TopTop
Begin typing your search above and press return to search.

ജർമ്മനി പൂർണമായും അടച്ചിട്ടിരിക്കുകയാണ്-ഫ്രാങ്ക്ഫർട്ടില്‍ ജോലി ചെയ്യുന്ന മലയാളി പറയുന്നു

ജർമ്മനി പൂർണമായും അടച്ചിട്ടിരിക്കുകയാണ്-ഫ്രാങ്ക്ഫർട്ടില്‍ ജോലി ചെയ്യുന്ന മലയാളി പറയുന്നു

ജർമ്മനിയിൽ സർവ്വ സാധാരണമാണ് കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ, ചെറിയ പാർക്ക് പോലെ കുട്ടികൾക്ക് സമയം ചിലവിടാനുള്ള സ്ഥലങ്ങൾ ഒരോ 500 മീറ്ററിലും കാണും. എന്നാൽ കൊറണ ഭീതി പടർന്നതോടെ ഇത്തരം ചെറിയ പൊതു ഇടങ്ങൾ പോലും വിജനമാണ്. ഫ്രാങ്ക്ഫർട്ടിന് അടുത്ത് ഒരു കെമിക്കൽ കമ്പനിയിൽ‌ ജോലിചെയ്യുന്ന തൃശ്ശൂർ സ്വദേശി വിനോദ് പറയുന്നു.

കൊവിഡ് 19 രൂക്ഷമായി തന്നെ ബാധിച്ച ജർമ്മനിയിൽ മരണം ഇതിനോടകം 28 പേരിലേക്ക് എത്തിയിരിക്കുന്നു. 12,300l പേരിൽ അധികം രോഗ ബാധിതരുണ്ടെന്നാണ് ബുധനാഴ്ച വരെയുള്ള കണക്കുകൾ. ഈ സാഹചര്യത്തിൽ ജർ‌മ്മനിയിലെ ചെറിയ നഗരങ്ങളിൽ പോലും കർശന നിയന്ത്രണങ്ങളാണ് നിലനിൽക്കുന്നത്. മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ഗതാഗതം ഉൾപ്പെടെ നിർത്തിവച്ചിരിക്കുയാണ്.

ഹോട്ടലുകൾ, ഫാർമസികൾ, സൂപ്പർമാർക്കറ്റുകൾ, പോസ്റ്റ് ഓഫീസ് എന്നിവ മാത്രമാണ് പ്രവർത്തിക്കുന്നത്. അതും വൈകിട്ട് ആറുവരെ മാത്രം ആളുകൾ പുറത്തിറങ്ങന്നില്ല. ബെഗാരിയ എന്ന സ്ഥലത്ത് മൂന്ന് മണിക്ക് കടകൾ അടയ്ക്കണം. ഷോപ്പിങ് മാളുകൾ, ബാറുകൾ, പബ്ബുകൾ, ഓപെറ ഹൗസ്, മൃഗശാല, തീയ്യറ്ററുകൾ, സപോർട് ജിം സൗകര്യങ്ങൾ എന്നിവയും അടച്ചിരിക്കുകയാണ്.

റോഡുകൾ ഉൾപ്പെടെ വിജനമാണ്. ഒരു പ്രത്യേകത എന്തെന്ന് വച്ചാൽ സാധാരണ നിലയിൽ ഞായറാഴ്ച അടച്ചിടുന്ന ഇത്തരം സേവനങ്ങൾ നിലവിലെ സാഹചര്യത്തിൽ ഇനി മുതൽ തുറന്ന് പ്രവർത്തിക്കാൻ സാധ്യയുണ്ടെന്നും പറയുന്നുണ്ട്. നിലവിൽ കാര്യമായ ക്ഷാമമോ മറ്റോ ഫ്രാങ്ക് ഫെർട്ട് മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. മത ചടങ്ങുകൾക്ക് ഉൾപ്പെടെ നിയന്ത്രണമുണ്ട‍്. ചർ‌ച്ചുകൾ‌, സിനഗോഗുകൾ, പള്ളികൾ എന്നിവയിലൊന്നും പൊതു പരിപാടികൾ നടക്കുന്നില്ല. ടൂറിസ്റ്റുകളെയും കാണുന്നില്ല, അതിർത്തികൾ അടച്ചത് തന്നെയാണ് വിഷയം. ഹോട്ടലുകളിൽ ഇവർക്ക് റൂമുകൾ ഉൾപ്പെടെ നൽകുന്നുമില്ല.

സോഷ്യൽ ഡിസ്റ്റൻസിംഗ് ആണ് അധികൃതർ നൽകുന്ന നിർദേശം. വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കണം. അത്യാവശ്യ സാഹചര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക എന്നതാണ് നിർദേശം. നഴ്സറികളും സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്. ഏപ്രിൽ 20ന് മാത്രമാണ് തുറക്കുക. വലിയ നഗരങ്ങളായ ബെർലിൻ, കൊളോൺ എന്നിവിടങ്ങളിലാണ് കൂടുതൽ നിയന്ത്രണങ്ങൾ.

ഏപ്രിൽ 20 ന് ഇത്തരത്തിലുള്ള വലിയ നിയന്ത്രണങ്ങൾ അവസാനിപ്പിക്കുമെന്നായിരുന്നു ആദ്യം ലഭിച്ച അറിയിപ്പുകൾ. എന്നാൽ ഒരോ ദിവസം പിന്നിടുമ്പോഴും അതിനുള്ള സാധ്യത ഇല്ലാതാവുകയാണ്. രോഗബാധ നിയന്ത്രിക്കാനായില്ലെങ്കിൽ നിയന്ത്രണങ്ങൾ അനിശ്ചികത കാലത്തേക്ക് നീണ്ട് പോവുമെന്ന അവസ്ഥയാണുള്ളത്. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ സ്ഥിതിയിൽ ക്ഷാമം ഉൾപ്പെടെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കും.


Next Story

Related Stories