TopTop
Begin typing your search above and press return to search.

NEWS WRAP | സ്വന്തം സ്ഥാപനത്തിലെ സ്റ്റാഫിനെ നാര്‍ക്കോട്ടിക്ക് ബ്യൂറോ അറസ്റ്റ് ചെയ്തതിന് പിന്നാലെ മോദിയെ സംബോധന ചെയ്ത് കരണ്‍ ജോഹര്‍, "മഹത്തായ രാജ്യത്തിന്റെ കഥ പറയാന്‍ ആഗ്രഹിക്കുന്നു"

NEWS WRAP | സ്വന്തം സ്ഥാപനത്തിലെ സ്റ്റാഫിനെ നാര്‍ക്കോട്ടിക്ക് ബ്യൂറോ അറസ്റ്റ് ചെയ്തതിന് പിന്നാലെ മോദിയെ സംബോധന ചെയ്ത് കരണ്‍ ജോഹര്‍, മഹത്തായ രാജ്യത്തിന്റെ കഥ പറയാന്‍ ആഗ്രഹിക്കുന്നു
മോദിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സിനിമാ ലോകം രാജ്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമെന്ന് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍. താനുമായി ബന്ധമുള്ള രണ്ടു പേരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുകയും അതില്‍ ഒരാളെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് ദേശ സ്നേഹ പ്രസ്താവനയുമായി കരണ്‍ ജോഹര്‍ എത്തിയിരിക്കുന്നത്. 'ഇന്‍ഡ്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം...

ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >


മോദിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സിനിമാ ലോകം രാജ്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമെന്ന് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍. താനുമായി ബന്ധമുള്ള രണ്ടു പേരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുകയും അതില്‍ ഒരാളെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് ദേശ സ്നേഹ പ്രസ്താവനയുമായി കരണ്‍ ജോഹര്‍ എത്തിയിരിക്കുന്നത്.

"ഇന്‍ഡ്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ മഹത്തായ രാജ്യത്തെ കുറിച്ചുള്ള കഥകള്‍ പറയാന്‍ തങ്ങള്‍ വിനയത്തോടെ ആഗ്രഹിക്കുന്നു" എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ കരണ്‍ ജോഹര്‍ പറയുന്നത്. രാജ്യത്തിന്റെ "ധീരത, മൂല്യങ്ങള്‍, സംസ്കാരം" എന്നിവ ആവിഷ്ക്കരിക്കാന്‍ സിനിമാ ലോകം ഒന്നിക്കും എന്നാണ് ജോഹര്‍ പ്രഖ്യാപിക്കുന്നത്. ഇന്ത്യ എന്ന ആശയത്തിന്റെ ആത്മാവിനെ കാത്തുസൂക്ഷിക്കുന്ന കഥ പറയാനുള്ള പുതിയ യുഗം പിറന്നിരിക്കുന്നു എന്നും കരണ്‍ ജോഹര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയെ ഉദ്ധരിച്ച് ദി ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ട്വീറ്റില്‍ രാജ്കുമാര്‍ ഹിറാനി, ആനന്ദ് എല്‍ റായി, എക്ത കപൂര്‍, സാജിദ് നാഡിയാവാല, രോഹിത് ഷെട്ടി, ദിനേഷ് വിജന്‍ തുടങ്ങിയ സിനിമ സംവിധായകരെ ടാഗ് ചെയ്തിട്ടുണ്ട്.


കരണ്‍ ജോഹറിന്റെ നിര്‍മ്മാണ കമ്പനിയായ ധര്‍മ്മ പ്രൊഡക്ഷന്‍സിലെ സ്റ്റാഫായ ക്ഷിജിത്ത് പ്രസാദിനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ജോഹര്‍ പ്രസ്താവനയുമായി വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. താന്‍ മയക്കുമരുന്നു ഉപയോഗിയ്ക്കുകയോ,മറ്റുള്ളവരെ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നും തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തുന്നവരെക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം കരണ്‍ ജോഹര്‍ പറഞ്ഞിരുന്നു.

സുശാന്ത് സിംഗ് രാജപുത് ദുരൂഹ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ ദീപിക പദുക്കോണ്‍ ഉള്‍പ്പെടെ നിരവധി ബോളിവുഡ് താരങ്ങളെ ഇതിനകം എന്‍ സി ബി ചോദ്യം ചെയ്തു കഴിഞ്ഞു.

ഉത്തർപ്രദേശിലെ ഹത്രാസിൽ സവർണജാതിക്കാരുടെ കൂട്ട ബലാത്സംഗത്തിന് ഇരയായി ദലിത് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ ജനരോഷമുയരുന്നതിനിടെ യുപിയിലെ ബിജെപി സർക്കാരിനേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും പ്രതിരോധത്തിലാക്കി മുതിർന്ന നേതാവ് ഉമ ഭാരതി രംഗത്തെത്തി. യുപി പൊലീസിന്റെ സംശാസ്പദമായ നടപടികൾ യുപി സർക്കാരിനും ബിജെപിക്കും വലിയ അപമാനമുണ്ടാക്കുന്നതായും പ്രതിച്ഛായ മോശമാക്കിയെന്നും ഉമ ഭാരതി അഭിപ്രായപ്പെട്ടു.

നേരത്തെ ബിജെപിയില്‍ നിന്നുള്ള ദളിത് എം പിമാരും പോലീസിനെതിരെ രംഗത്ത് വന്നിരുന്നു. ഉമാ ഭാരതിയുടെ പ്രസ്താവന കൂടി വന്നതോടെ ആദിത്യ നാഥ് ഗവണ്‍മെന്‍റ് പ്രതിരോധത്തില്‍ ആയിരിക്കുകയാണ്. മൃതദേഹം തിരിക്കിട്ട് ദഹിപ്പിച്ച യുപി പൊലീസിനെ വിമർശിച്ച ഉമ ഭാരതി, പ്രതിപക്ഷ കക്ഷി നേതാക്കളേയും മാധ്യമങ്ങളേയും ഇരയുടെ കുടുംബത്തെ കണ്ട് സംസാരിക്കാൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

കേസുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവിയടക്കം മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ് ഐ ടി) പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളേയും ഇരയുടെ കുടുംബത്തിനേയും പോലീസുകാരെയും നുണപരിശോധനയ്ക്ക് വിധേയരാക്കുമെന്നും സര്‍ക്കാര്‍ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസ് എടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നടപടി. ഇരയുടെ കുടുംബത്തിന്റെ ഭാഗം കേള്‍ക്കേണ്ടതുണ്ട് എന്നു കഴിഞ്ഞ ദിവസം കോടതി പറഞ്ഞിരുന്നു.

ഇതിനിടെ ഇരയുടെ കുടുംബത്തെ കാണാന്‍ എത്തിയ തൃണമൂല്‍ എം പി ഡെറിക് ഒബ്രിയാനെ പോലീസ് തടയുകയും തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലും അദ്ദേഹം നിലത്തുവീഴുകയും ചെയ്തു. സമാനമായ രീതിയിലാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെയും പോലീസ് കൈകാര്യം ചെയ്തത്.

കേരളത്തില്‍ കോവിഡ് വ്യാപനം വീണ്ടും മാധ്യമ വാര്‍ത്തകളില്‍ പ്രമുഖ സ്ഥാനത്ത് ഇടം പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് 14 ജില്ലകളിലും ഇന്നുമുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം 31 വരെയാണ് നിരോധനാജ്ഞ. അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നത് വിലക്കും, എന്നാല്‍, പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. കടകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കുകയും പരീക്ഷകള്‍ക്കും തടസമില്ലാതെ നടക്കുകയും ചെയ്യും. മരണാനന്തര ചടങ്ങുകള്‍, വിവാഹം തുടങ്ങിയവയാണ് ഇളവ് ലഭിക്കുന്ന മറ്റ് പരിപാടികള്‍. കര്‍ശനമായ വ്യവസ്ഥകളോട് കൂടി മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരും വിവാഹത്തിന് 50 പേര്‍ക്കും പങ്കെടുക്കാം. സര്‍ക്കാര്‍, മത- രാഷ്ട്രീയ സംഘടനകളുടെ പരിപാടികളില്‍ 20 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല.

ഇന്നലെ സംസ്ഥാനത്ത് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 20 മരണങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചത് തന്നെയാണ് ആഗോള തലത്തില്‍ നിന്നുള്ള മുഖ്യ വാര്‍ത്ത. കഴിഞ്ഞ ദിവസം ആദ്യ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ ഒപ്പം വേദി പങ്കിട്ട ജോ ബൈഡന്‍ കോവിഡ് നെഗറ്റീവ് ആണെന്ന് പരിശോധനയില്‍ തെളിഞ്ഞു.

ട്രംപിനെ വെള്ളിയാഴ്ച വൈകീട്ടോടെ ആശുപത്രിയിലേക്ക് മാറ്റിയതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. വാള്‍ട്ടര്‍ റീഡ് മിലിറ്ററി ഹോസ്പിറ്റിലാണ് ട്രംപിന് ചികില്‍സ. ട്രംപിന് റെംഡെസ്വിര്‍ മരുന്ന് നല്കുമെന്ന് പ്രസിഡന്റിന്റെ ഡോക്ടര്‍ സീന്‍ കോണ്‍ലി ടിട്ടറിലൂടെ അറിയിച്ചു.


ആശുപത്രിയിലേക്കുള്ള യാത്രക്ക് മുമ്പ് 18 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഒരു വീഡിയോയും ട്രംപ് പങ്കുവച്ചിരുന്നു.


റിപ്പബ്ലിക്കന്‍ സെനറ്റര്‍ മൈക് ലീ, ട്രംപിന്റെ അടുത്ത സഹപ്രവര്‍ത്തക കെല്ല്യാനി കോണ്‍വെ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories