"ഒരു ബ്ലാക് ആന്‍ഡ് വൈറ്റ് ക്യാമറയും കൊടുത്ത് ദൈവം അനുഗ്രഹിച്ച് ഭൂമിയിലേക്ക് അയച്ച ഒരു ചാരനുണ്ട്, പേര്-പുനലൂര്‍ രാജന്" എന്ന എം ടി വാസുദേവന്‍ നായരുടെ പ്രസ്താവനയ്ക്ക് പിന്നില്‍ ഒരു കാരണമുണ്ട്. ഏകദേശം അരനൂറ്റാണ്ട് കാലം കേരളത്തിന്റെ സാഹിത്യ-സാംസ്കാരിക ലോകത്തെ നിശബ്ദമായി ചിലപ്പോള്‍ നിഗൂഡമായും പകര്‍ത്തിയ ഫോട്ടോഗ്രാഫറാണ് പുനലൂര്‍ രാജന്. ബഷീര്‍, തിക്കോടിയന്, ഉറൂബ്, കെ.എ. കൊടുങ്ങല്ലൂര്‍, എസ്.കെ. പൊറ്റെക്കാട്ട്, എം.ടി. വാസുദേവന്‍ നായര്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, എന്‍.പി. മുഹമ്മദ്, ടി. ദാമോദരന്‍, പി.എ. ബക്കര്‍, പവിത്രന്, ജോണ്‍ എബ്രഹാം, ചെലവൂര്‍ വേണു, പട്ടത്തുവിള കരുണാകരന്, തുടങ്ങിയവരുടെ അടുത്ത സൃഹൃത്തായിരുന്നു രാജൻ. ഇവരുടെ അടക്കം നിരവധി അപൂര്‍വ്വ ചിത്രങ്ങളാണ് പുനലൂര്‍ രാജന്റെ ശേഖരത്തില്‍ ഉള്ളത്. കമ്യൂണിസ്റ്റ് സഹയാത്രികനായ രാജന് പുരോഗമന നാടക വേദിയായ കെ പി എ സിയുടെ പ്രവര്ത്തനനങ്ങളുടെ ആദ്യ കാല ചിത്രങ്ങളും പകര്‍ത്തിയിട്ടുണ്ട്. കാമ്പിശേരി കരുണാകരന്, തോപ്പില്‍ ഭാസി, വയലാര്‍ രാമ വര്‍മ്മ, പുനലൂര്‍ രാജഗോപാലന്‍ നായര്‍, കണിയാപുരം രാമചന്ദ്രന് തുടങ്ങി നിരവധി പേരുടെ ചിത്രങ്ങള്‍ കെ പി എ സിയുടെ നാടക റിഹേഴ്സല്‍ ക്യാമ്പുകളില്‍ നിന്നും പുനലൂര്‍ രാജന് പകര്‍ത്തുകയുണ്ടായി. (ജനയുഗം പത്രാധിപരും കെ പി എ സിയുടെ സ്ഥാപകരില്‍ ഒരാളുമായ കാമ്പിശ്ശേരി കരുണാകരന്റെ മകള്‍ ഉഷ ഗോപാലകൃഷ്ണന്റെ ശേഖരത്തില്‍ നിന്നും)
കാമ്പിശ്ശേരി കരുണാകരനും പി കേശവ് ദേവും
തോപ്പിൽ ഭാസി, വയലാർ, എൽ പി ആർ വർമ്മ, കണിയാപുരം രാമചന്ദ്രൻ, ജോൺസൺ
കാമ്പിശ്ശേരി കെ പി എ സിയുടെ ആദ്യത്തെ റിഹേഴ്സൽ നടന്ന തിരുവനന്തപുരത്തെ സ്വരാജ് ലോഡ്ജിന്റെ ഷണ്മുഖം പിള്ളയോടൊപ്പം
കെ പി എ സി യിൽ ഭാരവാഹികളായ പുനലൂർ രാജഗോപാലൻ നായർ, എം ഗോപി എന്നിവരോടൊപ്പം കാമ്പിശ്ശേരി