സാഹസികവും നയന മനോഹരവുമായ അണ്ടര്‍ വാട്ടര്‍ ജിംനാസ്റ്റിക് അഭ്യാസങ്ങളുമായി ലോക ചാമ്പ്യന്‍ ക്രിസ്റ്റീന മകുഷെങ്കോ. കാണുന്നവരുടെ പോലും ശ്വാസം നിലച്ചുപോകുന്ന തരത്തിലുള്ള പ്രകടനമാണ്
ക്രിസ്റ്റീന കാഴ്ചവെച്ചിരിക്കുന്നത്. വെള്ളത്തിനടിയില്‍ റിബ്ബണുമായി ചടുലമായ അക്രോബാറ്റിക് അഭ്യാസങ്ങളാണ് ക്രിസ്റ്റീന നടത്തുന്നത്. തെളിഞ്ഞ നീല നിറമുള്ള വെള്ളത്തില്‍ ബഹുവര്‍ണ റിബ്ബണുമായി അസാമാന്യ മെയ്വഴക്കമാണ് ക്രിസ്റ്റീന പ്രകടിപ്പിക്കുന്നത്. ബില്ലി എലിഷിന്റെ ഖാലിദ് എന്ന പാട്ടിനൊപ്പമാണ് താരത്തിന്റെ അഭ്യാസം. അണ്ടര്‍വാട്ടര്‍ റിഥമിക് ജിംനാസ്റ്റിക്സ് എന്ന തലക്കെട്ടില്‍ ക്രിസ്റ്റീന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. അഭ്യാസം നടത്തുന്നതും വീഡിയോ എടുത്തിരിക്കുന്നതും താന്‍ തന്നെയാണെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. ആര്‍ട്ടിസ്റ്റിക് സ്വിമ്മിംഗില്‍ ലോകചാമ്പ്യനാണ് മിയാമിയില്‍നിന്നുള്ള ക്രിസ്റ്റീന. ടിക്ടോക്കിലും ഇന്‍സ്റ്റഗ്രാമിലുമായി നിരവധി വീഡിയോകള്‍ താരം പങ്കുവെച്ചിട്ടുണ്ട്. ഇവയെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.