മലയാളികളുടെ പ്രിയപ്പെട്ട താരങ്ങള്‍ ഒറ്റ ഫ്രെയിമില്‍. മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചുള്ള ഏറ്റവും പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇരുവരുടെയും ഫാന്‍സ് പേജുകളിലാണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ മോഹന്‍ലാലും ചിത്രം പങ്കുവെച്ചു.
ഇളം പിങ്ക് നിറത്തിലുള്ള ഹാഫ് സ്ലീവ് ഷര്‍ട്ട് ധരിച്ച്, താടിയും മുടിയും നീട്ടിയ ഗെറ്റപ്പിലാണ് മമ്മൂട്ടി. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടാണ് മോഹന്‍ലാല്‍ ധരിച്ചിരിക്കുന്നത്. ഫാന്‍സ് പേജുകളില്‍ വൈറലായത് ഈ ചിത്രമാണ്.
അതേസമയം, സ്വകാര്യം പറയുന്നതുകേട്ട് ചിരിക്കുന്ന മമ്മൂട്ടിയാണ് മോഹന്‍ലാലിന്റെ പേജിലുള്ളത്. ഇച്ചാക്കായ്ക്കൊപ്പം എന്ന പേരിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. എല്ലാവരും മമ്മൂട്ടിയെ മമ്മൂക്കയെന്ന് വിളിക്കുമ്പോള്‍ മോഹന്‍ലാല്‍ ഇച്ചാക്കായെന്നാണ് വിളിക്കുന്നത്. സഹോദരങ്ങള്‍ മമ്മൂട്ടിയെ വിളിക്കുന്നത് ഇച്ചാക്കാ എന്നാണ്. പലരും അങ്ങനെ വിളിക്കാറുണ്ടെങ്കിലും ലാല്‍ വിളിക്കുമ്പോള്‍ ഒരു പ്രത്യേക സുഖമാണെന്നാണ് മമ്മൂട്ടി പലപ്പോഴും പറഞ്ഞിട്ടുള്ളത്.
നേരത്തെ, ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വിരുന്നിനെത്തിയ ഇരുവരുടെയും ചിത്രങ്ങള്‍ വൈറലായിരുന്നു. ഇരുവരും കറുത്ത നിറത്തിലുള്ള വസ്ത്രമാണ് അന്ന് അണിഞ്ഞത്. കറുത്ത കുര്‍ത്തയും മുണ്ടും ഉടുത്ത് വല്യേട്ടന് സ്റ്റൈലില്‍ മമ്മൂട്ടിയെത്തിയപ്പോള്‍, കറുത്ത സ്യൂട്ടണിഞ്ഞാണ് മോഹന്‍ലാല്‍ എത്തിയത്. കറുത്ത ജുബ്ബയണിഞ്ഞാണ് പ്രണവ് മോഹന്‍ലാല്‍ എത്തിയത്.