TopTop
Begin typing your search above and press return to search.

സംഗതി പൊരിച്ചൂ ട്ടാ; നവീനും ജാനകിക്കും അഭിനന്ദവുമായി സന്ദീപ് വാര്യര്‍

സംഗതി പൊരിച്ചൂ ട്ടാ; നവീനും ജാനകിക്കും അഭിനന്ദവുമായി സന്ദീപ് വാര്യര്‍

ഡാന്‍സ് വീഡിയോയിലൂടെ സോഷ്യല്‍മീഡിയയുടെ മനം കവര്‍ന്ന നവീന്‍ റസാഖിനും ജാനകി ഓംകുമാറിനും അഭിനന്ദനവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. വീഡിയോ പല തവണ ആവര്‍ത്തിച്ച് കണ്ടിരുന്നു. ജാനകിയുടെ എക്‌സ്പ്രഷന്‍സ് അവരുടെ പ്രകടനത്തെ മറ്റൊരു തലത്തിലേക്കെത്തിച്ചു. കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ്. ജാനകി ഓംകുമാറിനും നവീന്‍ റസാഖിനും അഭിനന്ദനങ്ങള്‍. കൂടുതല്‍ മികച്ച പ്രകടനങ്ങളുമായ് മുന്നോട്ട് വരാന്‍ കഴിയട്ടെ ഇരുവര്‍ക്കും. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഗഡീസ് ആയോണ്ട് പറയാണ്, സംഗതി പൊരിച്ചൂ ട്ടാ എന്നാണ് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചത്.


തൃശൂര്‍ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ഥികളാണ് നവീനും ജാനകിയും. വീഡിയോ വൈറലായതിനു പിന്നാലെ ഇരുവരുടെയും മതംപറഞ്ഞുള്ള വലതുപക്ഷ സൈബര്‍ സംഘങ്ങളുടെ ആക്രമണം രൂക്ഷമാകുന്നതിനിടെയാണ് സന്ദീപ് നല്ല വാക്കുകളുമായി ഇരുവര്‍ക്കും പിന്തുണ അറിയിച്ചിരിക്കുന്നത്. നവീനും ജാനകിക്കുമെതിരെ വിദ്വേഷ പ്രചാരണം വ്യാപകമായതോടെ സോഷ്യല്‍ മീഡിയ ഒന്നാകെ ഇരുവര്‍ക്കും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഷിംന അസീസ്, ജിനേഷ് പി.എസ് ഉള്‍പ്പെടെ ഡോക്ടര്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ഷെയ്ന്‍ നിഗം, ഹരീഷ് ശിവരാമകൃഷ്ണന്‍ ഉള്‍പ്പെടെ കലാകാരന്മാര്‍ എന്നിവര്‍ ഇരുവര്‍ക്കും പിന്തുണ അറിയിച്ചിരുന്നു.


Next Story

Related Stories