TopTop
Begin typing your search above and press return to search.

ഹിന്ദു സ്ത്രീകളുടെ സന്താനോല്‍പാദനശേഷി കുറയുകയാണ്. ഇനിയും വിവാഹ പ്രായം കൂട്ടരുത്, പ്രധാനമന്ത്രിയോട് രാഹുല്‍ ഈശ്വര്‍

ഹിന്ദു സ്ത്രീകളുടെ സന്താനോല്‍പാദനശേഷി കുറയുകയാണ്. ഇനിയും വിവാഹ പ്രായം കൂട്ടരുത്, പ്രധാനമന്ത്രിയോട് രാഹുല്‍ ഈശ്വര്‍

ഹിന്ദു പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശബരിമല തന്ത്രി കുടുംബാംഗംരാഹുല്‍ ഈശ്വറിന്റെ ട്വീറ്റ്. ദൈവത്തെയും ഹിന്ദുക്കളെയും ഓര്‍ത്ത് പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കരുതെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്.

നിലവില്‍ ഹിന്ദുക്കളുടെ സന്താനോല്‍പ്പാദന ശേഷി കുറയുകയാണ്. മുസ്ലിം വ്യക്തിനിയമം അനുസരിച്ച് പെണ്‍കുട്ടികള്‍ക്ക് പതിനാറാമത്തെ വയസ്സില്‍ വിവാഹം കഴിക്കാം. നമ്മുടെ ഹിന്ദു ജനസംഖ്യ ഇനിയും കുറയും എന്നും രാഹുല്‍ ആശങ്കപ്പെടുന്നു. വെള്ളിയാഴ്ചയാണ് സ്ത്രീകളുടെ വിവാഹ പ്രായം കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. റിപ്പബ്ലിക് ചാനലിന്റെ വെബ്‌സൈറ്റില്‍ വന്ന ഈ വാര്‍ത്ത റീട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുല്‍ പ്രധാനമന്ത്രിയോട് ഹിന്ദു ജനസംഖ്യ ഇനിയും കുറയാതിരിക്കാന്‍ നോക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നത്.

അതേസമയം രാഹുലിന്റേത് സ്ത്രീവിരുദ്ധമായ പരാമര്‍ശമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിക്കഴിഞ്ഞു. 'സ്ത്രീകള്‍ കുട്ടികളെ ഉല്‍പ്പാദിപ്പിക്കുന്ന യന്ത്രമാണെന്നാണോ നിങ്ങള്‍ കരുതുന്നത്? എത്ര കുട്ടികള്‍ ഉണ്ടെന്നതിനേക്കാള്‍ പെണ്‍കുട്ടികള്‍ക്ക് എത്ര വിദ്യാഭ്യാസം ലഭിച്ചു, ജോലികിട്ടി, സാമ്പത്തിക പര്യാപ്തത നേടിയോ എന്നിവയും പ്രധാനമുള്ള കാര്യങ്ങളാണ്' എന്നാണ് ഒരാളുടെ വിമര്‍ശനം. എന്നാല്‍ ഇതിന് വിമര്‍ശനമുണ്ടാകുമെന്ന് തനിക്കറിയാമെങ്കിലും ജനസംഖ്യ നിയന്ത്രിക്കുന്നതില്‍ നമുക്കുള്ള ശരിയായ വഴി വിവാഹം ആണെന്നാണ് രാഹുല്‍ നല്‍കുന്ന മറുപടി.


Next Story

Related Stories