TopTop
Begin typing your search above and press return to search.

VIDEO| റാ...റാ...റാസ്പുടിന്‍; മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളുടെ നൃത്തം വൈറല്‍

VIDEO| റാ...റാ...റാസ്പുടിന്‍; മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളുടെ നൃത്തം വൈറല്‍

സോഷ്യല്‍ മീഡിയ ഒരു ഡാന്‍സ് വീഡിയോ ഹൃദയത്തോട് ചേര്‍ത്തുവെച്ചിരിക്കുകയാണ്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളായ ജാനകി, നവീന്‍ എന്നിവരുടെ ഡാന്‍സാണ് വൈറലായിരിക്കുന്നത്. ഡ്യൂട്ടിക്കിടെ വിശ്രമ സമയത്ത് ചെയ്തതാണ് വീഡിയോ. ബോണി എം ബാന്‍ഡിന്റെ റാ റാ റാസ്പുടിന്‍... ലവര്‍ ഓഫ് ദി റഷ്യന്‍ ക്വീന്‍ എന്ന ഗാനത്തിനാണ് ഇരുവരുംചേര്‍ന്ന് ചടുലവും ആകര്‍ഷകവുമായ ചുവടുകള്‍ തീര്‍ത്തിരിക്കുന്നത്.

30 സെക്കന്‍ഡ് മാത്രമുള്ള ഇന്‍സ്റ്റഗ്രാം വീഡിയോ പല തവണ കണ്ടാലും മതി വരില്ലെന്നാണ് പലരുടെയും പ്രതികരണം. കോവിഡ് കാലത്ത് ഡ്യൂട്ടിയും തിരക്കുമൊക്കെ ഏറുമ്പോഴും മനസിനെ ശാന്തമാക്കാന്‍ ഇതൊക്കെ സഹായകമാകുമെന്ന് പറയുന്നവരുമുണ്ട്. കാണുന്നവര്‍ക്കും പോസിറ്റീവ് എനര്‍ജി നല്‍കുന്നതാണ് ഇരുവരുടെയും ഡാന്‍സ് എന്നും പലരും പ്രതികരിച്ചിട്ടുണ്ട്. 2500ഓളം കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഒന്നരലക്ഷത്തോളം പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.


Next Story

Related Stories