TopTop
Begin typing your search above and press return to search.

'എന്റെ പാര്‍ട്ടി കഴിഞ്ഞു, നന്നായി ജീവിക്കുക', ആസ്വദിക്കുക സ്വയം ചരമക്കുറിപ്പെഴുതി ചെന്നൈ സ്വദേശി

എന്റെ പാര്‍ട്ടി കഴിഞ്ഞു, നന്നായി ജീവിക്കുക, ആസ്വദിക്കുക സ്വയം ചരമക്കുറിപ്പെഴുതി ചെന്നൈ സ്വദേശി

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തില്‍ ഒരു സാധാരണമായ ഒരു ചരമക്കുറിപ്പുണ്ടായിരുന്നു, എജ്ജി കെ ഉമാമഹേഷ് എന്ന ചെന്നൈ സ്വദേശിയുടേത്. കുറിപ്പ് വായിച്ചരെല്ലാം അല്‍പം അമ്പരന്നുകാണും. കാരണ എജ്ജി കെ ഉമാമഹേഷിനായി അത് തയ്യാറാക്കിയത് അദ്ദേഹം തന്നെയായിരുന്നു. 72ാമത് പിറന്നാളിന് ദിവസങ്ങള്‍ മാത്രം മുന്‍പായിരുന്നു ഇജ്ജി മരണത്തിന് കീഴടങ്ങുന്നത്. ഹൃദയ ശസ്ത്രക്രിയക്ക് വിധേനാവുന്ന സാഹചര്യത്തിലായിരുന്നു എജ്ജി ചരമക്കുറിപ്പ് തയ്യാറാക്കിയതും പ്രസിദ്ധീകരിക്കാന്‍ നല്‍കിയതും.

നിശ്ചയിച്ച് ഉറപ്പിച്ച പോലെതന്നെ മരണത്തിന് പിന്നാലെ ആദ്യം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലും പിറ്റേന്ന് പത്രത്തിലും ആ വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഒരു പാട് പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു ആ കുറിപ്പ്. അവയവങ്ങള്‍ അര്‍ഹരായര്‍വക്കു മാറ്റിവയ്ക്കാന്‍ സംഭാവന നല്‍കുന്നുവെന്നും ബാക്കി വരുന്ന ശരീരം പരീക്ഷണങ്ങള്‍ക്കായി വിട്ടുനല്‍കുന്നുവെന്നുമായിരുന്നു പ്രധാന പരാമര്‍ശം. ഇത് ബന്ധുക്കള്‍ നടപ്പാക്കുകയും ചെയ്തു.

I regret to inform you that my vintage vehicle that was being restored, in spite of the best mechanics in India with...

Posted by Ejji K. Umamahesh on Thursday, October 15, 2020

ഫേസ്ബുക്കില്‍ പങ്കുവച്ച ചരമക്കുറിപ്പില്‍ സ്വന്തം ശരീരത്തെ വിന്റേജ് കാറിനോടാണ് അദ്ദേഹം ഉപമിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മിടുക്കരായ മെക്കാനിക്കുകള്‍ കാര്‍ നന്നാക്കാന്‍ ഏറ്റവും മികച്ച ഉപകരണങ്ങള്‍ കൊണ്ടു ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല, അതുകൊണ്ട് ഉപേക്ഷിക്കുകയാണെന്നും കൊള്ളാവുന്ന പാര്‍ട്‌സ് ഇതേപോലെ പഴയ കാറുള്ളവര്‍ക്ക് ഉപയോഗിക്കാനായി നല്‍കുകയാണെന്നും കുറിപ്പിലുണ്ട്.

എജ്ജി ചരമക്കുറിപ്പില്‍ സ്വയം വിശേഷിപ്പിക്കുന്നത് 'ഭൂമി എന്ന ഗ്രാമത്തില്‍, മതരഹിതനായി, സ്വന്തം നിയമങ്ങളോടെ ജീവിച്ചവന്‍ എന്നാണ്്. നടന്‍, കാര്‍ റാലി ഡ്രൈവര്‍, സംഘാടകന്‍, മാനവികതാവാദി, യുക്തിവാദി, മുഴുവന്‍ സമയ ഭര്‍ത്താവും ഹോം മേക്കര്‍. എന്നിങ്ങനെയാണ് അദ്ദേഹം നല്‍കുന്ന വിശേഷണങ്ങള്‍. കൂടെ കൂട്ടുകാര്‍ മുതല്‍ ശത്രുക്കള്‍ വരെയുള്ളവര്‍ക്കും ഇതിനിടയിലുള്ളവര്‍ക്കും ഒരു ചെറിയ ഉപദേശവും എജ്ജി നല്‍കുന്നുണ്ട്. ''എന്റെ പാര്‍ട്ടി കഴിഞ്ഞു. സമയം അതിവേഗം കടന്നുപോകുകയാണ്. അതിനാല്‍, നന്നായി ജീവിക്കുക, ആസ്വദിക്കുക, ആഘോഷം തുടരുക.'' എന്ന്.

മരണം പോലെ തന്ന സംഭവ ബഹുലമാണ് എജ്ജിയുടെ കഥ, ചെന്നൈയില്‍ സിനിമാ തിയറ്ററിലെ ജീവനക്കാരനായി തുടങ്ങിയ എജ്ജി സ്വപ്രയത്‌നത്തിലൂടെ വ്യവസലായി എന്ന പേരെടുത്ത വ്യക്തിയാണ്. ബിസിനസ്സിനൊപ്പം ഇഷ്ടവിനോദമായ കാര്‍ റാലിയിലും സജീവമായി. ബുദ്ധ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടിലെ ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീ ഡപ്യൂട്ടി സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ശ്യാമള. മക്കള്‍: രസിക, സരിക.


Next Story

Related Stories