TopTop
Begin typing your search above and press return to search.

കേരളത്തിലെ ആദ്യത്തെ ദളിത് ദേവസ്വം മന്ത്രി ആരാണ്? ചരിത്രം ചികഞ്ഞും വിക്കി പേജ് എഡിറ്റ് ചെയ്തും ചര്‍ച്ച

കേരളത്തിലെ ആദ്യത്തെ ദളിത് ദേവസ്വം മന്ത്രി ആരാണ്? ചരിത്രം ചികഞ്ഞും വിക്കി പേജ് എഡിറ്റ് ചെയ്തും ചര്‍ച്ച

ദളിത് വിഭാഗത്തില്‍ നിന്നുള്ള കേരളത്തിലെ ആദ്യത്തെ ദേവസ്വം മന്ത്രി ആരാണ്? കേരളം ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമാണത്. ചേലക്കരയില്‍നിന്ന് ജയിച്ച മുതിര്‍ന്ന സിപിഎം നേതാവ് കെ. രാധാകൃഷ്ണനെ രണ്ടാം പിണറായി സര്‍ക്കാരില്‍ ദേവസ്വം വകുപ്പ് മന്ത്രിയായി നിശ്ചയിച്ചതിനു പിന്നാലെയാണ് ആളുകള്‍ ചരിത്രം പരതാന്‍ തുടങ്ങിയിരിക്കുന്നത്. ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റായാണ് സിപിഎം പ്രവര്‍ത്തകരും അനുഭാവികളും കെ രാധാകൃഷ്ണന്റെ ദേവസ്വം മന്ത്രി പദത്തെ സ്വാഗതം ചെയ്തിരിക്കുന്നത്. എന്നാല്‍, അല്‍പ്പജ്ഞാനികള്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും മറുപക്ഷം പിടിച്ചു. രാധാകൃഷ്ണനു മുന്നേ കോണ്‍ഗ്രസുകാരായ മൂന്ന് ദളിത് നേതാക്കള്‍ ദേവസ്വം മന്ത്രിയായിട്ടുണ്ടെന്നാണ് അവരുടെ അവകാശവാദം. ഇരുപക്ഷവും ചരിത്രവും തെളിവുകളും നിരത്തി തങ്ങളുടെ വാദം സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

കോണ്‍ഗ്രസില്‍നിന്ന് വെള്ള ഈച്ചരന്‍, കെ.കെ ബാലകൃഷ്ണന്‍, ദാമോദരന്‍ കാളാശേരി എന്നിവര്‍ ഇതിനുമുമ്പും ദേവസ്വം വകുപ്പ് ഭരിച്ചിട്ടുണ്ടെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 1970-77ല്‍ സി. അച്യുതമേനോന്‍ സര്‍ക്കാരില്‍ വെള്ള ഈച്ചരന്‍, 1977ലെ ആദ്യ കെ. കരുണാകരന്‍ സര്‍ക്കാരില്‍ കെ.കെ ബാലകൃഷ്ണന്‍, 1978ലെ പി.കെ വാസുദേവന്‍ നായര്‍ സര്‍ക്കാരില്‍ കോണ്‍ഗ്രസ് നേതാവ് ദാമോദരന്‍ കാളാശേരി എന്നിവര്‍ ദേവസ്വം മന്ത്രിയായിരുന്നു എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാദം. കെ.കെ ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പേജില്‍നിന്ന് ദേവസ്വം മന്ത്രിയെന്ന വിശേഷണം ഫേക്ക് അക്കൗണ്ടുകള്‍ വഴി എഡിറ്റ് ചെയ്ത് ചരിത്രത്തെ തമസ്‌കരിച്ച് ജനത്തെ കബളിപ്പിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.ആര്‍ സരിനും ആരോപിച്ചു. പി.സി വിഷ്ണുനാഥ് എംഎല്‍എ ഉള്‍പ്പെടെയുള്ളവരും സമാന ആരോപണം ഉന്നയിച്ചു.

അതേസമയം, നിയമസഭ പ്രസിദ്ധീകരിച്ച കേരളത്തിലെ മന്ത്രിമാര്‍ എന്ന പുസ്തകത്തിലോ കേരള നിയമസഭയുടെ വെബ്‌സൈറ്റിലോ ഇവര്‍ മൂന്നുപേരും ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്നതായി പറയുന്നില്ല. നിയമസഭ വെബ്‌സൈറ്റില്‍ വെള്ള ഈച്ചരന്‍ ഹരിജന്‍ ക്ഷേമം, സാമുഹിക വികസനം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നതായാണ് പറയുന്നത്. ദാമോദരന്‍ കാളാശേരി ഹരിജന്‍ ക്ഷേമം, സാമുഹിക വികസനം എന്നീ വകുപ്പുകളുടെ ചുമതലയാണ് വഹിച്ചിരുന്നത്. കെ.കെ ബാലകൃഷ്ണന്‍ ഹരിജന്‍ ക്ഷേമം, ജലവിഭവം, ഗതാഗതം വകുപ്പുകളുടെ ചുമതല വഹിച്ചതായും പറയുന്നു. എന്നാല്‍, 1977ല്‍ വകുപ്പ് വിഭജനം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ ബാലകൃഷ്ണന്റെ വകുപ്പുകള്‍ക്കൊപ്പം ദേവസ്വം എന്ന് ചേര്‍ത്തിട്ടുണ്ട്. പഴയകാലത്തെ വിവരങ്ങള്‍ നിയമസഭ സൈറ്റില്‍നിന്ന് വിട്ടുപോയതാകാമെന്നാണ് മൂന്ന് നേതാക്കള്‍ക്കുമായി വാദിക്കുന്നുവര്‍ പറയുന്ന മറുപടി. എന്നാല്‍, 1957 മുതല്‍ 1959വരെ ദേവസ്വം വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന കെ.ആര്‍ ഗൗരിയമ്മയുടെ പ്രൊഫൈലില്‍ അക്കാര്യം ചേര്‍ത്തിട്ടുണ്ടെന്നതാണ് അതിനെല്ലാം അപവാദം.



കെ.കെ ബാലകൃഷ്ണന്റെ പ്രൊഫൈല്‍ -നിയമസഭാ വെബ്‌സൈറ്റ്


(ദാമോദരന്‍ കാളാശേരിയുടെ പ്രൊഫൈല്‍ -നിയമസഭാ വെബ്‌സൈറ്റ്)


(വെള്ള ഈച്ചരന്റെ പ്രൊഫൈല്‍ -നിയമസഭാ വെബ്‌സൈറ്റ്)

കെ.കെ ബാലകൃഷ്ണന്റെ വിക്കിപീഡിയ പേജ് സിപിഎം പ്രവര്‍ത്തകര്‍ എഡിറ്റ് ചെയ്‌തെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മറ്റൊരു ആരോപണം. എന്നാല്‍ 2017 ഫെബ്രുവരി 11ന് സുമിത് ബാലന്‍ (തന്റെ മുത്തച്ഛനാണ് ബാലകൃഷ്ണന്‍ എന്ന് പറയുന്നു) ക്രിയേറ്റ് ചെയ്ത പേജില്‍ ജലവിഭവം, ഗതാഗതം, ഹരിജന ക്ഷേമം എന്നീ വകുപ്പുകള്‍ മാത്രമാണ് ചേര്‍ത്തിരുന്നത്. പിന്നീട് എപ്പോഴോ ആണ് ദേവസ്വം ആ പേജില്‍ വന്നത്. ബുധനാഴ്ച രാവിലെ 8.57ന് ദേവസ്വം എന്ന വാക്ക് പേജില്‍ നിന്ന് നീക്കുന്നു. നിയമസഭാ രേഖകളില്‍ അങ്ങനെ പറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവസ്വം എടുത്തുമാറ്റിയത്. അതിനുശേഷം നൂറിലേറെ എഡിറ്റിംഗാണ് പേജില്‍ നടന്നിരിക്കുന്നത്.


(കെ.കെ ബാലകൃഷ്ണന്റെ വിക്കിപീഡിയ പേജ് തുടങ്ങിയപ്പോള്‍)



(1977ലെ വകുപ്പ് വിഭജനം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം)

ദേവസ്വം വകുപ്പിന്റെ ചുമതലയും കെ.കെ ബാലകൃഷ്ണന്‍ വഹിച്ചിരുന്നതായാണ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഗസറ്റ് വിജ്ഞാപനത്തിന്റെ പകര്‍പ്പും നിയമസഭയില്‍ നടന്ന ചോദ്യോത്തരത്തിന്റെ രേഖകളും കെ.കെ ബാലകൃഷ്ണന്റെ മകനും കെപിസിസി സെക്രട്ടറിയുമായ കെ.ബി ശശികുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ ഹരിജന ക്ഷേമവും ജലസേചന വകുപ്പും മന്ത്രിയെന്നാണ് കെ.കെ ബാലകൃഷ്ണനെ രേഖപ്പെടുത്തിയിരിക്കുന്നത്.



നായനാര്‍ മന്ത്രിസഭയുടെ (1996-2001) കാലത്താണ് ദേവസ്വം വകുപ്പ് മന്ത്രി എന്ന സ്വതന്ത്ര ചുമതല സൃഷ്ടിക്കപ്പെടുന്നത്. അതിനുമുമ്പ് ഹരിജന ക്ഷേമ വകുപ്പിന്റെ കീഴിലായിരുന്നു ദേവസ്വം. 2001ലാണ് ആദ്യമായി ദേവസ്വം വകുപ്പിന് സ്വതന്ത്ര മന്ത്രിയുണ്ടാകുന്നത്. ജി. കാര്‍ത്തികേയനായിരുന്നു ആദ്യ സ്വതന്ത്ര ദേവസ്വം വകുപ്പ് മന്ത്രി. അങ്ങനെ നോക്കുമ്പോള്‍ ദേവസ്വം സ്വതന്ത്ര വകുപ്പായതിനുശേഷമുള്ള ആദ്യ ദളിത് മന്ത്രിയാണ് കെ. രാധാകൃഷ്ണന്‍.


Next Story

Related Stories