"നിങ്ങള്‍ക്ക് പരസ്പരം ഒത്തു പോകാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. എനിക്ക് എന്റെ ഭര്‍ത്താവിനെ ജനാലയില്‍ കൂടി പുറത്തേക്ക് വലിച്ചെറിയാന്‍ തോന്നിയിട്ടുണ്ട്" മുന്‍ യു എസ് പ്രസിഡണ്ട് ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയുടെ വാക്കുകളാണ് ഇത്. വിവാഹം എന്ന് പറയുന്നത് ഒരു ബാസ്ക്കറ്റ് ബാള്‍ ടീമിനെ തിരഞ്ഞെടുക്കുന്നത് പോലെ വേണം സമീപിക്കുവാന്‍, സ്പോട്ടിഫൈ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്ന മുന്‍ യു എസ് പ്രഥമ വനിത മിഷേല്‍ ഒബാമ പറയുന്നു.
"ചെറുപ്പക്കാരായ ദമ്പതിമാര്‍, പ്രത്യേകിച്ചു കുട്ടികള്‍ ആയതിനു ശേഷം, അവരുടെ ജീവിതത്തിലെ ദൈനം ദിന ജോലികള്‍ക്കൊപ്പം അവര്‍ക്കിടയിലുള്ള വ്യക്തി ബന്ധങ്ങളെ ശരിയായ ദിശയില്‍ കൊണ്ട് പോകുന്നതില്‍ പരാജയപ്പെടുന്നു. നിങ്ങൾക്ക് പരസ്പരം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നീണ്ട കാലയളവുകൾ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടായേക്കാം. ചില സമയങ്ങളില്‍ എനിക്കെന്റെ ഭര്‍ത്താവിനെ പുറത്തേയ്ക്ക് വലിച്ചെറിയാന്‍ തോന്നിയിട്ടുണ്ട്. പക്ഷേ അതിനര്‍ത്ഥം നിങ്ങള്‍ പരസ്പരം ഉപേക്ഷിക്കണമെന്നല്ല. അത്തരം സമയങ്ങള്‍ ഒരുപാട് നാള് നീണ്ടു നിന്നേക്കാം. ചിലപ്പോള്‍ വര്‍ഷങ്ങള്‍ നീണ്ടു നിന്നേക്കാം. കാരണം ആളുകള്‍ പൊതുവേ അവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പങ്കു വെയ്ക്കുന്നതിനു തയ്യാറാകുന്നില്ല. പലപ്പോഴും ചെറുപ്പക്കാരായ ദമ്പതികള്‍ പ്രശ്നങ്ങളെ നേരിടുമ്പോള്‍ പരസ്പരം ഉപേക്ഷിക്കുന്നത് പതിവാണ്. കാരണം അവര്‍ കരുതുന്നു അതവിടെ അവസാനിച്ചു എന്ന്. എനിക്കവരോട് പറയാനുള്ളത് അങ്ങനെയായിരുന്നു എങ്കില്‍ ഞാനും ബറാക്കും പണ്ടേയ്ക്കു പണ്ടേ പിരിയേണ്ട സമയമായി. പക്ഷേ ഞങ്ങളുടെ വിവാഹം വളരെ ശക്തമായി ഇന്നും തുടരുന്നു. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ ഞങ്ങള്‍ ഞാന്‍ ബറാക്കിനെ പിരിയുന്നതിനു ശ്രമിച്ചിരുന്നെങ്കില്‍ ഞങ്ങളുടെ ബന്ധത്തിന്റെ എല്ലാ മനോഹാരിതയും നഷ്ടമാകുമായിരുന്നു."
1989ല്‍ ഒരുമിച്ച ഈ ദമ്പതികള്‍ അടുത്ത മാസം അവരുടെ 28ാമത് വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ പോവുകയാണ്. ആളുകൾ തങ്ങളുടെ ബാസ്ക്കറ്റ്ബോൾ ടീമിനെ തിരഞ്ഞെടുക്കുന്നതുപോലെ വിവാഹത്തിനെയും സമീപിച്ചിരുന്നുവെങ്കില് അത് കൂടുതല്‍ മികച്ച വിവാഹങ്ങളിലേക്ക് നയിക്കുമായിരുന്നു എന്ന് അവർ വിശ്വസിക്കുന്നു. "നിങ്ങള്‍ ഒരു ടീമിനെ തിരഞ്ഞെടുക്കുക ആര്‍ക്കൊപ്പം കളിച്ചാല്‍ നിങ്ങള്‍ വിജയിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും. അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ടീമിലേക്ക് അതിനു ശക്തരായ ആളുകളെ മാത്രമേ തിരഞ്ഞെടുക്കുള്ളു. നമ്മള് വിവാഹത്തിനെയും അങ്ങനെ കാണുകയാണെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ടീം മേറ്റ് വിജയിക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ ശ്രമിക്കും."
ഗര്‍ഭധാരണത്തിന് ആദ്യം ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്ന മിഷേല്‍ ഇപ്പോള്‍ 19 വയസ്സുകാരിയായ സാഷയുടെയും 22 വയസ്സുകാരിയായ മാലിയയുടെയും അമ്മയാണ്. കുട്ടികള്‍ ഉണ്ടായത് തങ്ങളുടെ ജിവിതത്തിന്റെ ഗതിയെ തന്നെ മാറ്റിയതായി മിഷേല്‍ പറയുന്നു. ഒരു അമ്മയായതിനു ശേഷമാണ് ലിംഗഭേദം ആദ്യമായി അനുഭവപ്പെട്ടതെന്നും മിഷേല്‍ പറയുന്നു.
"ചെറുപ്പക്കാരായ ദമ്പതിമാര്‍, പ്രത്യേകിച്ചു കുട്ടികള്‍ ആയതിനു ശേഷം, അവരുടെ ജീവിതത്തിലെ ദൈനം ദിന ജോലികള്‍ക്കൊപ്പം അവര്‍ക്കിടയിലുള്ള വ്യക്തി ബന്ധങ്ങളെ ശരിയായ ദിശയില്‍ കൊണ്ട് പോകുന്നതില്‍ പരാജയപ്പെടുന്നു. നിങ്ങൾക്ക് പരസ്പരം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നീണ്ട കാലയളവുകൾ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടായേക്കാം. ചില സമയങ്ങളില്‍ എനിക്കെന്റെ ഭര്‍ത്താവിനെ പുറത്തേയ്ക്ക് വലിച്ചെറിയാന്‍ തോന്നിയിട്ടുണ്ട്. പക്ഷേ അതിനര്‍ത്ഥം നിങ്ങള്‍ പരസ്പരം ഉപേക്ഷിക്കണമെന്നല്ല. അത്തരം സമയങ്ങള്‍ ഒരുപാട് നാള് നീണ്ടു നിന്നേക്കാം. ചിലപ്പോള്‍ വര്‍ഷങ്ങള്‍ നീണ്ടു നിന്നേക്കാം. കാരണം ആളുകള്‍ പൊതുവേ അവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പങ്കു വെയ്ക്കുന്നതിനു തയ്യാറാകുന്നില്ല. പലപ്പോഴും ചെറുപ്പക്കാരായ ദമ്പതികള്‍ പ്രശ്നങ്ങളെ നേരിടുമ്പോള്‍ പരസ്പരം ഉപേക്ഷിക്കുന്നത് പതിവാണ്. കാരണം അവര്‍ കരുതുന്നു അതവിടെ അവസാനിച്ചു എന്ന്. എനിക്കവരോട് പറയാനുള്ളത് അങ്ങനെയായിരുന്നു എങ്കില്‍ ഞാനും ബറാക്കും പണ്ടേയ്ക്കു പണ്ടേ പിരിയേണ്ട സമയമായി. പക്ഷേ ഞങ്ങളുടെ വിവാഹം വളരെ ശക്തമായി ഇന്നും തുടരുന്നു. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ ഞങ്ങള്‍ ഞാന്‍ ബറാക്കിനെ പിരിയുന്നതിനു ശ്രമിച്ചിരുന്നെങ്കില്‍ ഞങ്ങളുടെ ബന്ധത്തിന്റെ എല്ലാ മനോഹാരിതയും നഷ്ടമാകുമായിരുന്നു