Top

ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന് ഓര്‍ക്കാനുള്ളത് പട്ടിണിയുടെ ബാല്യം

ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന് ഓര്‍ക്കാനുള്ളത് പട്ടിണിയുടെ ബാല്യം

ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ കോച്ച് റാസി എറാസ്മസിന് പറയാനുള്ളത് ദക്ഷിണാഫ്രിക്കയുടെ കറുത്തവര്‍ഗക്കാരനായ ആദ്യ ക്യാപ്റ്റന്‍ സിയ കൊലിസിയെക്കുറിച്ചാണ്. 28കാരനായ സിയ കൊലിസി വളര്‍ന്ന കടുത്ത ദാരിദ്ര്യത്തിലാണ്. ഭക്ഷണം പോലും കഴിക്കാനില്ലാത്ത കടുത്ത ദാരിദ്ര്യം. വീട്ടില്‍ ടിവിയില്ലാത്തതുകൊണ്ട് വീട്ടില്‍ നിന്ന് അകലെയുള്ള ബാറിലേയ്്ക്ക് പോയാണ് 2007ല്‍ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള ഫൈനല്‍ സിയ കൊലിസി കണ്ടത്.

കഷ്ടപ്പാടുകളെക്കുറിച്ച് പറയാന്‍ എളുപ്പമാണ്. അവസരങ്ങള്‍ കിട്ടാത്തതിനെക്കുറിച്ചെല്ലാം. എന്നാല്‍ ഭക്ഷണമില്ലാത്ത, സ്‌കൂളില്‍ പോകാന്‍ കഴിയാത്ത അവസ്ഥയെല്ലാം വിവരിക്കുക അത്ര എളുപ്പമല്ല. അതെ അങ്ങനെയൊരു ക്യാപ്റ്റനാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേയ്ക്ക് നയിച്ചിരിക്കുന്നത് - എറാസ്മസ് പറഞ്ഞു.

ഈ വിജയത്തോടെ 10 വര്‍ഷത്തിനിടെ ആദ്യമായി ദക്ഷിണാഫ്രിക്ക ലോക റഗ്ബി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. രണ്ട് വര്‍ഷം മുമ്പ് എറാസ്മസ് കോച്ച് ആയി ചുമതലയേല്‍ക്കുമ്പോള്‍ എട്ടാം റാങ്കായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. ബാറുകളിലും വയലുകളിലും ജോലി ചെയ്യുന്നവരോടും വീടില്ലാത്തവരോടും ഗ്രാമങ്ങളില്‍ താമസിക്കുന്നവരോടും - എല്ലാവരോടും പിന്തുണയ്ക്ക് നന്ദി പറയുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എന്തും നേടാന്‍ കഴിയും - സിയ കൊലിസി പറഞ്ഞു.


Next Story

Related Stories