TopTop
Begin typing your search above and press return to search.

കാത്തിരുന്നു കിട്ടിയ സീറ്റ് അനിൽ ഒഴിഞ്ഞു കൊടുത്തു; വെന്റിലേറ്ററിൽ കഴിയുന്ന മകനെ കാണാൻ വില്യംസ് നാട്ടിലെത്തി

കാത്തിരുന്നു കിട്ടിയ സീറ്റ് അനിൽ ഒഴിഞ്ഞു കൊടുത്തു; വെന്റിലേറ്ററിൽ കഴിയുന്ന മകനെ കാണാൻ വില്യംസ് നാട്ടിലെത്തി

ലോകത്ത് കോവിഡ് ബാധിച്ചത് മുതൽ നാട്ടിലെത്താണ് ഒരോ പ്രവാസിയും ശ്രമിച്ച് കൊണ്ടിരുന്നത്. അതിനായി ദിവസങ്ങൾ നീണ്ട കാത്തിരിപ്പായിരുന്നു പലരുടെയും. മുൻഗണന നിശ്ചയിൽ വിമാനങ്ങളിൽ അവസരം ലഭിക്കുമ്പോൾ തനിക്ക് ലഭിച്ച അവസരം മറ്റൊരാള്‍ക്ക് നൽകുകയാണ് അനിൽകുമാർ. ഉറ്റവരുടെ കാത്തിരിപ്പിന്റെ വില അറിയാവുന്നത് കൊണ്ട് തന്നെയാണ് അനിൽ ഗുരുതര രോഗം ബാധിച്ചു വെന്റിലേറ്ററിൽ കഴിയുന്ന രണ്ടുവയസ്സുള്ള മകനെ കാണാൻ കഴിയാതെ ഗൾഫിൽ കുടുങ്ങിയ വില്യംസിനു വേണ്ടി സ്വന്തം അവസരം വേണ്ടെന്ന് വച്ചത്.

എംബസി ലിസ്റ്റിൽ ഉൾപ്പെടാതെ പോയതുമൂലമാണ് വില്ല്യംസിന് യാത്രയ്ക്ക് തടസമായത്. വില്യംസിന്റെ ദുരവസ്ഥ സമൂഹമാധ്യമങ്ങളിലൂടെയാണ് കരുനാഗപ്പള്ളി സ്വദേശി അനിൽ കുമാർ അറിഞ്ഞത്. നിൽകുമാർ സ്വന്തം ടിക്കറ്റ് നിയമാനുസൃതം കൈമാറിയതോടെ വില്യംസ് നാട്ടിലെത്തി. വേൾഡ് മലയാളി ഫെഡറേഷൻ ഭാരവാഹികളുടെ സഹായത്തോടെയാണ് ഇതു സാധ്യമായത്.

നാട്ടിലേക്ക് മടങ്ങാൻ അർഹതയുള്ള ആൾതന്നെയായിരുന്നു അനിൽ കുമാർ. ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമത്തിലാണ് അദ്ദേഹം. കൂടാതെ മഞ്ഞപ്പിത്തവും പിടികൂടിയിരുന്നു. ഇത്തരം ഒരു അവസ്ഥയിലായിരുന്നു അനിൽ ടിക്കറ്റ് പങ്കുവച്ചത്.

നാട്ടിലെത്തിയെങ്കിലും വീട്ടിൽ ക്വാറന്റീനിൽ കഴിയണമെന്നതിനാൽ മകനെ കാണാൻ ജൂബിലി മിഷൻ ആശുപത്രിയിൽ നേരിട്ടെത്താൻ തൃശൂർ തലോർ പൊറത്തൂക്കാരൻ വില്യംസിന് കഴിയില്ല. എന്നാൽ അടുത്തുണ്ടെന്ന സമാധാനമാണ് അദ്ദേഹത്തിനുള്ളത്. രണ്ടാം ഘട്ട വിമാന സർവീസിലെ ആദ്യ വിമാനത്തിൽ കയറി തിരുവനന്തപുരത്ത് ഇറങ്ങിയ വില്യംസ്, കഴിഞ്ഞ ദിവസം തൃശൂരിലെ വീട്ടിലെത്തുകയായിരുന്നു. തന്റെ അവസരം ആദ്യം വേണ്ടെന്ന് വച്ചെങ്കിലും തൊട്ടടുത്ത ദിവസം തന്നെ അനിൽകുമാറിനു നാട്ടിലേക്ക് പറക്കാനും അവസരം കിട്ടി.


Next Story

Related Stories