പുരുഷന്റെ വിവാഹപ്രായവും സ്ത്രീകളുടേത് പോലെ 18 ആക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിനായി ശൈശവ വിവാഹ നിരോധന നിയമത്തില്‍ ഭേദഗതി വരുത്തും. നിലവിലെ നിയമപ്രകാരം പുരുഷന് 21 ആണ് വിവാഹ പ്രായം.
ശൈശവ വിവാഹങ്ങള്‍ക്ക് ഒത്താശ ചെയ്യുകയും കാര്‍മികത്വം വഹിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ കഠിനമാക്കും 2 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും എന്നത് 7 വര്‍ഷം തടവും 7 ലക്ഷം രൂപ പിഴയും എന്നാക്കും.
ശൈശവ വിവാഹങ്ങള്‍ നിയമവിരുദ്ധമാണെങ്കിലും ഇരു കക്ഷികള്‍ക്കും വിവാഹ പ്രായമെത്തുമ്പോള്‍ വിവാഹം നിയമവിധേയമാക്കാനുള്ള വ്യവസ്ഥ എടുത്തുകളഞ്ഞേക്കും. ഇതു സംബന്ധിച്ച മൂന്നാം വകുപ്പില്‍ മാറ്റം വരുത്താന്‍ മന്ത്രാലയങ്ങളുടെ യോഗം തീരുമാനിച്ചതായാണ് വിവരം.