നടിക്ക് പിന്നാലെ കോടതി മാറ്റം ആവശ്യപ്പെട്ട് സര്‍ക്കാരും. എറണാകുളം അഡീഷണൽ സ്പെഷ്യൽ കോടതിയിൽ നടക്കുന്ന വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. നടിയെ ആക്രമിച്ചകേസിൽ വിചാരണ ആരംഭിച്ചപ്പോൾ മുതൽ ഇരയെ ബുദ്ധിമുട്ടിക്കുന്ന നിലപാടായിരുന്നു പ്രത്യേക കോടതി ജഡ്ജിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ സുമൻ ചക്രവർത്തി ഹൈക്കോടതിയെ ബോധിപ്പിച്ചു. തെളിവുസംബന്ധിച്ച രേഖകൾ...

NEWS WRAP | ഇരയെ വ്യക്തിഹത്യചെയ്തപ്പോൾ കോടതി നിശ്ശബ്ദമായി കണ്ടിരുന്നു, ഗുരുതര ആരോപണവുമായി ദിലീപ് കേസില്‍ സര്‍ക്കാര്‍


ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.
നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

നടിക്ക് പിന്നാലെ കോടതി മാറ്റം ആവശ്യപ്പെട്ട് സര്‍ക്കാരും. എറണാകുളം അഡീഷണൽ സ്പെഷ്യൽ കോടതിയിൽ നടക്കുന്ന വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. നടിയെ ആക്രമിച്ചകേസിൽ വിചാരണ ആരംഭിച്ചപ്പോൾ മുതൽ ഇരയെ ബുദ്ധിമുട്ടിക്കുന്ന നിലപാടായിരുന്നു പ്രത്യേക കോടതി ജഡ്ജിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ സുമൻ ചക്രവർത്തി ഹൈക്കോടതിയെ ബോധിപ്പിച്ചു. തെളിവുസംബന്ധിച്ച രേഖകൾ പ്രോസിക്യൂഷനുപോലും കൈമാറാത്ത അവസ്ഥയാണെന്ന് സർക്കാർ ബോധിപ്പിച്ചു. ഇക്കാര്യം വിചാരണക്കോടതിയിൽ പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. വിചാരണ തടസ്സപ്പെടേണ്ട എന്നതിനാലാണ് അന്ന് പരാതി ഉന്നയിക്കാതിരുന്നത്.
മാതൃഭൂമിയുടെ റിപ്പോര്‍ട്ട് പ്രകാരം സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ പ്രധാന ആരോപണങ്ങള്‍ ഇതാണ്;
കാരണമില്ലാതെ പ്രോസിക്യൂഷൻ സാക്ഷികളുടെനേരെ തട്ടിക്കയറുന്നു
എട്ടാംപ്രതി ദിലീപിന്റെ അഭിഭാഷകന് ഫൊറൻസിക് റിപ്പോർട്ട് വിചാരണയില്ലാത്ത ദിവസം കൈമാറി
ദിലീപിന്റെ അഭിഭാഷകൻ ഇരയെ വിസ്തരിക്കുന്നതിന്റെ പേരിൽ വ്യക്തിഹത്യചെയ്തപ്പോൾ കോടതി നിശ്ശബ്ദമായി കണ്ടിരുന്നു
പ്രധാന സാക്ഷിയായ ഇരയടക്കം നൽകിയ തെളിവുകൾ രേഖപ്പെടുത്തിയില്ല
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജിയിൽ ഇനിയും തീരുമാനമായിട്ടില്ല
വിചാരണക്കോടതി അന്വേഷണ ഏജൻസിക്കെതിരേയും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറിനെതിരേയും ഉന്നയിച്ച പരാമർശങ്ങൾ അടിസ്ഥാനരഹിതവും അസത്യവുമാണ്.
2017 ഫെബ്രുവരി മുതല്‍ ഏതാണ്ട് ഒരു വര്‍ഷക്കാലം പല ദിവസങ്ങളിലായി മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത സംഭവത്തിലെ പ്രധാന സര്‍ക്കാര്‍ നീക്കമാണ് സ്വപ്ന സുരേഷ്-ശിവശങ്കര്‍-ബിനീഷ് കോടിയേരി വിഷയത്തില്‍ അകത്തെ പേജിലേക്ക് ഒതുങ്ങിപ്പോയിരിക്കുന്നത് എന്നതും ശ്രദ്ധിയ്ക്കുക.
കേരളം വീണ്ടും നംബര് വണ്‍
രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം. ശിവശങ്കര്‍-സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ വെള്ളം കുടിച്ചുകൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസമായി ഈ അംഗീകാരം മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് കസ്തൂരിരംഗന്‍ അധ്യക്ഷനായ ബംഗളൂരു ആസ്ഥാനമായുള്ള പബ്ലിക് അഫയേഴ്സ് സെന്റര്‍ തയ്യാറാക്കിയ പബ്ലിക് അഫയേഴ്സ് ഇന്‍ഡെക്സ് (പിഎഐ) 2019ലാണ് കേരളം മുന്നിലെത്തിയത്. യു.പി പട്ടികയില്‍ ഏറ്റവും ഒടുവിലാണ്.
മാതൃഭൂമി ഒന്നാം പേജില്‍ ഈ വാര്‍ത്തയ്ക്ക് സ്ഥാനം നല്കിയപ്പോള് മലയാള മനോരമയ്ക്ക് അത് വലിയ വാര്‍ത്തയായി തോന്നിയില്ല.
ഈ നേട്ടം കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. "കേരളം ഒരിക്കല്‍ കൂടി ഭരണമികവിനുള്ള അംഗീകാരത്തിന്റെ നിറവിലാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചത്. ഈ നേട്ടം കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്ക് ജനങ്ങള്‍ നല്കിയ പിന്തുണയാണ് കേരളത്തെ ദേശീയ തലത്തില്‍ ഒന്നാം സ്ഥാനത്ത് തുടരാന്‍ സഹായിച്ചത്. ജനങ്ങള്‍ക്കൊപ്പം നിന്ന് ജനങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജമേകുന്നതാണ് നേട്ടം."
ഇന്നലത്തേതിന്റെ തുടര്‍ച്ചയായി ബിനീഷ് കോടിയേരി, ശിവശങ്കര്‍ വാര്‍ത്തകള്‍ക്ക് തന്നെയാണ് രണ്ടാം ദിവസവും പത്രങ്ങള്‍ പ്രാമുഖ്യ കൊടുത്തിരിക്കുന്നത്.
10 വാര്‍ത്തകള്‍
1.അനൂപ് മുഹമ്മദിന്റെ മൊഴി, ബിനീഷാണ് ബോസ് എന്നാണ് മലയാള മനോരമയുടെ മെയിന്‍ ലീഡ് തലക്കെട്ട്. താന്‍ ബെനാമി മാത്രമാണ് എന്നു അനൂപ് പറഞ്ഞതായി ഇ ഡി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഉള്ളത്.
2. ഇഡിയുടെ നിഗമനം, ബംഗളൂരു ലഹരി മരുന്ന് കേസില്‍ 3.5 കോടിയുടെ കള്ളപ്പണം
3. ബിനീഷ് കൊടിയേരിയെ കാണാന്‍ അനുവദിച്ചില്ല എന്ന പരാതിയുമായി ബിനോയ് കോടിയേരി കര്‍ണ്ണാടക ചീഫ് ജസ്റ്റീസിന്റെ വീട്ടില്‍ എത്തി
4. ലഹരി-സ്വര്‍ണ്ണക്കടത്ത് ബന്ധം, എന്‍ ഐ എ അന്വേഷിച്ചേക്കും. എന്‍ സി ഇ കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് പ്രതി കെ ടി റമീസുമായി ബന്ധമുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നീക്കം.
5. ആഹാരം കഴിക്കാതെ ഉത്തരം നാല്കാതെ ശിവശങ്കര്‍
6. മന്ത്രി ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്യും
7.ശിവശങ്കറിന്റെ ഐ ഫോണ്‍ താക്കോലാകും
8.ലൈഫ് മിഷന്: വിജിലന്‍സ് സ്വപ്നയെ ചോദ്യം ചെയ്യും
9.ബംഗളൂരുവില്‍ ബിനീഷിന് ഇടപാടുകളേറെ -ഇഡി
10. ശിവശങ്കറിന് വിദേശത്തും ബിനാമി ഇടപാട്
കരിപ്പൂര്‍ വിമാനാപകടം 660 കോടി നഷ്ടപരിഹാരം
കരിപ്പൂര്‍ വിമാനാപകടത്തില്‍ 660 കോടി നഷ്ടപരിഹാരം നല്കാന് തീരുമാനമായി. ഇന്ത്യന്‍ ഇന്‍ഷൂറന്‍സ് കമ്പനികളും ആഗോള ഇന്‍ഷൂറന്‍സ് കമ്പനികളും ചേര്‍ന്നാണ് നല്‍കുക. ഇതില്‍ 378 കോടി എയര്‍ ഇന്ത്യക്കും 282 കോടി യാത്രക്കാര്‍ക്കുമായിരിക്കും.
കിടപ്പ് മുറിയില്‍ കാട്ടുപന്നി
വീടിനകത്ത് കയറിയ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. കോഴിക്കോട് കൂരാച്ചുണ്ട് ആണ് സംഭവം. കെ എസ് ഇ ബി ജീവനക്കാരനായ ആലമല മോഹനന്റെ കിടപ്പുമുറിയില്‍ കയറിയ പന്നികളെ ഡി എഫ് ഒയുടെ ഉത്തരവ് പ്രകാരം പ്രകാരം വെടിവെച്ചു കൊല്ലുകയായിരുന്നു. മയക്കുവെടി വെച്ചു കൊണ്ടുപോകാനുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം ജനം തടഞ്ഞതിനെ തുടര്‍ന്നാണ് വെടിവെച്ചു കൊന്നത്.
ഈറ്റയുടെ നിര്‍മ്മാതാവ് ജോസഫ് കക്കട്ടില്‍ അന്തരിച്ചു
ഐ വി ശശിയുടെ സംവിധാനത്തില്‍ ഇറങ്ങിയ ഈറ്റയുടെ നിര്‍മ്മാതാവ് ചെറുപുഷ്പം ഫിലിംസ് ഉടമ ജോസഫ് കക്കാട്ടില്‍ അന്തരിച്ചു. 80കളില്‍ നിരവധി ഹിറ്റ് സിനിമകള്‍ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത ഈ നിര്‍മ്മാതാവാണ് ആദ്യമായി ഡി ടി എസ് സംവിധാനം തിയറ്ററുകളില്‍ കൊണ്ടുവന്നത്.
ബിജെപിയുടെ സൌജന്യ കോവിഡ് വാക്സിന് തിരഞ്ഞെടുപ്പ് ചട്ട ലംഘനമല്ല
ബിജെപിയുടെ കോവിഡ് വാക്സിന് വാഗ്ദാനം തിരഞ്ഞെട്ടൂപ്പ് ചട്ടത്തിന്റെ ലംഘനം അല്ല എന്നു തിരഞ്ഞെടുപ്പ് കമ്മീഷന്. ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലാണ് ബിജെപി സൌജന്യ കോവിഡ് വാക്സിന് വാഗ്ദാനം ചെയ്തത്. വിവാരാവകാശ പ്രവര്ത്തകന് സാകേത് ഗോഖലെ നല്കിയ പരാതിയിലാണ് ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്.
യു എസ് തിരഞ്ഞെടുപ്പ്
കോവിഡില്‍ വീണ്ടും വിവാദ പരാമര്‍ശവുമായി ട്രംപ്. ഡോക്ടര്‍മാര്‍ കൂടുതല്‍ പണത്തിന് വേണ്ടി കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നു എന്നാണ് ട്രംപ് ആരോപിച്ചത്. മിഷിഗണില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ട്രംപിന്റെ പരാമര്‍ശം. "ഒരാള്‍ കോവിഡ് മൂലം മരിച്ചാല്‍ ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ പണം കിട്ടും" എന്നാണ് ട്രംപ് പറഞ്ഞതെന്ന് ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു.
യു എസ് ഇലക്ഷനില്‍ മുന്‍കൂട്ടിയുള്ള പോളിംഗ് ട്രെന്‍ഡ് തുടരുകയാണ്. 2016ല്‍ വോട്ട് ചെയ്തതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ ടെക്സാസില്‍ ഇതുവരെയുള്ള കണക്കനുസരിച്ച് വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. 9,033,154 പേരാണ് ഇതുവരെയായി വോട്ട് രേഖപ്പെടുത്തിയത് എന്നു യു എസ് ഇലക്ഷന് പ്രൊജക്ടിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. .

സാജു കൊമ്പന്
മാനേജിംഗ് എഡിറ്റര്‍
Next Story