TopTop
Begin typing your search above and press return to search.

കടിക്കരുത്, സ്‌നേഹചുംബനം ആവശ്യപ്പെട്ട കന്യാസ്ത്രീയോട് പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ

കടിക്കരുത്, സ്‌നേഹചുംബനം ആവശ്യപ്പെട്ട കന്യാസ്ത്രീയോട് പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ

കഴിഞ്ഞമാസമാണ് തന്റെ കൈ പിടിച്ചു വലിച്ച സ്ത്രീയോട് മാര്‍പ്പാപ്പ ദേഷ്യപ്പെട്ടത്. ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒടുവില്‍ മാര്‍പ്പാപ്പ തന്നെ ക്ഷമാപണവുമായി രംഗത്തെത്തി. ഇപ്പോഴിതാ മാര്‍പ്പാപ്പയോട് ഉമ്മ ചോദിച്ച കന്യാസ്ത്രീയ്ക്ക് സ്‌നേഹ ചുംബനം നല്‍കിയിരിക്കുകയാണ് അദ്ദേഹം. ഫ്രാന്‍സിന്റെ പ്രതിവാര പരിപാടിയില്‍ പങ്കെടുക്കാനാണ് മാര്‍പ്പാപ്പ എത്തിയത്. വേദിയിലേക്ക് നടന്നു വന്നിരുന്ന മാര്‍പ്പാപ്പയെ കണ്ടതും ആവേശത്തോടെ കന്യാസ്ത്രീ പാപ്പ ഒരു ഉമ്മ തരാമോ എന്ന് ചോദിച്ചു. തുടര്‍ന്ന് തന്നെ കന്യാസ്ത്രീ കടിക്കില്ലെന്ന ഉറപ്പ് വാങ്ങിയ ശേഷമാണ് മാര്‍പ്പാപ്പ ചുംബിച്ചത്. തുടര്‍ന്ന് സന്തോഷത്തോടെ ചിരിക്കുന്ന കന്യാസ്ത്രീയെ വീഡിയോയില്‍ കാണാം.

<blockquote class="twitter-tweet"> <p lang="en" dir="ltr"><a href="https://twitter.com/hashtag/PopeFrancis?src=hash&ref_src=twsrc^tfw">#PopeFrancis</a> gives a warning before getting too close. <a href="https://t.co/tE00X0lism">pic.twitter.com/tE00X0lism</a></p>— Catholic News Service (@CatholicNewsSvc) <a href="https://twitter.com/CatholicNewsSvc/status/1214887112291602433?ref_src=twsrc^tfw">January 8, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

കഴിഞ്ഞ മാസം സെന്റ് പീറ്റേഴ്‌സ് സ്വയറില്‍ വര്‍ഷാവസാന പ്രാര്‍ത്ഥനയ്ക്ക് എത്തിയവരെ അഭിവാന്ദ്യം ചെയ്ത് മടങ്ങവെയാണ് ഒരു സ്ത്രീ മാര്‍പ്പപ്പയുടെ കൈയില്‍ പിടിച്ചു വലിച്ചത്. തുടര്‍ന്ന് അവരുടെ കൈയില്‍ മാര്‍പാപ്പ അടിച്ചു. എന്നാല്‍ പിന്നീട് മാര്‍പാപ്പ ക്ഷമാപണവുമായെത്തിയിരുന്നു. നിരവധി തവണ നമുക്ക് ക്ഷമ നഷ്ടപ്പെടാറുണ്ട്. എനിക്കും അത്തരത്തില്‍ ഒരു അനുഭവമുണ്ടായി. അത്തരമൊരു ദുര്‍മാതൃക ആളുകള്‍ക്ക് നല്‍കേണ്ടി വന്നതില്‍ ഖേദമുണ്ടെന്നാണ് മാര്‍പ്പാപ്പ ക്ഷമാപണത്തില്‍ പറഞ്ഞത്.


Next Story

Related Stories