കുട്ടികളുടെ പാട്ടും ഡാന്‍സും ഇഷ്ടപ്പെടാത്തവര്‍ ആരുമുണ്ടാകില്ല. നിഷ്കളങ്കമായ ചിരിയും കുസൃതിയും തെറ്റുമൊക്കെ നിറഞ്ഞ ചിരിയോടെ തന്നെയാകും ഓരോരുത്തരും സ്വീകരിക്കുക. അത്തരമൊരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
കണ്ണൂര്‍ പയ്യന്നൂര്‍ ഞെക്ലി എല്‍.പി സ്കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് കരിപ്പോട് അംഗനവാടിയിലെ കുട്ടികളായ ഭാഗ്യമിത്ര സുജേഷ്, സായന്ത് സുമേഷ്, ശിവാനി സജിത് എന്നിവര്‍ നടത്തിയ സംഘഗാനമാണ് ആളുകളുടെ മനസ് കീഴടക്കുന്നത്. എന്തൊരു ഉത്സവം അക്ഷരോത്സവം എന്ന ഗാനമാണ് സംഘം ആലപിക്കുന്നത്. അ...ആ..ഇ...ഈ...ഉ...ഊ എന്നിങ്ങനെ പാടുമ്പോഴാണ് കൂടെ പാടുന്നവര്‍ നാണിച്ചും ചിരിച്ചും പാടാതിരിക്കുന്നതും, തെറ്റി പാടുന്നതുമൊക്കെ കൂട്ടുകാരി കാണുന്നത്. പിന്നൊന്നും ചിന്തിച്ചില്ല, പാട്ടിനിടെ മൈക്കിലൂടെ തന്നെ കൂട്ടുകാരി മറ്റു രണ്ടുപേരോടും ചോദിച്ചു, നീയെന്താ പാടാത്തത്? നീ എന്താ പാട്ന്നേ? ഇടയ്ക്ക് മൂവരും ചിരിയടക്കാന്‍ കൈകൊണ്ട് വാ പൊത്തുന്നതും കാണാം. ടി.വി സജിത്താണ് രസകരമായ വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.