TopTop
Begin typing your search above and press return to search.

സൂയസ് കനാലിലൂടെ ഒന്ന് കപ്പല്‍ ഓടിച്ചാലോ? വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം ഒരുക്കി സിഎന്‍എന്‍

സൂയസ് കനാലിലൂടെ ഒന്ന് കപ്പല്‍ ഓടിച്ചാലോ? വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം ഒരുക്കി സിഎന്‍എന്‍

രണ്ട് ഭാഗത്തും മരുഭൂമിയുള്ള കനാലാണ് സൂയസ് കനാല്‍. അതിനാല്‍ കനാലിലൂടെയുള്ള കപ്പല്‍യാത്ര വളരെ ദുര്‍ഘടം നിറഞ്ഞതാണ്. കൂടിയും കുറഞ്ഞുമുള്ള ആഴത്തിനൊപ്പം ശക്തിയേറിയ മണല്‍ക്കാറ്റില്‍ ഭീമന്‍ കപ്പലുകള്‍ക്കുവരെ നിയന്ത്രണം തെറ്റാറുണ്ട്. കപ്പിത്താന്മാര്‍ക്ക് എപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ് സൂയസ് കനാലിലൂടെയുള്ള യാത്ര. അടുത്തിടെ, രണ്ട് ലക്ഷത്തോളം ടണ്‍ ഭാരമുള്ള എവര്‍ഗിവണ്‍ കപ്പല്‍ മണ്‍തിട്ടയില്‍ ഇടിച്ച് നിന്നതോടെ ഗതാഗതം തടസപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ മണല്‍ക്കാറ്റില്‍ കപ്പല്‍ തിരിഞ്ഞ് മണ്‍തിട്ടയില്‍ ഇടിക്കുകയായിരുന്നു. ഇതോടെ ഗതാഗതവും മുടങ്ങി. മണ്‍തിട്ട ഇടിച്ചും ടഗ്ഗ് കപ്പലുകള്‍കൊണ്ട് എവര്‍ഗിവണെ വലിച്ചുമാറ്റിയും ദിവസങ്ങള്‍ക്കുശേഷമാണ് സൂയസ് കനാലിലെ ഗതാഗതം പുനസ്ഥാപിച്ചത്.

ആ കനാലിലൂടെ കപ്പല്‍ യാത്രയ്ക്ക് അവസരമൊരുക്കിയിരിക്കുകയാണ് സിഎന്‍എന്‍. https://edition.cnn.com/interactive/2021/03/cnnix-steership/?fbclid=IwAR0oio7Ah8RfOwdKWBGfMzYkMfHmbdR7JRlwUDeO79jQkpqpSBfep3ostj8 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കനാലിലൂടെ കപ്പല്‍ ഓടിക്കാം. മാസ്റ്റര്‍ മറൈനര്‍ ആന്‍ഡി വിന്‍ബോ ക്യാപ്റ്റന്‍ യാഷ് ഗുപ്ത എന്നിവരുടെ സഹായത്തോടെയാണ് സിഎന്‍എന്‍ ഇത്തരമൊരു ഇന്ററാക്ടീവ് പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നത്. കപ്പലിന്റെ വേഗവും ദിശയുമൊക്കെ കീ ബോര്‍ഡിലൂടെയാണ് നിയന്ത്രിക്കേണ്ടത്.


Next Story

Related Stories