TopTop
Begin typing your search above and press return to search.

കോവിഡിനെതിരെ പ്രായം പകര്‍ന്ന മനക്കരുത്തുമായി അന്നം; 104ാം വയസില്‍ വാക്‌സിന്‍ സ്വീകരിച്ചു

കോവിഡിനെതിരെ പ്രായം പകര്‍ന്ന മനക്കരുത്തുമായി അന്നം; 104ാം വയസില്‍ വാക്‌സിന്‍ സ്വീകരിച്ചു

പ്രായം പകര്‍ന്നേകിയ മനക്കരുത്തുമായാണ് അങ്കമാലി കറുകുറ്റി കരയാംപറമ്പ് പുതിയാട്ടില്‍ വീട്ടില്‍ അന്നം താലൂക്ക് ആശുപത്രിയിലെത്തിയത്. കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുക്കണം, കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയാകണം. അതായിരുന്നു 104 വയസുള്ള അന്നത്തിന്റെ ലക്ഷ്യം. നാടിനെ ഭയപ്പെടുത്തിയ ഒട്ടനവധി മഹാമാരികളെ നേരിട്ടറിഞ്ഞതിന്റെ അനുഭവ സമ്പത്തുമായെത്തിയ അന്നത്തെ താലൂക്കാശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. നസീമ നജീബിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. അന്നത്തിന്റെ നിശ്ചയദാര്‍ഢ്യത്തെ ആരോഗ്യവകുപ്പ് അഭിന്ദിക്കുകയും ചെയ്തു.

കോവിഡ് മഹാമാരി വീണ്ടും ഭീതി സൃഷ്ടിച്ചതോടെ സര്‍ക്കാരും ആരോഗ്യവകുപ്പും ബന്ധപ്പെട്ട ഏജന്‍സികളും നിയന്ത്രണങ്ങളും പ്രചാരണങ്ങളും ഊര്‍ജിതമാക്കിയതോടെയാണ് പ്രതിരോധ കണ്ണിയില്‍ പങ്കാളിയാകാന്‍ അന്നം എത്തിയത്. ഏഴ് മക്കളും 14 കൊച്ചുമക്കളും 22 പേരക്കുട്ടികളുമുള്ള അന്നം മക്കളോടൊപ്പമാണ് ആശുപത്രിയിലെത്തിയത്. കോവിഡ് പ്രതിരോധത്തിനായുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ അഭിനന്ദിച്ച അന്നം മടി വിചാരിക്കാതെ എല്ലാവരും വാക്‌സിന്‍ എടുക്കണമെന്ന വീഡിയോ സന്ദേശവും പങ്കുവെച്ചാണ് മടങ്ങിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും പ്രായമേറിയ ഒരാള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.




Next Story

Related Stories