -അഖില പ്രഭാകർ, മുംബൈ (10-നും 8-നും ഇടയില്‍ പ്രായമുള്ള രണ്ട് ആൺകുട്ടികളുടെ അമ്മ)

http://www.azhimukham.com/interview-durga-malathi-responds-about-the-sangh-attack-on-her/

'അവനെ ഞാൻ ബലാത്സംഗ വിരുദ്ധ പ്രതിഷേധത്തിലേക്ക് കൊണ്ടുപോയി'


കുറച്ച് കാലമായി അക്രമങ്ങളെക്കുറിച്ചും മോശം പെരുമാറ്റത്തെക്കുറിച്ചും അതില്‍ തന്നെയുള്ള ലിംഗ വ്യത്യാസത്തെക്കുറിച്ചുമൊക്കെ ഞാനെന്‍റെ മകനോട്‌ സംസാരിക്കാറുണ്ട്. കഴിഞ്ഞ ഞായറാഴ്ച, ഞങ്ങളുടെ മകനെ ആദ്യമായി ഒരു ബലാത്സംഗ വിരുദ്ധ പ്രതിഷേധത്തിലേക്ക് കൊണ്ടുപോയി. അവൻ തനിച്ചല്ലെന്നും, അവനെപ്പോലെ ചിന്തിക്കുകയും അതേ മൂല്യങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്ന ഒരു വലിയ കൂട്ടം ആളുകള്‍ വേറെയുമുണ്ടെന്നും അവന്‍ മനസ്സിലാക്കേണ്ടതുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
_അരുണവ് സിൻഹ, ഡല്‍ഹി (15 വയസ്സുള്ള മകന്‍റെ അച്ഛന്‍)

http://www.azhimukham.com/update-youth-addicted-to-porn-rape-mother/

http://www.azhimukham.com/india-11-year-old-girls-body-found-in-surat-with-86-injuries-rape-suspected/

http://www.azhimukham.com/update-bjpleader-arrested-for-sexual-assault-nine-year-old-girl/

Next Story

Related Stories