'ബോളിവുഡിന് നേരെയുള്ള ആക്രമണം', ദി ഇന്‍ഡ്യന്‍ എക്സ്പ്രെസ്സില്‍ മന്മോഹന് സിംഗിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ ബാരു എഴുതുന്നു. 'ബോളിവുഡ് ഒരു ദേശീയ സ്വത്ത് ആണ്. സങ്കുചിത രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി അതിനെ നശിപ്പിക്കുന്നത് ദേശീയ താല്‍പ്പര്യത്തെ ഹനിക്കുന്നതാണ്.' നടന് സുശാന്ത് സിംഗ് രാജപുത്തിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ബോളിവുഡിലെ മുന്‍നിര അഭിനേതാക്കളെയും സാങ്കേതിക...

NEWS WRAP | ഇത് 'ബോളിവുഡിന് നേരെയുള്ള ആക്രമണം', സാംസ്കാരിക പോലീസിംഗ്

ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.
നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

"ബോളിവുഡിന് നേരെയുള്ള ആക്രമണം", ദി ഇന്‍ഡ്യന്‍ എക്സ്പ്രെസ്സില്‍ മന്മോഹന് സിംഗിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ ബാരു എഴുതുന്നു. "ബോളിവുഡ് ഒരു ദേശീയ സ്വത്ത് ആണ്. സങ്കുചിത രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി അതിനെ നശിപ്പിക്കുന്നത് ദേശീയ താല്‍പ്പര്യത്തെ ഹനിക്കുന്നതാണ്."
നടന് സുശാന്ത് സിംഗ് രാജപുത്തിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ബോളിവുഡിലെ മുന്‍നിര അഭിനേതാക്കളെയും സാങ്കേതിക പ്രവര്‍ത്തകരെയും കേന്ദ്ര നാര്‍ക്കോടിക്സ് ബ്യൂറോ ചോദ്യം ചെയ്യുന്നത് തുടരുന്ന പശ്ചാത്തലത്തിലാണ് ബാരുവിന്റെ ലേഖനം എക്സ്പ്രസ്സിന്റെ എഡിറ്റ് പേജില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സംഘപരിവാറിനകത്തെ ഹിന്ദു തീവ്രവാദികള്‍ വിവിധ കാരണങ്ങളില്‍ ബോളിവുഡിനെ ആക്രമിക്കുന്നു എന്നത് വ്യക്തമായ കാര്യമാണ്. മുസ്ലീങ്ങളും ഉര്‍ദുവും ബോളിവുഡില്‍ ആധിപത്യം ചെലുത്തുന്നു എന്നൊരു കാഴ്ചപ്പാടുണ്ട്. ബോളിവുഡിനെ ഹിന്ദുവല്ക്കരിക്കാനും ഹിന്ദിവല്ക്കരിക്കാനുമുള്ള പ്രചാരണം നടക്കുന്നുണ്ട്. കൂടാതെ സിനിമാ സെലിബ്രിറ്റികളുടെ ജീവിത രീതി അന്യ സംസ്കാരത്തെ അനുകരിക്കാനുള്ള പ്രേരണ യുവാക്കളില്‍ സൃഷ്ടിക്കുന്നുണ്ട് എന്ന ചിന്താഗതിയുമുണ്ട്. വസ്ത്രധാരണം മുതല്‍ മയക്കുമരുന്നു വരെ അതില്‍ പെടും. എന്നാല്‍ അര്‍ദ്ധ നഗ്നതയുടെയും കഞ്ചാവ് വലിയുടെയും ദേശീയ ഉദാഹരണങ്ങള്‍ മറക്കുകയാണ്.- ബാരു എഴുതുന്നു.
അടിയന്തിരാവസ്ഥയുടെ സമയത്ത് കിഷോര്‍ കുമാറിന്റെ ഗാനങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കിയ ഇന്ദിരാ ഗാന്ധിയുടെ നടപടി ദേശീയ മാധ്യമത്തിന്റെ വിശ്വാസ്യതയാണ് നശിപ്പിച്ചത്, കിഷോര്‍ കുമാറിന്റെ ജനപ്രിയതയ്ക്ക് ഒരു കോട്ടവും തട്ടിയില്ല എന്നും ബാരു ഓര്‍മ്മിപ്പിക്കുന്നു. എല്ലാ കാലത്തും ഡല്‍ഹിയും ബോളിവുഡും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു എന്ന കാര്യവും ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന ഷാരൂഖ് ഖാന് ഉള്‍പ്പെടെയുള്ള മുസ്ലീം നാമധാരികളായ സിനിമാ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണത്തെയും ബാരു അപലപിക്കുന്നുണ്ട്.
രാജ്യത്തെ വൈദ്യുതിവിതരണ രംഗം പൂർണമായി സ്വകാര്യമേഖലയിലേക്ക് മാറ്റാനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര ഊർജ മന്ത്രാലയം പുറത്തുവിട്ടു എന്ന വാര്‍ത്തയാണ് മാതൃഭൂമി ഒന്നാം പേജ് ലീഡ് ന്യൂസ് ആയി കൈകാര്യം ചെയ്തിരിക്കുന്നത്. ഓരോ സംസ്ഥാനത്തെയും വൈദ്യുതി വിതരണം സ്വകാര്യകമ്പനികൾക്ക് കൈമാറുന്നതിന് ടെൻഡർ വിളിക്കേണ്ട നടപടിക്രമങ്ങളും സമയക്രമവും ടെൻഡറുകളുടെ മാതൃകയും തയ്യാറായി എന്നു റിപ്പോര്‍ട്ട് പറയുന്നു.
സംസ്ഥാനങ്ങളിലെ വൈദ്യുതിരംഗത്തെ ആകെ ആസ്തികളുടെ 83 ശതമാനവും വിതരണത്തിലായതിനാൽ സമ്പൂർണ സ്വകാര്യവത്കരണത്തിന്റെ ഫലമാണ് ഉണ്ടാവുക. സ്വകാര്യവത്കരണ നീക്കത്തിൽ കേരളത്തിന്റെ നിലപാട് കേന്ദ്രത്തെ ഉടൻ അറിയിക്കുമെന്നാണ് സൂചന. ത്രിപുരയൊഴികെ എല്ലായിടത്തും സർക്കാർ കമ്പനികൾക്ക് കീഴിലാണ് വൈദ്യുതിവിതരണം. ത്രിപുരയിൽ സർക്കാർ വകുപ്പിലാണ്. കേരളത്തിൽ മാത്രം ഒറ്റ കമ്പനിയും മറ്റിടങ്ങളിൽ വിതരണം, പ്രസരണം, ഉത്പാദനം എന്നിങ്ങനെ വെവ്വേറെ കമ്പനികളുമാണ്. നിലവിൽ വൈദ്യുതിവിതരണ കമ്പനികൾ ഇല്ലാത്ത സംസ്ഥാനങ്ങളിൽ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി. അഥവാ പ്രത്യേക ഉദ്ദേശ്യ കമ്പനി) ഉണ്ടാക്കണമെന്നാണ് മാർഗനിർദേശം. ഒറ്റക്കമ്പനിയായതുകൊണ്ട് കേരളത്തിൽ എസ്.പി.വി. രൂപവത്കരിക്കേണ്ടിവരും. അതോടെ കെ.എസ്.ഇ.ബി.യിൽ ഉത്പാദനവും പ്രസരണവും മാത്രമാവും. വിതരണരംഗം പ്രത്യേക കമ്പനിയായിമാറും- റിപ്പോര്‍ട്ട് പറയുന്നു.
കോവിഡ് 19 വാക്സിന് അടുത്ത വര്‍ഷം ആദ്യ മാസങ്ങളില്‍ തന്നെ രാജ്യത്തു ലഭ്യമാകും എന്നു കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്ധന്. 3 വാക്സിന് പരീക്ഷണങ്ങള്‍ അതിന്റെ ക്ലിനിക്കല്‍ ട്രയലിലാണ്. ഐ സി എം ആറിന്റെ വാക്സിന് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
അതേസമയം പ്രതിദിന രോഗ സ്ഥിരീകരണ കണക്കില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു. 83,875 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയുടെ കണക്കിന്റെ ഇരട്ടിയാണ് ഇന്ത്യയിലെ പ്രതിദിന രോഗികളുടെ എണ്ണം.
രോഗികളുടെ എണ്ണത്തിലെ വന്‍ വര്‍ദ്ധനവ് തുടരുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍. വിവാഹത്തിന് 50 പേര്, ശവസംസ്കാരത്തിന് 20 പേര്, മാസ്ക് ധരിക്കാത്തവര്‍ക്ക് പിഴ കൂട്ടും, കടകളില്‍ സാമൂഹ്യാകാലം പാലിക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ കട ഉടമയ്ക്കെതിരെ നടപടി തുടങ്ങി നിരവധി തീരുമാനങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
അതേസമയം പ്രത്യക്ഷ സമരം ഉപേക്ഷിക്കാന്‍ യു ഡി എഫ് തീരുമാനിച്ച വിവരം ഒരു ചെറു കോളം വാര്‍ത്തയായി മലയാള മനോരമയുടെ ഒന്നാം പേജില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

വടക്കഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ സ്വപ്നയ്ക്കും സംഘത്തിനും കമ്മിഷൻ നൽകാൻ യു.എ.ഇ. കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതായി യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പൻ നല്കിയ മൊഴി പക്ഷേ എന്തുകൊണ്ടോ മലയാള മനോരമയ്ക്ക് ഒന്നാം പേജില്‍ കൊടുക്കാന്‍ മാത്രം ആകര്‍ഷകമായി തോന്നിയില്ല.
കരാർ കിട്ടാൻ കൈക്കൂലി നൽകിയിടട്ടില്ല എന്നു സന്തോഷ് ഈപ്പന് പറഞ്ഞു. സി.ബി.ഐ. കൊച്ചി ഓഫീസിൽ തിങ്കളാഴ്ച നടന്ന ചോദ്യം ചെയ്യലിലാണ് നിര്‍ണ്ണായക വെളിപ്പെടുത്തല്‍.
ലൈഫ് മിഷൻ ക്രമക്കേടിൽ വിദേശസഹായ നിയന്ത്രണച്ചട്ടം (എഫ്.സി.ആർ.എ.) ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കിയാണ് സി.ബി.ഐ. കേസെടുത്തത്.
"വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണത്തിനായി നാലരക്കോടി രൂപയോളം കമ്മിഷൻ നൽകിയതായാണ് മൊഴി. ഇതിനെ കോഴയായി കാണാനാവില്ല. തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചാണ് സ്വപ്നയും കോൺസുലേറ്റ് ഉദ്യോഗസ്ഥരും കാര്യങ്ങൾ വിശദീകരിച്ചത്. തന്റെ കമ്പനിയിൽ നേരത്തേ ജോലിചെയ്തിരുന്ന യദു രവീന്ദ്രനാണ് ഇതിൽ ഇടനിലക്കാരനായി പ്രവർത്തിച്ചത്. ഇയാളാണ് സ്വപ്നയ്ക്കും സംഘത്തിനും തന്നെയും സ്ഥാപനത്തെയും പരിചയപ്പെടുത്തിയത്. കമ്മിഷനായ നാലരക്കോടിയിൽ മൂന്നരക്കോടി കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനായ അക്കൗണ്ടന്റിന് തിരുവനന്തപുരത്തെത്തി നൽകി. സന്ദീപിന്റെ കമ്പനിയായ 'ഇസോമങ്കി'ലേക്ക് 70 ലക്ഷം രൂപ ബാങ്ക് ട്രാൻസ്ഫറിലൂടെ കൈമാറി. ഇതല്ലാതെയും ചിലർക്ക് കമ്മിഷൻ നൽകിയിട്ടുണ്ടെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു." മാതൃഭൂമിയുടെ റിപ്പോര്‍ട്ട് പറയുന്നു.
അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുന്നതായി സൂചന. ഞായറാഴ്ചയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. രണ്ടു ഭാഗത്തും വലിയ തോതിലുള്ള ആള് നാശം ഉണ്ടായിട്ടുണ്ട്. 550ല്‍ അധികം അര്‍മേനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി അസര്ബൈജാന് അറിയിച്ചു. എന്നാല്‍ ഇത് അര്‍മേനിയ നിഷേധിച്ചിട്ടുണ്ട്. അസര്ബൈജാന് ഉള്ളില്‍ സ്ഥിതിചെയ്യുന്ന അര്‍മീനിയന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള നഗര്‍ണോ-കരോബാക് പ്രദേശത്തെ ചൊല്ലിയാണ് സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത്. ഐക്യ രാഷ്ട്ര സംഘടന സമാധാന ശ്രമങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.
ട്രംപിന്റെ നികുത്തിവെട്ടിപ്പ് സംബന്ധിച്ച ന്യൂ യോര്‍ക്ക് ടൈംസ് വെളിപ്പെടുത്തല്‍ തന്നെയാണ് യു എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രധാന വാര്‍ത്ത. ചൊവ്വാഴ്ച നടക്കുന്ന ആദ്യ ടെലിവിഷന്‍ സംവാദത്തില്‍ ഇത് ട്രംപിന് തലവേദനയാകും എന്നു ദി ഗാര്ഡിയന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2016ല്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ട്രംപ് വെറും 750 ഡോളര്‍ ആദായ നികുതി മാത്രമാണ് അടച്ചത് എന്നാണ് ഇന്റ്റേണല്‍ റവന്യൂ സര്‍വീസ് രേഖകള്‍ ഉദ്ധരിച്ച് ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ഇവിടെ വായിക്കാം:

സാജു കൊമ്പന്
മാനേജിംഗ് എഡിറ്റര്‍
Next Story