TopTop
Begin typing your search above and press return to search.

കൊറോണ വന്നാൽ എന്തുചെയ്യണം എന്ന് പോലും അറിയില്ല, നിങ്ങള്‍ക്ക് ആയിരക്കണക്കിന് മെഡിക്കൽ സ്റ്റാഫുണ്ട്, അവരെ നയിക്കാൻ ഒരു അടിപൊളി മന്ത്രിയും-വിർജീനിയയില്‍ നിന്നും ഒരു മലയാളിയുടെ കുറിപ്പ്

കൊറോണ വന്നാൽ എന്തുചെയ്യണം എന്ന് പോലും അറിയില്ല, നിങ്ങള്‍ക്ക് ആയിരക്കണക്കിന് മെഡിക്കൽ സ്റ്റാഫുണ്ട്, അവരെ നയിക്കാൻ ഒരു അടിപൊളി മന്ത്രിയും-വിർജീനിയയില്‍ നിന്നും ഒരു മലയാളിയുടെ കുറിപ്പ്

സ്ഥലം വിർജീനിയ. ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ തലസ്ഥാനം ആയ വാഷിങ്ടൺ DC നിന്നും കഷ്ടി 30 മിനിറ്റ്. തൊട്ടടുത്ത് കിടക്കുന്ന സംസ്ഥാനം, മേരിലാൻഡ്. 25 മിനിറ്റ് ദൂരം. മൂന്നും കൂടെ കൂടിയാൽ കേരളത്തിന്റെ ജനസംഖ്യയുടെ പകുതി പോലും ഇല്ല.

കഴിഞ്ഞ ഒരാഴ്ച ആയിട്ട് 15 ഓളം കൊറോണ വൈറസ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇനിയും കൂടാൻ ആണ് സാധ്യത. ടെസ്റ്റ് ചെയ്യാനുള്ള പരിമിതികൾ ആയിരിക്കാം എണ്ണം കുറയാൻ കാരണം. എയർപോർട്ടിൽ വന്നു ഇറങ്ങുന്നവരെ ആരും കാര്യം ആയി ചോദ്യം ചെയ്യുന്നില്ല. ഹെൽത്ത് സ്ക്രീനിംഗ് ചെയ്യാൻ മെഡിക്കൽ ടീം ഇല്ല. ആകെ സൂപ്പർമാർക്കറ്റിൽ വെള്ളവും അരിയും ടിഷ്യൂവും കൃത്യം ആയി തീരുന്നു.

ഇനി കേരളത്തിലേക്ക്‌ പോകാം..

ലോകത്തിന്റെ ഏത് കോണിൽ നിന്നും വന്നു ഇറങ്ങിയാൽ അപ്പോ തന്നെ അസുഖ/സുഖ വിവരങ്ങൾ അന്വേഷിച്ച് കൊറോണ റിസ്ക് ഇല്ലെന്ന് ഉറപ്പു വരുത്തുന്നു. അസുഖ ലക്ഷണങ്ങൾ ഉള്ളവരെ ആംബുലൻസ് കയറ്റി നേരെ സ്വന്തം ജില്ലയിലെ ഐസോലേഷൻ വാർഡിലോട്ട്‌ മാറ്റുന്നു. നാട്ടിൽ ജീവിക്കുന്നവർക്ക് അസുഖ ലക്ഷണങ്ങൾ വന്നാൽ ആരെ സമീപിക്കണം എന്നുള്ള കൃത്യം ആയ നിർദേശങ്ങൾ. ഇനി അസുഖം പിടിപെട്ടാൽ പേടിക്കേണ്ട, ഇങ്ങോട്ട് പോര്. ഞങ്ങൾ നോക്കിക്കോളാം എന്ന ഒരു ലൈൻ. ഹൊ...!!!

ഇവിടെ നാളെ എനിക്ക് കൊറോണ വന്നാൽ, എന്ത് ചെയ്യണം എന്ന് പോലും കൃത്യം ആയി എനിക്ക് അറിയില്ല. വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.. അടുത്തുള്ള അർജൻറ് കെയറിൽ പോയാൽ വീട്ടിൽ 14 ദിവസം റെസ്റ്റ് എടുക്കാൻ പറയും ആയിരിക്കും.

പറഞ്ഞ് വരുന്നത്, ലോകത്തെ ഒരു സമ്പന്ന രാജ്യത്തിന് പോലും സാധിക്കാത്തത് ആണ് ഇന്ന് കേരളം നടപ്പാക്കി കൊണ്ട് ഇരിക്കുന്നത്.

എന്തുകൊണ്ടും ലോകത്തിനും മാതൃക ആക്കാൻ പറ്റിയ ഒരു മോഡൽ തന്നെ ആണ് കേരള മോഡൽ. ഈ അമേരിക്കക്ക് ഇല്ലാത്തത് ഒരു ടീച്ചർ അമ്മയാണോ അതോ ഒരു കേരള മോഡൽ പബ്ലിക് ഹെൽത്ത് കെയർ ആണോ എന്ന് എനിക്ക് കൃത്യം ആയി അറിയില്ല. എന്നാല്‍ ഒന്നുണ്ട്. ഇന്ന് കേരളത്തിൽ ജീവിക്കുന്ന ഓരോ മലയാളിയോടും എനിക്ക് അസൂയ ആണ്. നിങ്ങളെ നോക്കാൻ, നിങ്ങളുടെ കാര്യം അന്വേഷിക്കാൻ അവിടെ സർവ സജ്ജമായി ഒരു സർക്കാർ മിഷണറി തന്നെയുണ്ട്. നിങ്ങൾക്ക് ഒരു ജലദോഷം വന്നാൽ , പനി വന്നാൽ നോക്കാൻ കൃത്യമായ ഒരു വ്യവസ്ഥ തന്നെ ഉണ്ട്. നിങ്ങളുടെ ശുശ്രൂഷ നിങ്ങളുടെ വിരൽ തുമ്പത്ത് തന്നെ ഉണ്ട്.. ഈ അസുഖത്തെ കെട്ടും കെട്ടിച്ചെ വിടൂ എന്ന് ശപഥം ചെയ്ത ആഹോരാത്രം കഷ്ടപ്പെടുന്ന 1000 കണക്കിന് മെഡിക്കൽ സ്റ്റാഫ് തന്നെ ഉണ്ട്. അവരെ നയിക്കാൻ ഒരു അടിപൊളി മന്ത്രിയും ഉണ്ട്..ഇതിൽ കൂടുതൽ എന്ത് വേണം !! രോഗം വന്നാൽ ചികിത്സിക്കാൻ ഒരു പാട് ആശുപത്രികൾ ഇവിടെയും ഉണ്ട്. പക്ഷേ ഈ വൈറസിനെ പടിക്ക്‌ പുറത്ത് നിർത്തണം എന്ന് വാശി പിടിക്കുന്ന, ഇതിനെ പൊളിറ്റിക്കൽ ആയും നേരിടുന്ന കേരള മോഡൽ ഏതൊരു മലയാളിക്കും അഭിമാനം ആണ് എന്നതിൽ തർക്കം ഇല്ല.

രോഗം എവിടെ ആയാലും അത് അനുഭവിക്കുന്ന മനുഷ്യരുടെ കാര്യം ദുഃഖകരം തന്നെ. എത്രയും പെട്ടെന്ന് ഈ മഹാവിപത്തിനെ ലോകം ഒരുമിച്ച് നിന്ന് പോരാടി തോൽപ്പിക്കും എന്ന് തന്നെ പ്രത്യാശിക്കാം. അതിൽ നമ്മുടെ കൊച്ചുകേരളം എല്ലാവർക്കും ഒരു മാതൃക ആകട്ടെ.

Also Read: സൂക്ഷിച്ചു വെയ്ക്കാവുന്ന ഭക്ഷണമൊക്കെ ആളുകള്‍ വാങ്ങിക്കൂട്ടുകയാണ്: കൊറോണ കാലത്തെ ജര്‍മ്മനി, ഒരു മലയാളി വിദ്യാര്‍ഥിനിയുടെ അനുഭവം



അഹ്ഫാന്‍ കൊണ്ടെത്ത്

അഹ്ഫാന്‍ കൊണ്ടെത്ത്

മലപ്പുറം സ്വദേശി, ഇപ്പോള്‍ അമേരിക്കയില്‍

Next Story

Related Stories