Top

സിഗരറ്റ് വലിക്കേണ്ട, ആ സമയം കൂടി അവധിയായി കിട്ടും,ജപ്പാന്‍ കമ്പനിയുടെ പുതിയ പരീക്ഷണം

സിഗരറ്റ് വലിക്കേണ്ട, ആ സമയം കൂടി അവധിയായി കിട്ടും,ജപ്പാന്‍ കമ്പനിയുടെ പുതിയ പരീക്ഷണം

ഒരു സിഗരറ്റ് വലിക്കാന്‍ എത്ര സമയം എടുക്കും. 5 മിനിറ്റ്? അതോ പത്തുമിനിറ്റോ? ജോലിക്കിടെ സിഗരറ്റ് വലിക്കുന്നവര്‍ക്ക് അതൊക്കെ ഇടവേളകളാണ്. കണക്കാക്കപ്പെടാത്ത ഇടവേളകള്‍. എന്നാല്‍ എല്ലായിടത്തും അങ്ങനെയല്ല. ജപ്പാനിലെ ഒരു കമ്പനി ഇതിന്റെ കണക്കെടുത്തു. വലിക്കാരെ ദ്രോഹിക്കാനല്ല, വലിക്കാത്തവര്‍ക്ക് അതിന്റെ ആനുകൂല്യം നല്‍കാന്‍. കമ്പനിയില്‍ വലിക്കുന്നവനും വലിക്കാത്തവരും ഒരു പോലെയാകണമല്ലോ. സിഗരറ്റ് വലിക്കാര്‍ എടുക്കുന്ന പുക സമയം കണക്കാക്കി, പുകവലി വിരുദ്ധന്മാര്‍ക്ക് ആ സമയത്തെക്കൂടി അവധി നല്‍കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഒരു സിഗരറ്റ് പുകയ്ക്കാന്‍ എടുക്കുന്ന സമയം കണക്കാക്കി, സിഗരറ്റ് വലിക്കാത്തവര്‍ക്കും അത്രയും സമയം അവധി നല്‍കാനാണ് തീരുമനം. കണക്കാക്കിയപ്പോള്‍ സിഗരറ്റ് വലിക്കാത്തവര്‍ക്ക് ആനുകൂല്യമായി ആറ് ദിവസം അവധി നല്‍കാനാണ് തീരുമാനം.

ടോക്ക്യോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പിയാല എന്ന മാര്‍ക്കറ്റിങ് കമ്പനിയാണ് ഈ പുതിയ സമ്പ്രദായം നടത്താന്‍ പോകുന്നത്. കെട്ടിടത്തിന്റെ ഇരുപത്തൊന്‍പതാം നിലയിലാണ് ഈ മ്പനി പ്രവര്‍ത്തിക്കുന്നത്. സ്‌മോക്കിങ് കോര്‍ണറാകട്ടെ താഴത്തെ നിലയിലും. അതിനാല്‍ തന്നെ ഒരു സിഗരറ്റ് വലിച്ച് തിരിച്ച് ഓഫീസിലെത്താന്‍ 15 മിനിറ്റോളം സമയമെടുക്കും. അതു കണക്കാക്കിയാണ് വര്‍ഷത്തില്‍ ആറ് ദിവസം എന്ന കണക്കുണ്ടാക്കിയിരിക്കുന്നത്.

കമ്പനിയുടെ സജഷന്‍ ബോക്‌സില്‍ ഒരു തൊഴിലാളി എഴുതിയിട്ട കുറുപ്പില്‍ നിന്നുമാണ് ഇത്തരത്തില്‍ ഒരു തീരുമാനം ഉണ്ടായിരിക്കുന്നത്. ആ കുറുപ്പ് കമ്പനിയുടെ സിഇഒ കാണുകയും ഇത്തരത്തിലൊരു തീരുമാനം എടുക്കുകയമായിരുന്നു. നിലവില്‍ കമ്പനിയിലെ 120 തൊഴിലാളികളില്‍ 30 പേര്‍ക്ക് ഈ അതിക അവധിയുണ്ട്.





Next Story

Related Stories