ഒരു പരിചയവുമില്ലാത്തവര്‍ വന്ന് ഫോട്ടോയെടുത്താല്‍ ആര്‍ക്കായാലും ചിലപ്പോള്‍ ദേഷ്യവും നാണവുമൊക്കെ വരാം. അതിപ്പോള്‍ ഒരു ആനയ്ക്കാണെങ്കിലും അങ്ങനെ തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ദൃശ്യങ്ങള്‍ കാണിച്ചുതരുന്നത്.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ആരൊക്കെയോ ഫോട്ടോ എടുക്കാന്‍ തുടങ്ങിയതോടെ നാണിച്ചും പരിഭവിച്ചും പിന്തിരിഞ്ഞ് പാപ്പാനോട് പരാതി പറയുന്ന ആനയാണ് ദൃശ്യങ്ങളില്‍ കാണാനാകുന്നത്. വാതില്‍പ്പടിയിലിരിക്കുന്ന പാപ്പാന് തുമ്പിക്കൈയില്‍ തഴുകിക്കൊണ്ട് ആശ്വസിപ്പിക്കുന്നുണ്ട്. ഫോട്ടോയോടുത്തതാണോ പ്രശ്നമൊന്നൊക്കെ ചോദിക്കുമ്പോള്‍ പ്രത്യേക ശബ്ദമുണ്ടാക്കിയും തല കുലുക്കിയുമൊക്കെയാണ് ആന മറുപടി നല്‍കുന്നത്. 18 സെക്കന്‍ഡുകള്‍ മാത്രമുള്ള ദൃശ്യങ്ങളില്‍ ഇരുവരുടെയും സ്നേഹബന്ധത്തിന്റെ ആഴം പ്രകടമാണ്. ഡിസംബര്‍ 26ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ രണ്ടര ലക്ഷത്തോളം ആളുകളാണ് കണ്ടത്. 4400ഓളം പേര് വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.