TopTop
Begin typing your search above and press return to search.

'പൃഥ്വിരാജിന്റെ മുഖത്തു മുട്ടും അവളുടെ കാല്', നിങ്ങളുടെ നെഞ്ചത്തല്ലാത്തിടത്തോളം നിങ്ങൾക്കെന്താണ് കുഴപ്പം?, #WeWomensHaveLegs എന്നും മറുപടി

പൃഥ്വിരാജിന്റെ മുഖത്തു മുട്ടും അവളുടെ കാല്, നിങ്ങളുടെ നെഞ്ചത്തല്ലാത്തിടത്തോളം നിങ്ങൾക്കെന്താണ് കുഴപ്പം?, #WeWomensHaveLegs എന്നും മറുപടി

അതിഥികള്‍ക്ക് മുന്നില്‍ ഒരു യുവതി കാലിന് മുകളില്‍ കാല്‍ കയറ്റി വച്ചിരുന്നാല്‍ പ്രശ്‌നമാണോ? സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ചകളില്‍ ഒന്ന് ഇതിനെ ചുറ്റിപ്പറ്റിയാണ്. മഴവില്‍ മനോരമ ചാനലില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ സംപ്രേക്ഷണം ചെയ്ത അഭിമുഖമാണ് വിവാദത്തിനും ചര്‍ച്ചയ്ക്കും ആധാരം.

അയ്യപ്പനും കോശിയും എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്‍മാരായ പൃഥ്വിരാജ്, ബിജുമേനോന്‍, സംവിധായകനും നടനുമായ രഞ്ജിത്ത് എന്നിവരായിരുന്നു പരിപാടിയിലെ അതിഥികള്‍. എന്നാല്‍ ഇവരോട് സംസാരിക്കുന്ന അവതാരക കാലിന് മുകളില്‍ കാല്‍ വെച്ചിരുന്നതാണ് പലരെയും ചൊടിപ്പിച്ചത്.

'അവളുടെ കാല്‍ അതിഥികളുടെ നെഞ്ചില്‍ മുട്ടുമല്ലോ', 'ഇവളൊക്കെ എന്തിനു ഇന്റര്‍വ്യുന്ന് പറഞ്ഞു നടക്കണത്', 'കാലുമ്മ കാലും കേറ്റിയല്ലെ നടത്തുന്നത്', 'പൃഥ്വിരാജിന്റെ മുഖത്തുമുട്ടും അവളുടെ കാല്' എന്നിങ്ങനെ പോകുന്നു അഭിപ്രായങ്ങള്‍.

എന്നാല്‍, ഇത്തരം നിലപാടുകളെ വിമര്‍ശിക്കുന്നവരും നിരവധിയാണ്. അവതാരക ഇരിക്കുന്നതുപോലെ തന്നെ ഇരിക്കുന്ന പൃഥ്വിരാജിന്റെ നടപടി എന്തുകൊണ്ട് വിമര്‍ശിക്കുന്നില്ലെന്നാണ് ഇവര്‍ ചോദിക്കുന്ന മറുചോദ്യം.

കുറച്ച് മനുഷ്യര്‍ അവര്‍ക്ക് കംഫര്‍ട്ടബിളായ പൊസിഷനില്‍ ഇരുന്ന് വര്‍ത്തമാനം പറയുന്നു, ആ ഇരുത്തം നിങ്ങടെ പ്രൈവസിക്ക് വിഘാതമായിരിക്കുമ്പോഴോ അല്ലെങ്കില്‍ ആ കാലിരിക്കുന്നത് മറ്റുള്ളവരുടെ നെഞ്ചത്തോ ആവാത്തിടത്തോളം ആര്‍ക്ക്, എന്തിനാണ് കുഴപ്പെന്നും ഇവര്‍ ചോദിക്കുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് മലയാളത്തിലെ യുവ നടിയുടെ വസ്ത്രധാരണത്തെ ചൊല്ലി ഉയര്‍ന്ന വിവാദത്തിന് പിന്നാലെ ഉയര്‍ന്ന വിവാദത്തിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ വാക്ക് പോര്. അന്നത്തേതിന് സമാനമായി വീ ഹാവ് ലെഗ്‌സ് എന്ന ഹാഷ്ടാഗ് ഉള്‍പ്പെടെ ഉപയോഗിച്ചാണ് പ്രചാരണങ്ങളെ ഒരു വിഭാഗം ചെറുക്കുന്നത്.

Yes, #WeWomenHaveLegs ഒന്ന് മോങ്ങാതെ എഴീച്ചു പോടെയ്

Posted by Jisha George on Wednesday, November 11, 2020

വിഷയവുമായി ബന്ധപ്പെട്ട് ഡോ. നെല്‍സണ്‍ ജോസഫ് പങ്കുവച്ച കുറിപ്പ്..

അട മ്വോനെ, കേരള സംസ്‌കാരം :

കുറച്ച് നാള്‍ മുന്‍പ് നടന്നതാണെങ്കിലും ആ മനസ്ഥിതിക്ക് വലിയ വ്യത്യാസമൊന്നും ഇപ്പൊഴും വരാനിടയില്ലാത്തതുകൊണ്ട് എഴുതുന്നു.

' അവളുടെ കാല് നോക്കൂ, അതിഥികളുടെ നെഞ്ചില്‍ മുട്ടുമല്ലോ '

- അപ്രത്തിരിക്കുന്ന പൃഥ്വിരാജിന്റെ കാല് നോക്കാന്‍ തോന്നുന്നില്ലേ? ഡോണ്ട് യൂ ലൈക്ക്?

' ഇവള്‍ക്കൊന്നും കേരള, ഭാരത ജനത സംസ്‌കാരം അറിയില്ലേ? '

- അട മോനെ...കേരള സംസ്‌കാരം Gone

' She is not respect to other, really shame '

കില്ലിങ്ങ് ഇംഗ്ലീഷ്. റെസ്‌പെക്റ്റ് ഇരിക്കുന്നത് കാലിന്റെ ആംഗിള്‍ നോക്കിയാണല്ല്.

'ആങ്കര്‍ കാലിമ്മെ കാലും കേറ്റിയിരുന്ന് സംസാരിക്കുന്നതാണോ കേരള സംസ്‌കാരം? '

- യേയ്....ഉമ്മറത്ത് പോലും വരാമ്പാടില്ല. അതാവണം നമ്മള്‍ സ്വപ്നം കാണേണ്ട കിനാശേരി.

കമന്റുകള്‍ വായിച്ചുപോയാല്‍ തോന്നുന്നത് ആ കാലിരിക്കുന്നത് അവരുടെയൊക്കെ നെഞ്ചത്താണ് എന്നാവും.

ഏറ്റവും സാധാരണമായി കേട്ട വാദം പ്രായത്തെയെങ്കിലും ബഹുമാനിക്കണമെന്നാണ്.

വ്യക്തിപരമായിപ്പറഞ്ഞാല്‍ പ്രായമല്ല ഒരാളെ ബഹുമാനത്തിന് അര്‍ഹമാക്കുന്നത് എന്നാണ് അഭിപ്രായം. എത്ര വര്‍ഷം ഭൂമിയില്‍ ജീവിച്ചെന്നതല്ല ബഹുമാനിക്കാനുള്ള കാരണം. അത് എങ്ങനെ ജീവിക്കുന്നുവെന്നതാവണം.

ചെറുപ്പത്തിലുണ്ടായ സെക്ഷ്വല്‍ അബ്യൂസിനെക്കുറിച്ച് പറഞ്ഞ വാര്‍ത്തയ്ക്കടിയില്‍ ചെന്ന് ചെറുപ്പത്തിലേ തൊഴില്‍ പഠിച്ചു എന്ന് കമന്റിടുന്നയാളെയൊക്കെ തല നരച്ചു എന്ന ഒരൊറ്റക്കാരണം കൊണ്ട് ബഹുമാനിക്കണം എന്ന് പറഞ്ഞാല്‍ സൗകര്യപ്പെടില്ല എന്നാണ് മറുപടി.

രണ്ട് കാലുകള്‍ തമ്മില്‍ ചേര്‍ന്നിരിക്കുമ്പൊഴുണ്ടാവുന്ന ആങ്കിള്‍ എത്രയാണെന്ന് നോക്കിയാണല്ലോ ഇപ്പൊ ബഹുമാനം ഉണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കാന്‍ പോവുന്നത്.

അതും എത്ര കൃത്യമായാണ് അവതാരകയുടെ കാല്‍ മാത്രം അവിടെ പ്രശ്‌നമാവുന്നതെന്ന് നോക്കണം.

പ്രായത്തില്‍ അവിടെ ഏറ്റവും മുതിര്‍ന്നയാള്‍ സംവിധായകന്‍ രഞ്ജിത് ആവും. പൃഥ്വിരാജും അവതാരകയും ഇരിക്കുന്നത് അവര്‍ക്ക് കംഫര്‍ട്ടബിളായ പൊസിഷനിലാണ്.

അതില്‍ കൃത്യമായി അവതാരകയെത്തന്നെ തിരഞ്ഞിട്ട് ആക്രമിക്കുന്നത് നോക്ക്യേ...

അതെന്ത്...പൃഥ്വിരാജ് ബഹുമാനം കാണിക്കേണ്ടേ?

കുറച്ച് മനുഷ്യര്‍ അവര്‍ക്ക് കംഫര്‍ട്ടബിളായ പൊസിഷനില്‍ ഇരുന്ന് വര്‍ത്തമാനം പറയുന്നു.

ആ ഇരിക്കുന്നത് നിങ്ങടെ വീടിനകത്ത് നിങ്ങടെ പ്രൈവസിക്ക് വിഘാതമായിരിക്കുമ്പൊഴോ അല്ലെങ്കില്‍ ആ കാലിരിക്കുന്നത് നിങ്ങടെ നെഞ്ചത്തോ ആവാത്തിടത്തോളം നിങ്ങക്കെന്ത് തേങ്ങയാണ് ഇത്ര കുരു പൊട്ടാന്‍ ഹേ?
Next Story

Related Stories