Top

മതമല്ല, മതനേതാക്കളും മതരാഷ്ട്രീയവുമാണ് വെറുപ്പ് പ്രചരിപ്പിക്കുന്നത്: 'രാമായണ'ത്തിലെ 'ശ്രീരാമന്‍' പറയുന്നു

മതമല്ല, മതനേതാക്കളും മതരാഷ്ട്രീയവുമാണ് വെറുപ്പ് പ്രചരിപ്പിക്കുന്നത്:

മതമല്ല, മത നേതാക്കളാണ് വെറുപ്പ് പ്രചരിപ്പിക്കുന്നത് എന്നാണ് രാമായണം സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച അരുണ്‍ ഗോവില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ദ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തിലാണ് രാമാനന്ദ് സാഗറിന്റെ പ്രശസ്ത ടി വി സീരിയലില്‍ രാമനായ അരുണ്‍ ഗോവില്‍ ഇക്കാര്യം പറഞ്ഞത്. മതമല്ല അത് പ്രചരിപ്പിക്കുന്നവരും പ്രയോഗിക്കുന്നവരുമാണ് വെറുപ്പ് പരത്തുന്നത്. രാഷ്്ട്രീയക്കാര്‍ അവരുടെ നേട്ടങ്ങള്‍ക്കായി ഇത്തരം കാര്യങ്ങളെ ആയുധമാക്കുകയും ചെയ്യുന്നു.

'വിക്രം ഓർ ബേതാൾ' അടക്കമുള്ളവയില്‍ നായകവേഷത്തിലെത്തിയെങ്കിലും രാമായണമാണ് അരുണ്‍ ഗോവിലിനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കിയത്. ദ ലെജന്റ് ഓഫ് രാം - ഏക് ശബ്ദ്, ഏത് ബാന്‍, ഏക് നാരി എന്ന നാടകത്തില്‍ വീണ്ടും രാമനാവുകയാണ് രാമായണം സീരിയല്‍ 30 പിന്നിടുമ്പോള്‍ അരുണ്‍ ഗോവില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അതുല്‍ സത്യ കൗശിക്ക് ആണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്. അടുത്തയാഴ്ച ദസറയോടനുബന്ധിച്ച് ഈ നാടകം കളിക്കും.

എന്നാല്‍ അതുല്‍ കൗശിക്കിന്റെ രാമന്‍ രാമാനന്ദ സാഗറിന്റെ രാമനെ പോലെ ദൈവമല്ല എന്നും കൂറേക്കൂടി മനുഷ്യനാണ് എന്നും അരുണ്‍ ഗോവില്‍ പറയുന്നു. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ അനുഭവിക്കുന്ന സാധാരണ മനുഷ്യനാണ് ഈ രാമന്‍. ആദര്‍ശനങ്ങളില്‍ ബന്ധിതനായിരുന്ന, വിജയി ആയിരുന്ന ആ രാമന്‍ അദ്ദേഹത്തിന്റെ കാലത്തെ വിഷ്ണുവായി വിലയിരുത്തപ്പെട്ടു. ശ്രേഷ്ഠ ഗുണങ്ങളുള്ളവര്‍ ദൈവമാക്കപ്പെടും എന്നാണ് ഞങ്ങളുടെ നാടകം പറയുന്നത് - അരുണ്‍ ഗോവില്‍ പറഞ്ഞു.


Next Story

Related Stories