TopTop
Begin typing your search above and press return to search.

NEWS WRAP | ഫ്രീ കോവിഡ് വാക്സിന്‍, യു എസ് തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബൈഡന്റെ 'ട്രംപ് കാര്‍ഡ്'

NEWS WRAP | ഫ്രീ കോവിഡ് വാക്സിന്‍, യു എസ് തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബൈഡന്റെ ട്രംപ് കാര്‍ഡ്
യു എസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ആഴ്ചയിലേക്ക് കടക്കവേ പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിന് മുകളിലേക്ക് പോകുമെന്ന് ആരോഗ്യ വിദഗ്ധര്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 83,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ 16ന്റെ കണക്കാണ് ഇതിന് മുന്‍പത്തെ ഏറ്റവും ഉയര്‍ന്ന സംഖ്യ. അതിനെക്കാള്‍ 6000 കൂടുതല്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു എന്നത് കോവിഡ് 19 വരുതിയിലായി എന്ന ട്രംപിന്റെ പ്രചരണത്തിന്...

ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >


യു എസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ആഴ്ചയിലേക്ക് കടക്കവേ പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിന് മുകളിലേക്ക് പോകുമെന്ന് ആരോഗ്യ വിദഗ്ധര്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 83,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ 16ന്റെ കണക്കാണ് ഇതിന് മുന്‍പത്തെ ഏറ്റവും ഉയര്‍ന്ന സംഖ്യ. അതിനെക്കാള്‍ 6000 കൂടുതല്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു എന്നത് കോവിഡ് 19 വരുതിയിലായി എന്ന ട്രംപിന്റെ പ്രചരണത്തിന് തിരിച്ചടിയാണ്. യു എസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മുഖ്യ വിഷയം കോവിഡ് ആണ്. ഇതിനിടെ കോവിഡ് മരണം 2.25 ലക്ഷം കടന്നതും ട്രംപിന് തിരിച്ചടിയായി.

അതേസമയം തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ കോവിഡിനെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ചുള്ള പ്രചരണത്തിന് ആക്കം കൂട്ടി ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ രംഗത്തെത്തി. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ എല്ലാവര്‍ക്കും കോവിഡ് 19 വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നാണ് ബൈഡന്റെ പ്രഖ്യാപനം. കോവിഡ് 19നെ മറികടക്കാനുള്ള അടിയന്തര പദ്ധതി സംബന്ധിച്ച് സംസാരിക്കുകയായിരുന്നു ജോ ബൈഡന്‍. പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊറോണ വൈറസിനെതിരായ പോരാട്ടം അവസാനിപ്പിച്ചതായി ജോ ബൈഡന്‍ പറഞ്ഞു. വൈറസിനെ തുരത്തുന്നതിനൊപ്പം വൈറസ് പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന നടപടികളുണ്ടാകുമെന്നും ബൈഡന്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിന്‍ സൗജന്യമായി നല്‍കുകയാണ് ലക്ഷ്യം - ബൈഡന്‍ പറഞ്ഞു.

ഇതിനിടെ തിരഞ്ഞെടുപ്പിന് മുന്‍പായി 54 ദശലക്ഷം വോട്ടര്‍മാര്‍ നേരിട്ടോ മെയില്‍ ഇന്‍ വോട്ടായോ സമ്മതിദാന അവകാശം വിനിയോഗിച്ച് കഴിഞ്ഞു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്‌ളോറിഡയിലെ ബുത്തിലാണ് ട്രംപ് വോട്ട് രേഖപ്പെടുത്തി. മാസ്‌ക് ധരിച്ചുകൊണ്ടായിരുന്നു ട്രംപ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്.
കോവിഡിനിടെ ഡല്‍ഹിയില്‍ ശ്വാസകോശ രോഗം വര്‍ധിക്കുന്നു, ആശങ്കയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ചവരുടെ എണ്ണം ഉയരുന്നതായി ആരോഗ്യ പ്രവര്‍ത്തകരെ ഉദ്ധരിച്ച് ദി ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി അന്തരീക്ഷ മലീനികരണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ തൊണ്ട വേദന, ശ്വാസ തടസം, ചുമ തുടങ്ങിയ ലക്ഷണങ്ങളുമായി ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിടുണ്ട്. മേല്‍പ്പറഞ്ഞവ എല്ലാം കോവിഡ് 19 ലക്ഷണങ്ങള്‍ കൂടിയായതുകൊണ്ട് ഇവരെയെല്ലാം കോവിഡ് ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്. ഇവരില്‍ 30% പേരില്‍ കോവിഡ് സ്ഥിരീകരിച്ചതായും ഡോക്ടര്‍മാര്‍ പറയുന്നു.

ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത നഗരത്തിലെ ശരാശരി വായു ഗുണനിലവാര സൂചിക 345 ആണ്. വെള്ളിയാഴ്ച ഇത് 366 ആയിരുന്നു.

ഇതിനിടയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണവും ഡല്‍ഹിയില്‍ കൂടുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4116 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 36 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 6225 പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചു മരിച്ചത്. 3,52,520 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.

ബീഹാര്‍ തിരഞ്ഞെടുപ്പ്

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ രാഷ്ട്രവാദി പാര്‍ട്ടി സ്ഥാനാര്‍ഥി ശ്രീനാരായണ്‍ സിങ് വെടിയേറ്റ് മരിച്ചു. ഷിയോഹര്‍ ജില്ലയിലെ ഹാത്സര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പി സി തോമസും ഈ ജെ അഗസ്തിയും

കേരള കോണ്‍ഗ്രസ്സ് രാഷ്ട്രീയം സംസ്ഥാനത്തെ മുന്നണി രാഷ്ട്രീയത്തില്‍ ഓളങ്ങള്‍ സൃഷ്ടിക്കുന്നത് തുടരുകയാണ്. ഏറ്റവും ഒടുവില്‍ എന്‍ ഡി എ മുന്നണിയുടെ ഭാഗമായിരുന്ന പി സി തോമസ് യു ഡി എഫിലേക്ക് വരുന്നു എന്നാണ് വാര്‍ത്തകള്‍. എന്‍ഡിഎ നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ മുന്നണിയോട് പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി നിലനില്‍ക്കുന്നുണ്ടെന്ന് പി സി തോമസ് പറഞ്ഞു. അമിത് ഷായെപോലൊരാള്‍ നല്‍കിയ വാഗ്ദാനം പോലും പാലിച്ചില്ല എന്നത് പാര്‍ട്ടിക്ക് വലിയ നിരാശയുണ്ടാക്കി. കോണ്‍ഗ്രസുമായോ യു ഡി എഫ് നേതൃത്വവുമായോ മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല എന്നും പി സി തോമസ് വ്യക്തമാക്കി.

അതേസമയം ഉപാധികളില്ലാതെ യു ഡി എഫിലേക്ക് വര്‍ണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം പി സി തോമസ് അംഗീകരിച്ചതായാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിനിടെ മുതിര്‍ന്ന നേതാവും കേരള കോണ്‍ഗ്രസ്സ് മുന്‍ കോട്ടയം ജില്ല പ്രസിഡന്റുമായ ഇ ജെ അഗസ്തി ജോസ് കെ മാണി പക്ഷം വിട്ടു പി ജെ ജോസഫിനൊപ്പം ചേരാന്‍ തീരുമാനിച്ചു. ഇടതു മുന്നണി പ്രവേശത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം. 25 വര്‍ഷം കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു ഇ ജെ അഗസ്തി.

രണ്ട് ആയുധ പൂജകള്‍

കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ ചൈന സംഘര്‍ഷം തുടരുന്നതിനിടെ സിക്കിമില്‍ ആയുധ പൂജയുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. സിക്കിമിലെ ചൈനാ ആതിര്‍ത്തി പ്രദേശമായ ഷെരാതങ്ങിലാണ് രാജ് നാഥ് സിംഗ് ആയുധ പൂജ നടത്തുക എന്നു എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ 2 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. സൈനികര്‍ക്കൊപ്പം മന്ത്രി ദസറയും ആഘോഷിക്കും.

ആയുധ പൂജ ദിനത്തിൽ തോക്കുകളും വടിവാളുകളും പൂജക്ക്​ സമർപ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ഹിന്ദു സേനാ നേതാവ് പ്രതീഷ് വിശ്വനാഥന്‍ വിവാദത്തില്‍. ''ആയുധം താഴെ വെക്കാന്‍ ഇനിയും സമയമായിട്ടില്ല. ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്. മറ്റൊരു പാകിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്‍ വിശ്രമത്തിനുള്ള സമയമല്ല ഇത്'' എന്നു തുടങ്ങുന്ന വിദ്വേഷ പ്രസ്താവനയും ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ​ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രസ്താവനകള്‍ പോസ്റ്റ് ചെയ്ത് നിരവധി തവണ വിവാദത്തില്‍ കുരുങ്ങിയ ഹിന്ദുത്വ തീവ്രവാദിയാണ് പ്രതീഷ് വിശ്വനാഥന്‍.

പ്രത്യക്ഷത്തില്‍ കലാപാഹ്വാനം നടത്തിയിട്ടും എന്തുകൊണ്ടാണ് ഇയാള്‍ക്കെതിരെ കേരള പോലീസ് കേസ് എടുക്കാത്തത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.

കെ ആര്‍ മീര Vs ഏഷ്യാനെറ്റ്

ഫേസ്ബുക്കില്‍ ചൂടുള്ള വിവാദമായി കെ ആര്‍ മീര ഏഷ്യാനെറ്റിനെയും വിനു വി ജോണിനെയും വിമര്‍ശിച്ചു കൊണ്ടെഴുതിയ ഫേസ്ബുക്ക് പോസ്റ്റ്. സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകള്‍ക്കെതിരെ ആഭാസകരമായ പോസ്റ്റുകള്‍ ഇടുന്ന യാസര്‍ ഇടപ്പാള്‍ എന്ന വ്യക്തിയെ മഹത്വവത്ക്കരിക്കാന്‍ ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമങ്ങള്‍ ശ്രമിച്ചതിനെ വിമര്‍ശിച്ചുകൊണ്ട് കെ ആര്‍ മീര പോസ്റ്റ് ഇട്ടിരുന്നു. അതിനെ പരാമര്‍ശിച്ചു ഇന്നലത്തെ ന്യൂസ് ഹവറില്‍ വിനു നടത്തിയ പരിഹാസ പരമായ വിമര്‍ശനത്തെ കുറിച്ചാണ് മീര ഇന്ന് എഴുതിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നുള്ള പ്രസക്ത ഭാഗം

മാധ്യമപ്രവര്‍ത്തകര്‍ക്കു ഫാക്ച്വല്‍ കറക്ട്നെസ് എത്ര പ്രധാനമാണ് എന്ന് ഓര്‍മ്മിപ്പിച്ച സ്ഥിതിക്ക് ഏഷ്യാനെറ്റ് ന്യൂസില്‍നിന്ന് രണ്ടു മാസം മുമ്പുണ്ടായ ഒരു അനുഭവം ഞാനും പങ്കു വയ്ക്കുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനാലിന് ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുണ്ടായിരുന്നു– വിനുവിന് ഓര്‍മ്മയുണ്ടോ എന്ന് അറിയില്ല– മന്ത്രി കെ.ടി. ജലീലിനെ അടിക്കാന്‍ യാസിര്‍ എടപ്പാളിനെ കൊണ്ടുവന്നതു പോലെ, ഗവണ്‍മെന്‍റിനെ പ്രതിക്കൂട്ടിലാക്കാന്‍ എനിക്ക് എതിരെ ഒരു വ്യാജ വാര്‍ത്ത ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ചു. ''ചട്ടങ്ങള്‍ മറികടന്ന് കെ. ആര്‍ മീരയ്ക്ക് എം.ജി. സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ നിയമനം'' എന്നു ഫ്ലാഷ് ന്യൂസും ബ്രേക്കിങ് ന്യൂസും ഒക്കെ ഉണ്ടായിരുന്നു.

അതിന്‍റെ ഫാക്ച്വല്‍ കറക്ട്നെസിനെ കുറിച്ച് എനിക്ക് അറിയാന്‍ താല്‍പര്യമുണ്ട്. 'നിയമനം' എന്ന വാക്ക് ഏഷ്യാനെറ്റ് ന്യൂസ് ഉപയോഗിച്ചതു ഫാക്ച്വലി കറക്ട് ആയിരുന്നോ? 'ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാത്ത ഒരു ബോര്‍ഡിലേക്കുള്ള നാമനിര്‍ദ്ദേശത്തെ' ഏഷ്യാനെറ്റ് ന്യൂസ് 'നിയമനം' എന്നു വിളിച്ചതു ഫാക്ച്വലി കറക്്ട് ആയിരുന്നോ? ആ നാമനിര്‍ദ്ദേശം 'ചട്ടങ്ങള്‍ മറികടന്നാണ്' എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതു ഫാക്ച്വലി കറക്ട് ആയിരുന്നോ? ? നിങ്ങള്‍ അന്നു മുഴുവന്‍ സ്ക്രീനില്‍ എഴുതിക്കാണിച്ചതുപോലെ 'വിദഗ്ധസമിതി നല്‍കിയ പേരുകള്‍ വെട്ടിയിട്ട്' എന്‍റെ പേരു തിരുകിക്കയറ്റി എന്ന ആരോപണം ഫാക്ച്വലി കറക്ട് ആയിരുന്നോ? 'വിദഗ്ധ സമിതി ഉണ്ടായിരുന്നു' എന്ന ധ്വനി ഫാക്ച്വലി കറക്ട് ആയിരുന്നോ? അന്ന് അര്‍ദ്ധരാത്രി വരെ ഏഷ്യാനെറ്റ് ന്യൂസ് ആ വാര്‍ത്ത തുടര്‍ച്ചയായി കാണിച്ചു കൊണ്ടിരുന്നതു വിലകുറഞ്ഞ രാഷ്ട്രീയ പക പോക്കലും എന്നെ അപകീര്‍ത്തിപ്പെടുത്തലും ലക്ഷ്യമിട്ടായിരുന്നില്ലേ? അല്ലായിരുന്നെങ്കില്‍, അതു 'നിയമനം' അല്ലെന്നും ചട്ടങ്ങള്‍ അനുസരിച്ചുള്ള നാമനിര്‍ദ്ദേശമാണെന്നും വൈസ് ചാന്‍സലര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞതു പിറ്റേന്ന് ആദ്യത്തെ വാര്‍ത്ത കൊടുത്ത അതേ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു ഫാക്ച്വല്‍ കറക്ട്നെസിനോടുള്ള ചാനലിന്‍റെയും വിനുവിന്‍റെയും പ്രതിബദ്ധത വെളിപ്പെടുത്തേണ്ടതായിരുന്നില്ലേ?

യാസിര്‍ എടപ്പാളിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിലെ ഒരു വരി വി.പി.പി. മുസ്തഫ വായിച്ചതിന് പിറ്റേന്നു വിനു വിശദമായി മാപ്പു പറഞ്ഞല്ലോ. എന്നെ അപകീര്‍ത്തിപ്പെടുത്തിയതിനു പരസ്യമായല്ലെങ്കിലും ഒരു ഫോണ്‍ കോളിലൂടെയെങ്കിലും എന്നോടു മാപ്പു പറയാനുള്ള അക്കൗണ്ടബിലിറ്റിയോ റെസ്പോണ്‍സിബിലിറ്റിയോ ഇന്‍റഗ്രിറ്റിയോ നിങ്ങളോ നിങ്ങളുടെ മേധാവി എം.ജി. രാധാകൃഷ്ണനോ കാണിച്ചോ?

സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories