മുറുക്കാന്‍ കടകള്‍ക്ക് പഞ്ഞമില്ലാത്ത സ്ഥലമാണ് ഡല്‍ഹി. എവിടെ തിരിഞ്ഞാലും ചെറിയ പാന്‍ കടകള്‍ കാണാന്‍ കഴിയും. ചേരുവകള്‍ വ്യത്യസ്തമായ നിരവധിയിനം മുറുക്കാന്‍ ഇത്തരം പാന്‍ കടകളില്‍ ലഭിക്കും. പുകയില അടങ്ങിയതും അല്ലാത്തതും മധുരമുള്ളതും ഡ്രൈ ഫ്രൂട്ട്സും ഏലയ്ക്കയും ഗ്രാംമ്പുവുമൊക്കെ ചേര്‍ത്താണ് മുറുക്കാന്‍ തയ്യാറാക്കുന്നത്. അതിനെ ചെറിയ വിലകളേ വരൂ. എന്നാല്‍, 600 രൂപയുടെ മുറുക്കാനുമായി പേരെടുക്കുകയാണ് ഡല്‍ഹി കോണാട്ട് പ്ലേസിലെ യമൂസ് പഞ്ചായത്തിലുള്ള ഒരു പാന്‍ കട. ഗോള്‍ഡന്‍ പാന്‍ എന്ന സ്പെഷ്യല്‍ മുറുക്കാനാണ് ഇവിടത്തെ ഹൈലൈറ്റ്.
പേര് സൂചിപ്പിക്കുന്നതുപോലെ സ്വര്‍ണം അടങ്ങിയതാണ് ഈ മുറുക്കാന്‍. വെറ്റിലയില്‍ ഉണങ്ങിയ ഈന്തപ്പഴം, തേങ്ങ, ഏലയ്ക്ക, ഗ്രാംമ്പു, ചെറി, മധുര ചട്നി, മധുരമുള്ള ഉണക്കിയ റോസയുടെ ഇതളുകള്‍, ചോക്ലേറ്റ്, ഡ്രൈ ഫ്രൂട്ട്സുകള്‍ ചേര്‍ത്ത മധുരക്കൂട്ട് എന്നിവ ചേര്‍ത്ത് പൊതിഞ്ഞ് പേപ്പര്‍ കനമുള്ള ഗോള്‍ഡ് ലീഫില് പൊതിഞ്ഞാണ് മുറുക്കാന്‍ തരുന്നത്. പുറമേ പൊതിയുന്ന സ്വര്‍ണ ഇല തനി സ്വര്‍ണമാണെന്നാണ് കടക്കാരുടെ അവകാശവാദം. അതുകൊണ്ടാണ് 600 രൂപ ഈടാക്കുന്നത്. ചേരുവകള്‍ മാറുന്നതിനനുസരിച്ച് വിലയിലും മാറ്റമുണ്ടാകും. കിറ്റ്കാറ്റ് പാന്‍, ഫയര്‍ പാന്‍, കേസര്‍ പാന്‍, സ്വിസ് ചോക്ലേറ്റ് പാന്‍ എന്നിങ്ങനെ നൂറിലധികം വ്യത്യസ്ത ഇനം മുറുക്കാന്‍ കൂട്ടുകളും ഇവിടെ ലഭിക്കും. ഏതായാലും, യമൂസ് പഞ്ചായത്ത് തങ്ങളുടെ ഒദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഗോള്‍ഡ് പാന്‍ തയ്യാറാക്കുന്ന വീഡിയോ പങ്കുവെച്ചതോടെ നിരവധിപ്പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.