TopTop
Begin typing your search above and press return to search.

VIDEO | ഒന്നാം നിലയില്‍നിന്നു വീണ തൊഴിലാളിയെ രക്ഷിച്ച ബാബുരാജിന് ഊരാളുങ്കല്‍ സൊസൈറ്റിയുടെ ആദരം, ജോലി

VIDEO | ഒന്നാം നിലയില്‍നിന്നു വീണ തൊഴിലാളിയെ രക്ഷിച്ച ബാബുരാജിന് ഊരാളുങ്കല്‍ സൊസൈറ്റിയുടെ ആദരം, ജോലി

കേരള ബാങ്കിന്റെ വടകര എടോടി ശാഖയുടെ ഒന്നാം നിലയില്‍നിന്ന് തലകറങ്ങി താഴേക്കുവീണ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി തൊഴിലാളി ബിനുവിനെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ ബാബുരാജിന് സൊസൈറ്റിയുടെ ആദരം. ബാബുവിന് സൊസൈറ്റിയില്‍ ജോലി നല്‍കും. ബാബുരാജിനെ ആദരിക്കാന്‍ സൊസൈറ്റി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ചെയര്‍മാന്‍ രമേശന്‍ പാലേരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബാബുരാജിന് ഉപഹാരവും നല്‍കി.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഒന്നാം നിലയുടെ വരാന്തയുടെ കൈവരിയില്‍ ചാരി നില്‍ക്കുമ്പോഴാണ് അരൂര്‍ സ്വദേശി നടുപ്പറമ്പില്‍ ബിനു പൊടുന്നനെ തലകറങ്ങി പിന്നോട്ടു മറിഞ്ഞത്. തല താഴെയും കാല്‍ മുകളിലുമായി ബിനു താഴേക്ക് മറിഞ്ഞ ക്ഷണത്തില്‍തന്നെ അടുത്തുനിന്ന ബാബുരാജ് കാലുകളില്‍ പിടിച്ചു. ആദ്യം ബിനുവിന്റെ ഒരു കാലില്‍ മാത്രമാണ് ബാബുരാജിന് പിടിത്തം കിട്ടിയത്. അതില്‍ മുറുകെപിടിച്ചുകൊണ്ട് അടുത്ത കാലില്‍ക്കൂടി പിടിച്ച ബാബുരാജ് ബിനുവിനെ താഴേക്കുവീഴാതെ പിടിച്ചുനിര്‍ത്തി. ഉടന്‍തന്നെ ബാങ്കിലെ ഗണ്‍മാന്‍ ഉള്‍പ്പെടെ ആളുകള്‍ ഓടിയെത്തി ബിനുവിനെ വലിച്ചുകയറ്റി വരാന്തയില്‍ കിടത്തി. ആശുപത്രിയില്‍ എത്തിച്ച് അടിയന്തര വൈദ്യശുശ്രൂഷയും നല്‍കി. അത്ഭുത രക്ഷാപ്രവര്‍ത്തനം ബാങ്കിലെ സിസിടിവിയില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വൈറലായതോടെ ബാബുരാജിനെ അഭിനന്ദിച്ച് ഒരുപാടുപേര്‍ രംഗത്തെത്തിയിരുന്നു. വടകര കീഴല്‍ സ്വദേശിയായ ബാബുരാജ് ചെങ്കല്‍ തൊഴിലാളിയാണ്.


Next Story

Related Stories