Top

കാമുകി വേണം, സാമ്രാജ്യം ഉണ്ടാക്കണം; കടുവ നടന്നത് 1300 കിലോ മീറ്റര്‍, 150 ദിവസം

കാമുകി വേണം, സാമ്രാജ്യം ഉണ്ടാക്കണം; കടുവ നടന്നത് 1300 കിലോ മീറ്റര്‍, 150 ദിവസം

മഹാരാഷ്ട്ര മുതൽ തെലങ്കാന വരെ, പിന്നിട്ടത് ആറ് ജില്ലകളിലായി 1,300 കിലോമീറ്ററിലധികം. ഒരു കടുവയുടെ യാത്രയാണിത്. 150 ദിവസമെടുത്തു ജന്മസ്ഥലമായ യവത്മാൽ ജില്ലയിലെ തിപേശ്വർ കടുവ സംരക്ഷണ കേന്ദ്രത്തിൽ നിന്നും മഹാരാഷ്ട്രയിലെ ബുൾദാന ജില്ലയിലെ ധ്യങ്കംഗ സങ്കേതത്തിലേക്കുള്ള ആ യാത്ര. റേഡിയോ കോളർ ഘടിപ്പിച്ചിട്ടുള്ള ടിഡബ്ല്യുഎൽഎസ്-ടി 1-സി 1 കടുവയാണ് ദീര്‍ഘയാത്ര നടത്തിയതെന്നാണ് റിപ്പോർട്ട്. പുതിയ തട്ടകം കണ്ടെത്താനോ ഇണയെ തേടിയോ ആയിരിക്കാം ഈ കരുത്തന്റെ യാത്രയെന്നാണ് വനപാലകര്‍ കരുതുന്നത്.

നാലഞ്ചു ദിവസത്തിൽ കൂടുതൽ എവിടെയും തങ്ങാതെയായിരുന്നു ടി 1 സി 1 കടുവയുടെ യാത്ര. അതും ഭക്ഷണത്തിനായി കന്നുകാലികളെ കൊന്നൊപ്പോൾ മാത്രം ചിലയിടങ്ങളിൽ തങ്ങി. കൃത്യമായ രീതിയിലായിരുന്നില്ല കടുവയുടെ സഞ്ചാര പഥം. അതിനാൽ തന്നെ നൂറുകണക്കിന് കിലോമീറ്റർ അധികം സഞ്ചരിക്കുകയും ചെയ്തിരുന്നു. കൃഷിസ്ഥലങ്ങൾ, ജലാശയങ്ങൾ, ദേശീയപാതകൾ എന്നിവ പിന്നിട്ടായിരുന്നു യാത്രയെന്നും മഹാരാഷ്ട്ര ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ നിതിൻ കക്കോദ്കർ പറഞ്ഞു.

തന്റെ സുരക്ഷിത മേഖല തേടിയായിരുന്നു കടുവ ഈ ദിർഘയാത്ര നടത്തിയത്. കടുവയ്ക്ക് സ്ഥലത്ത് താമസമാക്കാൻ മൂന്ന് കാര്യങ്ങൾ ആവശ്യമാണ്. തന്റെ അധീന പ്രദേശം, ഭക്ഷണം, ഇണ. ധ്യങ്കംഗ മേഖലയിൽ ഇതിനായുള്ള പ്രദേശമുണ്ടെന്നാണ് വിലയിരുത്തൽ.

തിപേശ്വരിൽ നിന്നും പംധര്കവ്ദ വഴി തെലങ്കാനയിൽ രംഗറെഡ്ഡി പിന്നിട്ടു. ആഗസ്ത്, സെപ്തംബർ കാലയളവിൽ രംഗറെഡ്ഡി ആൻഡ് നാന്ദേഡ് ഡിവിഷനുകൾ തമ്മിലുള്ള അന്തർ സംസ്ഥാന വന മേഖലയിൽ കൂടുതൽ സമയം ചിലവഴിച്ചു. തുടർന്ന് പൈന്ഗന്ഗ വന്യ ജീവിസങ്കേതത്തിലേക്ക്. ‌ മറാത്ത്‌വാഡയിലെ ഹിംഗോളി ജില്ലയിൽ പ്രവേശിക്കുന്നതിനുമുമ്പ് ഒക്ടോബറിൽ യവത്മാലിലെ ഇസാപൂർ സങ്കേതത്തിലേക്ക് തിരിഞ്ഞു.

ഈ സമയത്ത് തന്നെ കടുവയുടെ യാത്ര വനം വകുപ്പിന്റെ മുൻപുള്ള റെക്കോർഡ് ഭാഗമായിരുന്നു. 40 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു വനംവകുപ്പിന്റെ രേഖകളിൽ ഒരു കടുവ ഇത്തരത്തില്‍ 200 കിലോമീറ്ററുകള്‍ സഞ്ചരിക്കുന്നത്. യാത്രയ്ക്കിടെ ഒരിക്കൽ മാത്രമായിരുന്നു മനുഷ്യരുമായി കടുവയ്ക്ക് ഏറ്റുമുട്ടേണ്ടിവന്നത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നെന്ന് തിപേശ്വറിന്റെ മേൽനോട്ടം വഹിക്കുന്ന പെഞ്ച് ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ രവികിരൺ ഗോവേക്കർ പറഞ്ഞു.

തിപേശ്വറിൽ കടുവ സംരക്ഷണ കേന്ദ്രത്തിൽ 2016 അവസാനത്തോടെയാണ് ടി 1-സി 1 ജനിച്ചത്. കടുവയ്ക്ക് രണ്ട് സഹോദരങ്ങളുണ്ടായിരുന്നു. സി 2, സി 3. 2019 ന്റെ തുടക്കത്തിൽ അവരെല്ലാം വേർപിരിഞ്ഞിരുന്നു. ഇതിനിടെയാണ് കടുവ നിരീക്ഷണത്തിന്റെയും വിതരണ പഠനത്തിന്റെയും ഭാഗമായി. ഡെറാഡൂണിലെ ഡബ്ല്യുഐഐയുടെ ടീം 2019 മാർച്ച് 27 ന് സി 1 കടുവയ്ക്ക് റേഡിയോ കോളർ ഘടിപ്പിക്കുന്നത്. പിന്നാലെ ജൂണിൽ ടി 1 സി 1 വന്യജീവി സങ്കേതം വിട്ടു. എന്നാൽ ടി 1 സി 1 ഇത് വരെ ഒരു ഇണയെ കണ്ടെത്തിട്ടില്ല. അതിനാൽ തന്നെ യാത്ര തുടരാൻ സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു.

ടൂള്‍ അല്ല, കണ്ടന്‍റ് ആണ് പ്രധാനം, മലയാള സിനിമ എങ്ങോട്ട്?-ഷാജി എന്‍ കരുണ്‍ / അഭിമുഖം
Next Story

Related Stories