TopTop
Begin typing your search above and press return to search.

VIDEO| ഫാനില്‍ കൂടൊരുക്കാന്‍ കിളികള്‍ക്ക് ഈര്‍ക്കില്‍ കൊണ്ടൊരു സപ്പോര്‍ട്ട്; പിന്നീടുള്ള അത്ഭുതക്കാഴ്ചകള്‍ പങ്കുവെച്ച് ഗിന്നസ് പക്രു

VIDEO| ഫാനില്‍ കൂടൊരുക്കാന്‍ കിളികള്‍ക്ക് ഈര്‍ക്കില്‍ കൊണ്ടൊരു സപ്പോര്‍ട്ട്; പിന്നീടുള്ള അത്ഭുതക്കാഴ്ചകള്‍ പങ്കുവെച്ച് ഗിന്നസ് പക്രു

ഫാനില്‍ കൂടുവെയ്ക്കാന്‍ കിളികള്‍ നടത്തിയ പരിശ്രമവും ഒടുവില്‍ അവ വിജയിച്ചതിന്റെയും കാഴ്ചകള്‍ പങ്കുവെച്ചിരിക്കുകയാണ് പ്രിയതാരം ഗിന്നസ് പക്രു. വീടിന്റെ സിറ്റൗട്ടിലെ ഫാനിലാണ് കിളികള്‍ കൂടുകൂട്ടാന്‍ തുടങ്ങിയത്. ചകിരിയും നാരുമൊക്കെയായി നിരന്തരം ശ്രമിച്ചിട്ടും അവയെല്ലാം താഴെ വീണു. കിളികളുടെ പരിശ്രമം കണ്ട ഗിന്നസ് പക്രു ഈര്‍ക്കില്‍ കൊണ്ട് ഫാനിന്റെ ലീഫുകള്‍ക്കിടയില്‍ ചെറിയൊരു സപ്പോര്‍ട്ട് കൊടുത്തു. അതോടെ, കൂട് പണി ഉഷാറായി. അതോടെ ഫാനിന്റെ കണക്ഷന്‍ വിടുവിച്ചു. കൂടുതല്‍ ചകിരിയും നാരുമൊക്കെയായി കിളികള്‍ കൂടൊരുക്കി. അതില്‍ മുട്ടയിട്ടു. പിന്നീട് കുഞ്ഞിക്കിളിയുമായി അവ വീട്ടിലും പരിസരത്തും പറന്നുനടക്കുന്നതിന്റെ മനോഹര കാഴ്ചയാണ് പക്രു ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. 'പരിശ്രമിക്കുക, നിരന്തരം. നടക്കാത്ത കാര്യങ്ങളും നടക്കാം, നന്മ പരക്കട്ടെ' - എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് പക്രു ഫേസ്ബുക്കില്‍ കുറിച്ചത്.



Next Story

Related Stories