TopTop
Begin typing your search above and press return to search.

ഇത്തവണയും സുബൈദ ആടിനെ വിറ്റു; വാക്‌സിന്‍ ചലഞ്ചിലേക്ക് നല്‍കിയത് 5000 രൂപ

ഇത്തവണയും സുബൈദ ആടിനെ വിറ്റു; വാക്‌സിന്‍ ചലഞ്ചിലേക്ക് നല്‍കിയത് 5000 രൂപ

കോവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള സഹായമെന്നോണം കേരളത്തിനകത്തും പുറത്തുമുള്ള മലയാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്യുകയാണ്. ആരുടെയും പ്രേരണയോ ആഹ്വാനമോ കൂടാതെ മലയാളികള്‍ തുടങ്ങിവെച്ച ചലഞ്ചില്‍ പങ്കാളിയായിരിക്കുകയാണ് പോര്‍ട്ട് കൊല്ലം സ്വദേശിനി സുബൈദ. കഴിഞ്ഞവര്‍ഷം ആടിനെ വിറ്റ് 5510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ സുബൈദ ഇക്കുറിയും ആടിനെ വിറ്റാണ് 5000 രൂപ സംഭാവന ചെയ്തിരിക്കുന്നത്.

ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ സുബൈദ ജില്ലാ കളക്ടര്‍ക്ക് പണം കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും ആടിനെ വിറ്റാണ് സുബൈദയുടെ സഹായമെന്നും കോവിഡ് അവലോകന യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഏപ്രിലിലാണ് സുബൈദ ആടിനെ വിറ്റുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ഇക്കാര്യം മുഖ്യമന്ത്രി അന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കോഴിക്കോട് 'ആദാമിന്റെ ചായക്കട' ഉടമ അനീസ് അഞ്ച് ആടുകളെ സുബൈദക്ക് സമ്മാനിച്ചു. നിരവധിപ്പേര്‍ പിന്നീടും സഹായവുമായെത്തിയെങ്കിലും സുബൈദ അതെല്ലാം നിരസിച്ചിരുന്നു.


Next Story

Related Stories