TopTop
Begin typing your search above and press return to search.

മഞ്ജു വാര്യര്‍ വീണയില്‍ വായിച്ച ഇറ്റാലിയന്‍ ഫാസിസ്റ്റ് വിരുദ്ധ പ്രതിരോധ ഗാനം; മണി ഹെയ്സ്റ്റ് മുതല്‍ പൗരത്വ പ്രക്ഷോഭത്തില്‍ കല്‍ക്കട്ട തെരുവുകളില്‍ വരെ മുഴങ്ങിയ ബെല്ലാ ചാവോ

മഞ്ജു വാര്യര്‍ വീണയില്‍ വായിച്ച ഇറ്റാലിയന്‍ ഫാസിസ്റ്റ് വിരുദ്ധ പ്രതിരോധ ഗാനം; മണി ഹെയ്സ്റ്റ് മുതല്‍ പൗരത്വ പ്രക്ഷോഭത്തില്‍ കല്‍ക്കട്ട തെരുവുകളില്‍ വരെ മുഴങ്ങിയ ബെല്ലാ ചാവോ

മലയാള ചലച്ചിത്ര താരം മഞ്ജു വാര്യര്‍ പ്രശസ്തമായ ബല്ലാ ചാവോ (Bella Ciao) ഗാനം വീണയില്‍ ആലപിക്കുന്നത് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. ദേശീയ മാധ്യമങ്ങളടക്കം മലയാളം സൂപ്പര്‍സ്റ്റാറിന്റെ കഴിവിനെ പ്രകീര്‍ത്തിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു. വീണയില്‍ മഞ്ജു വാര്യര്‍ക്കുള്ള വൈദഗ്ധ്യത്തിനു പുറമെ അവര്‍ ഈ ഗാനം തന്നെ തെരഞ്ഞെടുത്തതും ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. കൊറോണയ്‌ക്കെതിരെ ലോകം മുഴുവന്‍ പാടുപെടുമ്പോള്‍ അതിനുളള പ്രതിരോധ ഗാനമെന്ന നിലയില്‍ കൂടി ബല്ലാ ചാവോയെ വിശേഷിപ്പിക്കുന്നുണ്ട്.

View this post on Instagram

@lacasadepapel @alvaromorte

A post shared by Manju Warrier (@manju.warrier) on

വിട, സൗന്ദര്യമേ (Goodbye, Beautiful) എന്നാണ് ഇറ്റാലിയന്‍ ഭാഷയിലുള്ള ബല്ലാ ചാവോയുടെ അര്‍ത്ഥം. നെറ്റ്ഫ്‌ളിക്‌സില്‍ സംപ്രേക്ഷണം ചെയ്ത സ്പാനിഷ് ക്രൈം സീരീസായ മണി ഹെയ്‌സ്റ്റിന്റെ വരവോടെയാണ് ഇന്ത്യയില്‍ ബല്ലാ ചാവോ കൂടുതല്‍ പ്രശസ്തമായത്.

പ്രശസ്തമായ ഈ ഗാനത്തിന് രണ്ടു വകഭേദങ്ങളുണ്ട്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി ഇറ്റലിയിയെ പാടങ്ങളില്‍ പണിയെടുക്കുന്ന കര്‍ഷക സ്ത്രീകള്‍ തങ്ങളുടെ ജോലിഭാരത്തെക്കുറിച്ചും യജമാനന്മാരുടെ ക്രൂരതകളെക്കുറിച്ചും പാടുന്ന പാട്ടാണിത്. അവരെ കീടങ്ങള്‍ ആക്രമിക്കുന്നു, യജമാനന്റെ മര്‍ദ്ദനമേല്‍ക്കുന്നു, അവരുടെ യുവത്വം തന്നെ ആ പാടങ്ങളില്‍ ഇല്ലാതായിപ്പോകുന്നു.

അതേ സമയം, പുതിയകാല ബെല്ലാ ചാവോയാകട്ടെ കൂടുതലും പ്രതിഷേധ ഗാനങ്ങളാണ്. തങ്ങളുടെ ദുഷ്‌കരമായ ജീവിതസാഹചര്യങ്ങളോട് പൊരുതുന്ന ആ കര്‍ഷക സ്ത്രീകളുടെ പോരാട്ടത്തിന്റെ ഭാഗമായും ഈ പാട്ടിനെ വിശേഷിപ്പിക്കുന്നുണ്ട്. അവസാന വരികളില്‍ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രതീക്ഷ ഉദിക്കുന്നതും ഈ ഗാനം പ്രതിരോധത്തിന്റെ ഭാഗമാണെന്ന് കരുതാന്‍ കാരണമാകുന്നുണ്ട്.

ഈ ഗാനം രണ്ടാം ലോകമഹായുദ്ധക്കാലത്ത് അടുത്തുവരുന്ന മരണത്തെ ഓര്‍മിപ്പിക്കലായും വിശേഷിപ്പിക്കാറുണ്ട്. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ഇറ്റാലിയന്‍ കര്‍ഷകര്‍ ഈ ഗാനമാലപിക്കുമ്പോള്‍ അതിലെ ഇരുണ്ട വശങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം കൈവരുന്നത്. മണി ഹെയ്‌സ്റ്റിന്റെ ഒന്നാം സീസണിലും ഇതേ കാര്യത്തിനു തന്നെയാണ് മുന്‍തൂക്കം. ആദ്യ സീസണ്‍ അവസാനിക്കുമ്പോഴുള്ള വിജയവും അതേ സമയം മരണവും ഒപ്പമുണ്ടാകുന്നത് ഈ ഗാനത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു.

മണി ഹെയ്‌സ്റ്റില്‍ ഇത് മോഷ്ടാക്കള്‍ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പാടുന്നതെങ്കില്‍ അത് അവര്‍ നേരിടുന്ന അപകടത്തെ കൂടി സൂചിപ്പിക്കുന്നുണ്ട് എന്നും വ്യാഖ്യാനമുണ്ട്. ഇതിലെ വരികള്‍ മരണദേവതയെ പ്രകീര്‍ത്തിക്കുന്നതു കൊണ്ടു കൂടിയാണ് ഇത് മണി ഹെയ്‌സ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നും വ്യാഖ്യാനമുണ്ട്. മുമ്പ് രണ്ടു തവണ വന്‍ കവര്‍ച്ചക്കിടയില്‍ ഇവര്‍ നേരിട്ട അപകടങ്ങളെ കൂടിയാണ് അത് സൂചിപ്പിക്കുന്നത്.

വിവിധ സമയങ്ങളില്‍, വിവിധ ആളുകള്‍, വിവിധ സന്ദര്‍ഭങ്ങളില്‍ ഈ ഗാനം ആലപിച്ചിട്ടുണ്ട്. അതിലൊന്നായിരുന്നു പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യമൊട്ടുക്ക് നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി കല്‍ക്കത്തയിലെ തെരുവുകളില്‍ കൂടി ചെറുപ്പക്കാര്‍ ബല്ലാ ചാവോയുടെ ബംഗാളി വേര്‍ഷന്‍ പാടി പ്രതിഷേധിച്ചത്. മോദി, അമിത് ഷാ, ബാബുല്‍ സുപ്രിയോ പോകൂ.. പോകൂ... എന്നായിരുന്നു ഇതിന്റെ അര്‍ത്ഥം.

ഇറ്റലി തങ്ങള്‍ സ്വതന്ത്രമായതിന്റെ 75-ാം വര്‍ഷമാഘോഷിച്ചത് ഇക്കഴിഞ്ഞ ഏപ്രില്‍ 25-നാണ്. കൊറോണ അതിന്റെ മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന സമയം. അന്ന് ഇറ്റലിക്കാര്‍ ബാല്‍ക്കണിയില്‍ കൂടി നിന്ന് തങ്ങളുടെ പോരാട്ടത്തിന്റെയും പ്രതിരോധത്തിന്റെയും ഐതീഹ്യസമാനമായ ബല്ലാ ചാവോ ഉറക്കെ ആലപിച്ചു.

കൊറോണ പടര്‍ന്നു പിടിക്കുമ്പോള്‍ പ്രതീക്ഷയുടെ ഭാഗമായും ഈ ഗാനം പല ഭാഷകളില്‍ പുറത്തിറങ്ങുന്നുണ്ട്. തമിഴ് സിനിമാ സംഗീത ലോകത്ത് ഉദിച്ചുയരുന്ന ഷബീര്‍ തബാരേ ആലം ബെല്ലാ ചാവോയെ അടിസ്ഥാനപ്പെടുത്തി തമിഴില്‍ ഒരുക്കിയ ഗാനമാണ് 'എഴുവോം' (ഉയരെ). നമ്മള്‍ ഇതിനെയെല്ലാം മറികടന്ന് ഉദിച്ചുയരും എന്നാണ് ഷബീറിന്റെ ഗാനം പറയുന്നത്.

കൊറോണ ലോക്ഡൗണ്‍ മൂലം എല്ലാവരും വീട്ടിലിരിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചു കൊണ്ട് റാപ്പര്‍ ബാബാ സെഹ്ഗാളും ഇതിനിടെ രംഗത്തെത്തി. കേല ഖാവോ എന്നാണ് സെഹ്ഗാളിന്റെ പാട്ടിന്റെ പേര്. പഴം കഴിക്കൂ, അരിയും പച്ചക്കറിയുമൊന്നും കിട്ടാനില്ല, വീട്ടില്‍ അടങ്ങിയൊതുങ്ങിയിരിക്കൂ എന്നാണ് ബെല്ലാ ചാവോയുടെ ഈണത്തിലുള്ള ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

മൂന്നാം വയസു മുതല്‍ തബലയില്‍ വിസ്മയം തീര്‍ക്കുന്ന ഓജസ് അധിയയും സാക്‌സോഫോണ്‍ വിദഗ്ധനായ സഹോദരന്‍ മാനസ് അധിയയും ചേര്‍ന്ന് ഇത് ക്ലാസിക്കല്‍ രീതിയിലും വായിച്ചിട്ടുണ്ട്.Next Story

Related Stories