TopTop
Begin typing your search above and press return to search.

'അമ്മമാര്‍ ഉറങ്ങുമ്പോള്‍ മുടികെട്ടിവയ്ക്കണം', ഒരു യുവാവിന്റെ അനുഭവക്കുറിപ്പ്

അമ്മമാര്‍ ഉറങ്ങുമ്പോള്‍ മുടികെട്ടിവയ്ക്കണം, ഒരു യുവാവിന്റെ അനുഭവക്കുറിപ്പ്

അമ്മമാരുടെ അഴിച്ചിട്ട മുടി കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാക്കുന്ന അപകടം എന്ത്. ഉറക്കത്തിനിടെ താനും കുടുംബവും നേരിട്ട അനുഭവം വിവരിക്കുകയാണ് എഴുത്തുകാരനും ദുബായില്‍ ജോലിചെയ്യുന്നതുമായി അസി എന്ന അസീസ്. ഉറക്കത്തിനിടെ ഭാര്യയുടെ മുടി കുഞ്ഞിന്റെ കഴുത്തില്‍ കുരുങ്ങുകയും കുഞ്ഞ് നേരിട്ട ദുരനുഭവവും തങ്ങള്‍ അനുഭവിച്ച സംഘര്‍ഷവും ഫേസ്ബുക്കിലൂടെയാണ് യുവാവ് പങ്കുവച്ചത്.

ആരും അധികം ശ്രദ്ധിക്കാത്ത ചെറിയൊരു കാര്യം ഉണ്ടാക്കാവുന്ന വലിയൊരു അപകട സാധ്യതയിലേക്കാണ് അസി ഫേസ്ബുക്ക് കുറിപ്പിലൂടെ ഏവരുടെയും ശ്രദ്ധ ക്ഷണിക്കുന്നത്. തിങ്കളാഴ്ച ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് നിരവധി പേരാണ് ഇതിനോടകം പങ്കുവച്ചിട്ടുള്ളത്. മുറിച്ചിട്ട മുടിയും കുഞ്ഞിന്റെ ചിത്രവും ഉള്‍പ്പെടെയാണ് അസി പോസ്റ്റ് പങ്കുവയ്ക്കുന്നത്.

പോസ്റ്റ് പൂര്‍ണരൂപം-

ഇന്നലെ ഞങ്ങള്‍ക്കുണ്ടായ വിചിത്രമായ ഒരു അനുഭവം പങ്കുവെക്കുകയാണ്

രാത്രി മൂന്നു മണിക്ക് ഷെഹി വിളിക്കുന്നത് കേട്ടാണ് ഉണര്‍ന്നത് . ഞങ്ങള്‍ക്കിടയില്‍ ഒരു വയസ്സുള്ള മകള്‍ കിടക്കുന്നുണ്ട് . ലൈറ്റ് ഓഫു ചെയ്തതിനാല്‍ ഇരുട്ടാണ് . ഷെഹി, കുട്ടിക്ക് പുറം തിരിഞ്ഞാണ് കിടക്കുന്നത് .

അവള്‍ പരിഭ്രമത്തോടെ പറഞ്ഞു ' മോളെ ഒന്ന് നോക്കോ, എനിക്ക് അനങ്ങാന്‍ പറ്റുന്നില്ല ..ഞാന്‍ അനങ്ങിയാല്‍ മോള് കരയുന്നുണ്ട് .എന്റെ മുടി വലിച്ചിട്ടു കിട്ടുന്നില്ല .

ഇടനെ മൊബൈല്‍ ഫോണിന്റെ സ്‌ക്രീനിന്റെ വെളിച്ചത്തില്‍ ഞാന്‍ മോളെ നോക്കി. അപ്പോള്‍ കണ്ട കാഴ്ച്ച ! ഷഹിയുടെയുടെ മുടികള്‍ ചേര്‍ന്ന് കഴുത്തിന് ചുറ്റും ചുറ്റി അമര്‍ന്നു ശ്വാസം മുട്ടുകയാണ് മോള്‍ !

എനിക്ക് കൈകള്‍ വിറച്ചു ,കൂടുതല്‍ വെളിച്ചത്തിനു വേണ്ടി മൊബൈലിന്റെ ടോര്‍ച്ചു ഓണ്‍ ചെയ്യാന്‍ നോക്കിയിട്ടു ടെന്‍ഷന്‍ കാരണം പറ്റുന്നില്ല . സ്‌ക്രീനിന്റെ വെളിച്ചത്തില്‍ തന്നെ മുടി വേര്‍പെടുത്താന്‍ നോക്കി പക്ഷെ അകെ കെട്ടു പിണഞ്ഞു കയറു പോലെ കിടക്കുന്ന മുടി വലിച്ചിട്ടും കിട്ടുന്നില്ല . മോള്‍ക്ക് ഉറക്കത്തില്‍ ഉരുളുന്ന പരിപാടിയുണ്ട് അതിനിടയില്‍ സംഭവിച്ചതാകണം . കുട്ടിയെ പൊക്കിയപ്പോള്‍ ഷെഹി തിരിഞ്ഞു കുട്ടിക്ക് അഭിമുഖമായി വന്നു .

ഞാന്‍ ഒരു മുന്‍കരുതലായി മുടിക്കിടയില്‍ വിരല് കടത്തി കഴുത്തിലെ മുറുക്കം കുറക്കാന്‍ നോക്കി . ലൈറ്റ് ഓണ്‍ ചെയ്ത് എത്ര ശ്രമിച്ചിട്ടും മുടി അഴിക്കാന്‍ പറ്റുന്നില്ല .കുറച്ചു മുടി അഴിക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലതു മുറുകുന്നു .യാതൊരു രക്ഷയുമില്ല അവസാനം കത്രിക എടുത്ത് കഴുത്തില്‍ തട്ടാതെ ശ്രദ്ധിച്ച് മുടി മുറിക്കേണ്ടി വന്നു .

സുഹൃത്തുക്കളെ ഇത് ഇവിടെ ഷെയര്‍ ചെയ്യുവാന്‍ കാരണം . കുട്ടിക്ക് പുറം തിരിഞ്ഞു കിടക്കുന്ന ഷെഹി , മോളുടെ കരച്ചില്‍ കേട്ട് അവളുടെയടുത്തേക്കു തിരിയാനായി നോക്കുമ്പോള്‍ , കുഞ്ഞിന്റെ കരച്ചി ലിന്റെ വ്യത്യാസം മനസ്സിലാക്കി അനങ്ങാതിരുന്നത് കൊണ്ടാണ് ഒരു വലിയ വിപത്തില്‍ നിന്ന് രക്ഷപെട്ടത് ,എഴുന്നേല്‍ക്കുവാനോ തിരിഞ്ഞു കിടക്കുവാനോ ശ്രമിച്ചിരുന്നെങ്കില്‍ കഴുത്തില്‍ കുരുക്ക് മുറുകിയേനെ . കുട്ടികളുടെ കൂടെ കിടക്കുന്ന എല്ലാ അമ്മമാരും നിങ്ങളുടെ മുടികള്‍ കുഞ്ഞിന് അപകടമാകാതെ സൂക്ഷിക്കുക

അസി


ഇന്നലെ ഞങ്ങൾക്കുണ്ടായ വിചിത്രമായ ഒരു അനുഭവം പങ്കുവെക്കുകയാണ് രാത്രി മൂന്നു മണിക്ക് ഷെഹി വിളിക്കുന്നത് കേട്ടാണ്...

Posted by Azi Ac on Monday, November 9, 2020


Next Story

Related Stories