TopTop
Begin typing your search above and press return to search.

ഡീസലിന് പകരം പെട്രോള്‍ അടിച്ച് ജോലിക്കാരന്‍ പയ്യന്‍, കാര്‍ നന്നാക്കി തരാമെന്ന് പമ്പ് ഉടമ; ഒടുവില്‍ ഫുള്‍ ടാങ്ക് ഡീസല്‍ സമ്മാനം

ഡീസലിന് പകരം പെട്രോള്‍ അടിച്ച് ജോലിക്കാരന്‍ പയ്യന്‍, കാര്‍ നന്നാക്കി തരാമെന്ന് പമ്പ് ഉടമ; ഒടുവില്‍ ഫുള്‍ ടാങ്ക് ഡീസല്‍ സമ്മാനം

അബദ്ധത്തിലാണെങ്കിലും പെട്രോള്‍ വാഹനത്തില്‍ ഡീസലോ ഡീസല്‍ വാഹനത്തില്‍ പെട്രോളോ അടിച്ചുകൊടുത്താല്‍ ആ പമ്പ് പിന്നെ കലാപസമാനമായിരിക്കും. ഇന്ധനം നിറച്ചുനല്‍കിയ ജീവനക്കാരന്‍ ആള്‍ക്കാര്‍ക്കുമുന്നില്‍ വാഹന ഉടമയുടെയും പമ്പ് ഉടമയുടെയും ചീത്ത കേള്‍ക്കേണ്ടിവരും. നഷ്ടം ജീവനക്കാരന്റെ ശമ്പളത്തില്‍നിന്ന് പിടിച്ചെടുക്കുകയോ ജോലി തന്നെ നഷ്ടമാകുകയോ ചെയ്യും. ഇതൊക്കെയാണ് നാം കണ്ടും കേട്ടും ശിലീച്ചിരിക്കുന്നത്. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഫ്രീലാന്‍സ് ജേണലിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹുസൈന്‍ തട്ടത്താഴത്ത്.

പരീക്ഷ കഴിഞ്ഞ കുട്ടിയെ കൂട്ടിക്കൊണ്ടുവരാന്‍ പോകുന്ന വഴിയാണ് വാഹനവുമായി പമ്പിലെത്തിയത്. ഡീസലിനു പകരം പമ്പിലെ ജോലിക്കാരന്‍ പയ്യന്‍ വാഹനത്തില്‍ നിറച്ചത് പെട്രോള്‍. സംഭവം ശ്രദ്ധയില്‍പ്പെട്ട അവന്‍ പെട്ടെന്ന് തന്നെ പെട്രോള്‍ നിറയ്ക്കുന്നത് നിര്‍ത്തി. പേടിച്ച് വിറച്ച് പയ്യന്‍ സംഭവം പറഞ്ഞു. എന്നാല്‍ അതിനേക്കാള്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു പമ്പ് ഉടമയുടെ പ്രതികരണം. മെക്കാനിക്കിനെ വിളിച്ച് കാര്‍ ശരിയാക്കാമെന്നും അത്യാവശ്യമാണെങ്കില്‍ തന്റെ വാഹനം എടുത്തുകൊണ്ടുപോയ്ക്കാളാനുമായിരുന്നു ഉടമ പറഞ്ഞത്. എന്നാല്‍, മെക്കാനിക്കിന്റെ അഭിപ്രായ പ്രകാരം അടിച്ച പെട്രോളിന്റെ ഇരട്ടി ഡീസല്‍ അടിച്ച് പ്രശ്‌നം പരിഹരിച്ചെങ്കിലും പമ്പ് ഉടമ കൂടുതല്‍ പൈസ വാങ്ങിയില്ല. ജീവനക്കാരന്‍ പയ്യന്റെ ശമ്പളത്തില്‍നിന്ന് അത് ഈടാക്കുമെന്നോര്‍ത്ത് പണം വാങ്ങാന്‍ അവരെ നിര്‍ബന്ധിച്ചെങ്കിലും സ്റ്റാഫിന്റെ ശമ്പളം പിടിക്കുകയില്ലെന്നായിരുന്നു പമ്പ് ഉടമയുടെ മറുപടി. നിങ്ങള്‍ കാണിച്ച സ്‌നേഹത്തിനും ക്ഷമക്കും ഉള്ള പാരിതോഷികം ആണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തെന്നും ഹുസൈന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിരവധിപ്പേരാണ് ഹുസൈന്റ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഹുസൈന്‍ തട്ടത്താഴത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ക്ഷമക്ക് സമ്മാനം ഒരു ഫുള്‍ ടാങ്ക് ഡീസല്‍

ഇന്നലെ വൈകുന്നേരം. മോളുടെ SSLC എക്‌സാം കഴിയുമ്പോള്‍ കൂട്ടി കൊണ്ട് വരാനാണ് ഇന്നോവയുമായിട്ട് സഹധര്‍മ്മിണിയുമായി ഇറങ്ങിയത് രണ്ടാമത് കണ്ട പെട്രോള്‍ ബങ്കില്‍ കയറി ഡീസല്‍ അടിക്കാന്‍ പറഞ്ഞു പയ്യന്‍ ഡീസല്‍ അടിക്കുന്നതിന് പകരം പെട്രോള്‍ ആണ് അടിച്ചു കൊണ്ടിരിക്കുന്നത് കാര്യം പറഞ്ഞപ്പോള്‍ അവന്‍ ഫില്ലിങ്ങ് നിര്‍ത്തി 'ഇക്കാ അറിയാതെ അടിച്ചു പോയി എന്ന് പറഞ്ഞു അവന്‍ മുഖത്തേയ്ക്ക് നോക്കി കണ്ണ് നിറച്ചു,

സീറ്റില്‍ ചിരിച്ചു കൊണ്ട് ഇരിക്കുന്ന എന്നോട് ഭാര്യ പറഞ്ഞു ' നിങ്ങള്‍ അവനെഒന്നും പറയണ്ട അല്ലാതെ തന്നെ അവന്‍ ഇപ്പോള്‍ കരയും എന്ന്'

'സാരമില്ല ഡീസല്‍ന്ന് പകരം പെട്രോള്‍ അല്ലെ കുഴപ്പമില്ല' എന്ന് പറഞ്ഞു നില്‍ക്കുമ്പോള്‍ പമ്പ് മുതലാളിയുടെ മകന്‍ വന്നിട്ട് പറഞ്ഞു 'നിങ്ങള്‍ അര്‍ജന്റ് ആയി പോകുകയാണെങ്കില്‍ എന്റെ വണ്ടി എടുത്തോളിന്‍' ഞാന്‍ മെക്കാനിക്കിനെ കാണിച്ച് കാര്‍ ശരിയാക്കി നിര്‍ത്താം' എന്ന്.. പരിചയത്തിലുള്ള മെക്കാനിക്കിനെ വിളിച്ചു ചോദിച്ചപ്പോള്‍ പറഞ്ഞത് 'അടിച്ച പെട്രോള്‍ ന്റെ ഇരട്ടി ഡീസല്‍ അടിച്ചാല്‍ മതി പ്രശ്‌നം ഒന്നും ഉണ്ടാവില്ല' എന്ന് അവര്‍ അത് പോലെ ചെയ്തു കാര്‍ഡ് സിപ്പ് ചെയ്തു ബില്‍ പേ ചെയ്തു ആ പമ്പിന്റെ ഉടമ ചെറുപ്പക്കാരന്‍ ആകെ വാങ്ങിയത് ആയിരം രൂപ മാത്രം

അപ്പോള്‍ എനിക്ക് ഒരു അപകടം മണത്തു ആ ചെറിയ ശബളം വാങ്ങുന്ന പയ്യനില്‍ നിന്നും ആ പൈസ ഈടാക്കിയാലോ പമ്പിന്റെ ഓഫീസില്‍ ചെന്ന് ഞാന്‍ വാശി പിടിച്ചു പറഞ്ഞു ഫുള്‍ പൈസ എടുക്കണം എന്ന് അവന്‍ കൂട്ടാക്കുന്നില്ല ' നിങ്ങള്‍ കരുതുന്ന പോലെ ഞാന്‍ സ്റ്റാഫ് ന്റെ ശബളം പിടിക്കുക ഒന്നും ഇല്ല ഉറപ്പ് ക്ക

ഇത് നിങ്ങള്‍ കാണിച്ച സ്‌നേഹത്തിനും ക്ഷമക്കും ഉള്ള പാരിതോഷികം ആണ് ഇക്കാ...(ഇങ്ങനെ സംഭവിക്കുമ്പോള്‍ ചിലര്‍ കാട്ടികൂട്ടുന്ന കാര്യം ഓര്‍ക്കാന്‍ കൂടെ വയ്യത്രേ) എന്ന് പറഞ്ഞു ആ പയ്യന്‍ എന്നെ വണ്ടിയില്‍ കയറ്റി വിട്ടു.

പോരുമ്പോള്‍ ഒരു ചോദ്യവും നിങ്ങള്‍ ഫുട്‌ബോളില്‍ ഗോള്‍ അടിക്കുമോ ഇക്കാ എന്ന്...!Next Story

Related Stories