TopTop
Begin typing your search above and press return to search.

നേതാക്കള്‍ എങ്ങനെ ലോക്ക് ഡൗണ്‍ ദിവസങ്ങളെ നേരിടുന്നു? പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ കോവിഡ് കൺട്രോൾ റൂം, എന്‍ ദാമോദരനെഴുതിയ എം എന്‍ റോയുടെ ജീവചരിത്രം വായിച്ച് ചെന്നിത്തല

നേതാക്കള്‍ എങ്ങനെ ലോക്ക് ഡൗണ്‍ ദിവസങ്ങളെ നേരിടുന്നു? പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ കോവിഡ് കൺട്രോൾ റൂം, എന്‍ ദാമോദരനെഴുതിയ എം എന്‍ റോയുടെ ജീവചരിത്രം വായിച്ച് ചെന്നിത്തല

ലോകത്ത് കൊവിഡ് 19 പടർന്ന് പിടിക്കുമ്പോൾ ഇന്ത്യയുൾപ്പെട്ടെ ഒട്ടുമിക്ക രാജ്യങ്ങളും പൂർണമായും അടച്ചിട്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ സമ്പൂർണ അടച്ചിടലാണ് രാജ്യത്ത് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി മുതൽ സാധാരണക്കാരൻ വരെ വീടുകളിൽ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ, ഇവരെല്ലാം തങ്ങളുടെ ചുമതലകൾ സാധ്യമായ രീതിൽ തന്നെ നിർവഹിക്കുന്നുണ്ട്. നിരവധി യാത്രകൾ അതിലുപരി യോഗങ്ങൾ, കർത്തവ്യങ്ങൾ എന്നിവ പതിവുള്ള നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ഇപ്പോൾ എന്ത് ചെയ്യുന്നു എന്ന് പലരും ചിന്തിക്കുന്നുണ്ടാവും.

കേരളത്തിലെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ ലോക്ക് ഡൗൺ ദിനങ്ങളിലും സജീവമാണ്. പക്ഷേ അദ്ദേഹവും സർക്കാറിന്റെ നിർദേശങ്ങൽ കര്‍ശനമായി പാലിക്കുന്നുണ്ട്. ലോക് ഡൗണിന്റെ രണ്ടാം ദിനത്തിലും ഡോക്ടർമാർ, ആരോഗ്യ വിദഗ്ധർ എന്നിവരുമായി ഇപ്പോഴത്തെ സ്ഥിതിഗതികൾ തുടർച്ചയായി അന്വേഷിക്കുകയാണ് അദ്ദേഹം. ഫോണിലും വാട്സാപ്പിലും അവരുമായി നിരന്തരം സമ്പർക്കം പുലർത്തിവരികയാണ്. അവർ മുന്നോട്ട് വയ്ക്കുന്ന മികച്ച നിർദേശങ്ങൾ പലതും സർക്കാരിന് കൈമാറുന്നു.

സംസ്ഥാനത്ത് ഭക്ഷണക്ഷാമം എന്ന ഒന്നില്ലാതിരിക്കാൻ കഴിഞ്ഞ ദിവസം സർക്കാർ പ്രഖ്യാപിച്ച കമ്യൂണിറ്റി കിച്ചൺ എന്ന ആശയം പ്രതിപക്ഷ നേതാവ് മുന്നോട്ട് വച്ചതായിരുന്നു എന്നാണ് അദ്ദേഹവുമായി അടുത്ത് ബന്ധമുള്ളവർ നൽകുന്ന വിവരം. ഇക്കാര്യം കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളത്തിലും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

ഇതിനെല്ലാം അപ്പുറത്ത് വലിയ വായനാ ശീലമുള്ള അദ്ദേഹം ഇപ്പോൾ ലഭിക്കുന്ന കൂടുതൽ സമയം പുസ്തകങ്ങൾക്കൊപ്പം ചിലവിടുകയാണ്. എന്‍ ദാമോദരന്‍ രചിച്ച കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ എം എന്‍ റോയിയുടെ ജീവചരിത്രമാണ് അദ്ദേഹമിപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൻറ്മെൻറ് ഹൗസിൽ കൊവിഡ് കൺട്രോൾ റൂം ആരംഭിച്ചു കഴിഞ്ഞു. നിങ്ങളുടെ പരാതിയും ആശങ്കയും പരിഹരിക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഇടപെടൽ.


Next Story

Related Stories