TopTop
Begin typing your search above and press return to search.

ലോക്ഡൗണ്‍ കാലത്തെ ദാരിദ്ര്യം കണ്ടുനില്‍ക്കാനായില്ല, സഹോദരങ്ങള്‍ 25 ലക്ഷം രൂപയുടെ സ്വത്ത് വിറ്റ് സഹായത്തിനിറങ്ങി

ലോക്ഡൗണ്‍ കാലത്തെ ദാരിദ്ര്യം കണ്ടുനില്‍ക്കാനായില്ല, സഹോദരങ്ങള്‍ 25 ലക്ഷം രൂപയുടെ സ്വത്ത് വിറ്റ് സഹായത്തിനിറങ്ങി

ലോക്ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് ദിവസ വേതനത്തിന് ജോലിചെയ്ത് ജീവിക്കുന്നവരാണ്. എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളും നിലച്ചതോടെ ജോലിയും വരുമാനവും ഇല്ലാതാവുകയും ഇവരുടെ ജീവിതം ദുരിതത്തിലാകുകയും ചെയ്തു. വ്യാവസായിക മേഖലകളിലാണ് ഇത് ഏറ്റവും രൂക്ഷമായത്. ഈ പ്രശ്‌നത്തിന് ചെറുതായെങ്കിലും പരിഹാരമുണ്ടാക്കാന്‍ കര്‍ണാടകയിലെ കൊലാര്‍ ജില്ലയിലെ രണ്ട് സഹോദരങ്ങള്‍ കണ്ട മാര്‍ഗം സ്വന്തം സ്വത്ത് വിറ്റ് പാവപ്പെട്ട തൊഴിലാളികളെ സഹായിക്കുകയെന്നതാണ്. 25 ലക്ഷം രൂപയുടെ സ്വത്താണ് ഇവര് ദുരിതാശ്വാസത്തിനായി വിറ്റത്.

ബിസിനസ്സുകാരായ സഹോദരങ്ങള്‍ താജാമുള്‍ പാഷയും മുസ്സാമില്‍ പാഷയുമാണ് സ്വന്തം സ്വത്ത് വിറ്റ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. ദാരിദ്രത്തിലകപ്പെട്ടുപോയ ആയിരങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനാണ് ഇവര്‍ ഈ പണം ഉപയോഗിക്കുന്നത്. വീടിനടുത്ത് സാമൂഹ്യ അടുക്കള പണിത് ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കുകയാണ് ഇവരിപ്പോള്‍.
' ഞങ്ങളുടെ മാതാപിതാക്കള്‍ നേരത്തെ മരിച്ചു. പിന്നീടാണ് കൊലാറിലെ മുത്തച്ഛന്റെ അടുത്തേക്ക് താമസം മാറിയത്. അന്ന് ഇവിടെയുള്ള ഹിന്ദുക്കളും സിഖുകാരും മുസ്ലീങ്ങളുമെല്ലാം ഞങ്ങളെ സഹായിച്ചിരുന്നു' താജമല്‍ പാഷ വികാര ഭരിതനായി കൊണ്ട് പറഞ്ഞു. ഇവര്‍ക്ക് മൂന്നും അഞ്ചും വയസ്സുണ്ടായിരുന്നപ്പോഴാണ് മാതാപിതാക്കള്‍ നഷ്ടമായത്
വിവിധ മതവിഭാഗത്തില്‍പ്പെട്ടവര്‍ സഹായിച്ചില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുമായിരുന്നില്ല. ദാരിദ്ര്യവും പട്ടിണിയുമായിരുന്നു' സഹോദരങ്ങള്‍ വിശദീകരിച്ചു. 25 ലക്ഷം രൂപയുടെ സ്ഥലത്തിന്റെ രേഖകള്‍ ഒരു സുഹൃത്തിന് കൈമാറി. അദ്ദേഹം പണവും തന്നു. റജിസ്‌ട്രേഷന്‍ നടപടികള്‍ ലോക്ഡൗണ്‍ കഴിഞ്ഞാല്‍ പൂര്‍ത്തിയാക്കുമെന്നാണ് സഹോദരങ്ങള്‍ പ്രതീക്ഷിക്കുന്നത്.
റിയല്‍ എസ്റ്റേറ്റ് ബിസിനസും വാഴക്കൃഷിയുമാണ് ഇവരുടെ തൊഴിില്‍ മേഖല.
3000 ത്തോളം കുടുംബങ്ങള്‍ക്കാണ് ഇവര്‍ ഭക്ഷണം നല്‍കുന്നത്. ഇതിന് പുറമെ പാവപ്പെട്ടവര്‍ക്ക് മാസ്‌കുകളും സാനിറ്റൈസറും ഇവര്‍ നല്‍കുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക സുഗമായി നടപ്പിലാക്കാന്‍ ജില്ലാ ഭരണകൂടവും സഹകരിക്കുന്നുണ്ട്.
രാജ്യത്ത് കഴിഞ്ഞ മാസം 25 നാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. പലടയിടങ്ങളിലായി കഴിയുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികലാണ് മുന്നറിപ്പില്ലാത്ത ലോക്ഡൗണ്‍ പ്രഖ്യാപനം മുലം വലഞ്ഞത്. ഇതിനകം രോഗബാധിതരായി 775 പേരാണ് ഇന്ത്യയില്‍ മരിച്ചത്. 24,506 കോവിഡ് 19 രോഗ ബാധിതരാണുള്ളത്.


Next Story

Related Stories