TopTop
Begin typing your search above and press return to search.

NEWS WRAP | ദാവൂദ് അല്‍ അറബി അഥവാ ആരാണ് പോള്‍ ബാര്‍ബര്‍?

NEWS WRAP | ദാവൂദ് അല്‍ അറബി അഥവാ ആരാണ് പോള്‍ ബാര്‍ബര്‍?
തിരുവനന്തപുരം സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘത്തിന് മുംബൈ അധോലോക നായകന്‍, ഇപ്പോള് പാക്കിസ്ഥാനിലെ കറാച്ചിയില്‍ താമസിക്കുന്ന ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ട് എന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്‍ ഐ എ അന്വേഷിക്കുന്നത് സ്വര്‍ണ്ണക്കടത്തിന്റെ ഭീകര ബന്ധം ആയതുകൊണ്ട് തന്നെ അന്വേഷണം ഇതുപോലുള്ള വന്‍ സ്രാവുകളിലേക്ക് നീളും എന്നു ഏതെങ്കിലും മധ്യമ പ്രവര്‍ത്തകന്‍ ഭാവന ചെയ്തതില്‍ തെറ്റ് പറയാന്‍ പറ്റില്ല....

ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >


തിരുവനന്തപുരം സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘത്തിന് മുംബൈ അധോലോക നായകന്‍, ഇപ്പോള് പാക്കിസ്ഥാനിലെ കറാച്ചിയില്‍ താമസിക്കുന്ന ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ട് എന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്‍ ഐ എ അന്വേഷിക്കുന്നത് സ്വര്‍ണ്ണക്കടത്തിന്റെ ഭീകര ബന്ധം ആയതുകൊണ്ട് തന്നെ അന്വേഷണം ഇതുപോലുള്ള വന്‍ സ്രാവുകളിലേക്ക് നീളും എന്നു ഏതെങ്കിലും മധ്യമ പ്രവര്‍ത്തകന്‍ ഭാവന ചെയ്തതില്‍ തെറ്റ് പറയാന്‍ പറ്റില്ല. എന്നാല്‍ അത് ആ ദാവൂദ് അല്ല മലയാളി വ്യവസായി എന്നു കരുതപ്പെടുന്ന ദാവൂദ് അല്‍ അറബി ആണെന്നാണ് പുതിയ സൂചന വാര്‍ത്തകള്‍.

ദാവൂദ് അൽ അറബി'മലയാളിയോ? എന്നു ചോദിച്ചുകൊണ്ട് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ,

'ദാവൂദ് അൽ അറബി' യഥാർഥ പേരല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മലയാളിയാകാനുള്ള സാധ്യതയും തള്ളുന്നില്ല. സ്വർണം അടങ്ങിയ പാഴ്സൽ തിരുവനന്തപുരത്തു തടഞ്ഞുവച്ച ഘട്ടത്തിൽ അതു തുറന്നു പരിശോധിക്കാതെ ദുബായിലേക്കു തിരിച്ചയക്കാൻ 'ഉന്നത സ്വാധീനമുള്ള മലയാളി' ഇടപെട്ടിട്ടുണ്ടെന്ന് കോൺസുലേറ്റിലെ അറ്റാഷെ റഷീദ് ഖമീസ് സ്വപ്നയെ അറിയിച്ച. ഇത്തരം ഇടപാടുകളിൽ അദ്ദേഹം വിദഗ്ധനാണെന്നും ധൈര്യമായിരിക്കാനും അറ്റാഷെ സ്വപ്നയോടു പറഞ്ഞു. ദാവൂദ് അൽ അറബിയും അറ്റാഷെ പരാമർശിച്ച മലയാളിയും ഒരാളാണോയെന്ന സംശയം ബലപ്പെടുന്നുണ്ട്.'

അതേസമയം യു എ ഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ പങ്ക് സൂചിപ്പിക്കുണാതാണ് മാതൃഭൂമിയുടെ റിപ്പോര്‍ട്ട്. "നയതന്ത്രബാഗ് വഴിയുള്ള സ്വർണക്കടത്തിൽ യു.എ.ഇ കോൺസുലേറ്റിലെ അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസൈക്രി അൽ അഷ്മിക്കെതിരേ റിപ്പോർട്ട്. കേന്ദ്ര ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയ്ക്ക് കസ്റ്റംസ് നൽകിയ റിപ്പോർട്ടിലാണ് അദ്ദേഹത്തിനെതിരേ കടുത്ത ആരോപണങ്ങൾ ഉള്ളത്. സ്വർണക്കടത്ത് പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ പുറത്താക്കാൻ യു.എ.ഇ. കോൺസുലേറ്റിലെ അഡ്മിൻ അറ്റാഷെ നീക്കം നടത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് തുറക്കാൻ നേതൃത്വം നൽകിയ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ രാമമൂർത്തിയെ 'പാഠം പഠിപ്പിക്കാനും' ജോലിയിൽനിന്ന്‌ പുറത്താക്കാനുമാണ് ഉന്നതകേന്ദ്രങ്ങളെ സ്വാധീനിക്കാൻ ശ്രമം നടന്നത്. സ്വർണമടങ്ങിയ ബാഗേജ് തുറക്കുംമുമ്പേ യു.എ. ഇ. യിലേക്ക് തിരികെ എത്തിക്കാൻ ഉന്നതസ്വാധീനമുള്ള മലയാളിയെയും ചുമതലപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു."
ദാവൂദ് അല്‍ അറബി എന്നു കേള്‍ക്കുമ്പോള്‍ മോഹന്‍ലാലും ശ്രീനിവാസനും അഭിനയിച്ച അക്കരെയക്കരെയക്കരെയിലെ പോള്‍ ബാര്‍ബറെ ഓര്‍മ്മിച്ചു പോകുന്നത് തികച്ചും യാദൃശ്ചികം മാത്രം.

എന്തായാലും ദാവൂദ് അല്‍ അറബിയെ കുറിച്ചും അറ്റാഷെയെ കുറിച്ചുമുള്ള കസ്റ്റംസ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ അന്വേഷണത്തെ മറ്റൊരു ദിശയിലേക്ക് നയിക്കുമോ എന്നു വരും ദിവസങ്ങളില്‍ കാണാം. ഏഴു ദിവസത്തേക്കു എന്‍ ഐ എ കസ്റ്റഡിയില്‍ വാങ്ങിച്ച റബിന്‍സില്‍ നിന്നും ഇതുവരെ കേള്‍ക്കാത്ത കഥകള്‍ പുറത്തുവരുമോ എന്നതും 100 ദിവസം പിന്നിട്ട സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണത്തെ ആകാംക്ഷഭരിതമാക്കുന്നുണ്ട്.

സി പി എം - കോണ്‍ഗ്രസ് 'ഒക്കെചങ്ങായി'

കേരള രാഷ്ട്രീയത്തില്‍ വലിയ വര്‍ത്തമാനങ്ങള്‍ക്ക് ഇട നല്‍കാന്‍ സാധ്യതയുള്ള സി പി എം -കോണ്‍ഗ്രസ്സ് സഹകരണത്തിന് കളമൊരുങ്ങുന്നു എന്ന വാര്‍ത്തയ്ക്ക് മലയാള മനോരമയും മാധ്യമവും മുഖ്യ വാര്‍ത്തയായി നല്‍കി അവതരിപ്പിച്ചിരിക്കുന്നു. "പിണറായി പക്ഷവും അനുകൂലിച്ചു, കേരളമൊഴികെ എല്ലായിടത്തും സി പി എം - കോണ്‍ഗ്രസ്സ് ധാരണ" എന്നാണ് മനോരമയുടെ തലക്കെട്ട്. "പാര്‍ട്ടിക്ക് പിടിച്ച് നില്‍ക്കാനും ബിജെപിയെ ചെറുക്കാനും മറ്റ് വഴികള്‍ ഇല്ലെന്നു" പിണറായി പക്ഷവും സമ്മതിച്ചു എന്ന് ഇന്‍ട്രോയില്‍ തന്നെ പറയുന്നുണ്ട്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാള്‍, തമിഴ്നാട്, ആസാം എന്നിവിടങ്ങളില്‍ സഖ്യം പ്രാവര്‍ത്തികമാകും. നിലവില്‍ തമിഴ്നാട്ടില്‍ ഡി എം കെ മുന്നണിയിലാണ് രണ്ട് പാര്‍ട്ടികളും. പിബിയിലെ കേരള അംഗങ്ങള്‍ എല്ലാം സഖ്യത്തെ പിന്തുണച്ചു എന്നും വാര്‍ത്ത പറയുന്നു.

'ബിജെപിക്കെതിരെ തുറന്ന സഹകരണം, നയം മാറ്റി സി പി എം' എന്ന തലക്കെട്ടോടെയാണ് മാധ്യമം വാര്‍ത്ത നല്കിയിരിക്കുന്നത്. എന്തായാലും 'ഒക്കെച്ചങ്ങായി' പ്രയോഗവുമായി ബിജെപി കേരളത്തില്‍ കളം പിടിക്കാന്‍ ശ്രമിക്കും എന്ന കാര്യത്തില്‍ സംശയമില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്ര ഏജന്‍സികളെ ബിജെപി ഗവണ്‍മെന്‍റ് ദുരുപയോഗം ചെയ്യുകയാണെന്നും പോളിറ്റ് ബ്യൂറോ വിലയിരുത്തി. അതേസമയം ബംഗാളില്‍ സി ബി ഐയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ ബംഗാള്‍ ഘടകം നേരത്തെ രംഗത്ത് വന്നിരുന്നു.

മറ്റൊരു സുപ്രധാന കാര്യത്തിലും പൊളിറ്റ് ബ്യൂറോ നിലപാട് വ്യക്തമാക്കിയതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ സി ബി ഐ നേരിട്ടു കേസുകള്‍ എടുക്കുന്നത് നിയന്ത്രിക്കാന്‍ നിയമ വശങ്ങള്‍ പരിശോധിച്ചു മുന്നോട്ട് പോകാന്‍ സംസ്ഥാനത്തിന് അനുവാദം നല്‍കി.

'ചൈനീസ് വൈറസി'നെതിരെ ഒറ്റക്കെട്ട്

ഇന്ത്യയിലെത്തിയ യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ചൈനയ്ക്കെതിരെ ശക്തമായ ഭാഷയില്‍ തുറന്നടിച്ചു.

വുഹാനിൽനിന്നുവന്ന കോവിഡ് മഹാമാരി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കെതിരേ ശക്തമായ സംവാദം ഉയർത്തിയിരിക്കുകയാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെടെയുള്ള എല്ലാവിധ ഭീഷണികളെയും നേരിടുന്നതിന് അമേരിക്ക ഇന്ത്യയുമായി സഹകരണം ശക്തമാക്കും. -പോംപിയോ പറഞ്ഞു. ചൈനയില്‍ നിന്നുള്ള ഏത് ഭീഷണി നേരിടാനും ഇന്ത്യയ്ക്ക് ഒപ്പമുണ്ട് എന്ന വാഗ്ദാനവും പോംപിയോ നല്‍കി.

ഇതിനിടെ സൈനിക വിവരങ്ങള്‍ പരസ്പരം പങ്കുവെയ്ക്കാനുള്ള കരാറില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും മൈക്ക് പോംപിയോയും ഒപ്പുവെച്ചു. അമേരിക്കൻ പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തി.

ആസന്നമായ യു എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി ഇന്ത്യന്‍ വോട്ടര്‍മാരുടെ ഇടയില്‍ അഭിപ്രായ രൂപീകരണം നടത്താന്‍ ചൈനീസ് വിരുദ്ധ പ്രഖ്യാപനങ്ങള്‍ സഹായിച്ചേക്കാം.

മറ്റ് ചില പ്രധാന വാര്‍ത്തകള്‍

1. നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രിമാര്‍ ഇന്ന് ഹാജരാകണം. ഇ പി ജയരാജന്‍, കെടി ജലീല്‍ എന്നിവരാണ് ഹാജരാകേണ്ടത്. നേരിട്ട് ഹാജരാവണം എന്നത് ഒഴിവാക്കണം എന്ന സര്‍ക്കാര്‍ ആവശ്യം തള്ളിക്കൊണ്ട് ഹൈക്കോടതിയാണ് ഉത്തരവിട്ടത്.

2. ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ സി ബി ഐ അന്വേഷണത്തിന്റെ മേല്‍നോട്ടം അലഹബാദ് ഹൈക്കോടതിയെ ഏല്‍പ്പിച്ച് സുപ്രീം കോടതി ഉത്തരവിട്ടു.

3. കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രോട്ടോക്കോൾ ലംഘിച്ചെന്ന പരാതി കേന്ദ്ര വിജിലൻസ് കമ്മിഷൻ തുടർനടപടിക്കായി വിദേശകാര്യ മന്ത്രാലയത്തിലെ ചീഫ് വിജിലൻസ് ഓഫീസർക്ക് കൈമാറി. ചീഫ് വിജിലൻസ് ഓഫീസർ ഒരുമാസത്തിനകം തുടർനടപടി ആവശ്യമാണോയെന്ന് തീരുമാനിക്കും.

4. കോവിഡ് കേരളത്തില്‍ മൂന്നാം തരംഗമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളം കൂടാതെ ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ ആണ് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നത്. തിങ്കളാഴ്ച രാജ്യത്തു ഏറ്റവും കൂടുതല്‍ കേസുകള്‍ കേരളത്തില്‍ ആയിരുന്നു.

5. കെ.എം. ഷാജി എം.എൽ.എ. കോഴിക്കോട്ട് നിർമിച്ച വീടിന് 1.65 കോടി വിലവരുമെന്ന് കാണിച്ച് കോർപ്പറേഷൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് റിപ്പോർട്ട് നൽകി. മാലൂർകുന്നിന് സമീപം നിർമിച്ച വീടിന് 5500 ചതുരശ്ര അടിയിലധികം വിസ്തീർണമുണ്ട്.സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories