TopTop

'കൊറോണക്കാലത്തെ പ്രണയ സാഫല്യം'; നൂറാം വയസ്സില്‍ അബ്ബാസ് കൂടെക്കൂട്ടി നൂര്‍ സഹീറിനെ

കൊറോണ വൈറസ് പടരുന്നത് തടയുന്നതിന്റെ ഭാഗമായിലോകം മുഴുവന്‍ ഏകാന്തതയിലേക്ക് ചുരുങ്ങുമ്പോൾ പുതിയ ജീവിതം തുടങ്ങുകയാണ് മുന്‍ ബിബിസി ജേര്‍ണലിസ്റ്റും സിനിമ നിര്‍മ്മാതവുമായിട്ടുള്ള യവര്‍ അബ്ബാസും എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായിട്ടുള്ള നൂര്‍ സഹീറും. ഈ പ്രണയിതാക്കള്‍ക്ക് ഒരു പ്രത്യേകതയുണ്ട്, അവരുടെ പ്രായം യവര്‍ അബ്ബാസിന് ഇത് നൂറാം വയസ്സാണ്. നൂര്‍ സഹീറിന് അറുപതും.എഴുപത് വയസ്സിന് മുകളിലുള്ളവരെ യുകെ ഐസുലേഷനിലാക്കുമ്പോള്‍ ഇവര്‍ ഒരുമിക്കാന്‍ തീരുമാനിച്ചു.

നിങ്ങള്‍ക്ക് നൂറ് വയസ്സുണ്ടെങ്കില്‍ നിങ്ങള്‍ ഒന്നും നാളത്തേക്ക് മാറ്റിവെക്കരുതെന്നും, പ്രത്യേകിച്ച് നിങ്ങളുടെ കല്യാണമെന്നുമാണ് യവര്‍ അബ്ബാസ് ഈ വിവാഹത്തെ കുറിച്ച് പറഞ്ഞത്. ബ്രിട്ടീഷ് ഗവണ്‍മെന്റ് 70 വയസ്സിന് മുകളിലുള്ളവരോട് നിര്‍ബന്ധമായും ഐസുലേഷനില്‍ ഇരിക്കണം എന്നാവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇവര്‍ മുന്‍പ് തീരുമാനിച്ചതിനെക്കാളും പത്ത് ദിവസം മുന്‍പ് വിവാഹിതരായത്. ഐസോലേഷന്‍ പിരീഡ് തുടങ്ങിക്കഴിഞ്ഞാല്‍ തീരുമാനിച്ച ദിവസം വിവാഹിതരാവാന്‍ കഴിയില്ല എന്നുള്ളതിനാലാണ് അതിന് മുന്‍പേ വിവാഹിതരായതെന്ന് ഇവര്‍ പറയുന്നു.

വൈറസ് വ്യാപനം ഇല്ലാതാകുന്നതുവരെ കാത്തിരിക്കാന്‍ കഴിയില്ലെന്നും വിവാഹശേഷം ഞങ്ങള്‍ വീട്ടില്‍ ഐസുലേഷനില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ലണ്ടനില്‍നിന്ന് അബ്ബാസ് മാധ്യമങ്ങളോട് പറഞ്ഞു. യുപിയില്‍ ചാര്‍ഖാരിയില്‍ ജനിച്ച അബ്ബാസ് ഫോട്ടോഗ്രാഫര്‍ ആവുന്നതിന് മുന്‍പ് ലഖ്‌നൗവിലും അലഹബാദിലുമാണ് പഠിച്ചത്. നൂറ് സഹില്‍ ജനിച്ചത് ഡല്‍ഹിയിലാണ്. പ്രശസ്ഥ എഴുത്തുകാരായ സജീദ് സഹീറിന്റേയും റസിയയുടേയും മകളായി ജനിച്ച നൂറ് സഹീറിന്റെ എഴുത്തുകളിലാണ് അബ്ബാസ് അകൃഷ്ടനായത്.

ഈ പ്രായത്തില്‍ വിവാഹിതനാവാനുള്ള ഒരേ ഒരു കാരണം സ്‌നേഹമാണെന്നും, ഒരാളെ സ്‌നേഹിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ പ്രായത്തിന് കഴിയില്ലെന്നും അബ്ബാസ് പറയുന്നു.

രണ്ടാംലോകമഹായുദ്ധകാലത്ത് ഫോട്ടോഗ്രാഫറായിരുന്ന അബ്ബാസിനെ നൂറ് സഹീര്‍ കണ്ടുമുട്ടിയത് 12 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അബ്ബാസ് പീപ്പില്‍സ് തീയ്യേറ്റര്‍ അസോസിയേഷന്റെ പ്രസിഡന്റ് ആയിരുന്നു. മൈ ഗോഡ് ഈസ് എ വുമണ്‍, ഡിനൈഡ് ബൈ അല്ലാഹ് തുടങ്ങിയവയാണ് നൂറ് സഹീറിന്റെ പ്രശസ്തമായ കൃതികള്‍.


Next Story

Related Stories