TopTop
Begin typing your search above and press return to search.

ഒ കെ ജാനു ട്രെയിലര്‍; പ്രണയ ജോടികളായി വീണ്ടും ശ്രദ്ധയും ആദിത്യയും

ഒ കെ ജാനു ട്രെയിലര്‍; പ്രണയ ജോടികളായി വീണ്ടും ശ്രദ്ധയും ആദിത്യയും

മണിരത്‌നം ചിത്രം ഒ കെ കണ്‍മണിയുടെ ഹിന്ദി പതിപ്പ് ഒ കെ ജാനുവിന്റെ ട്രെയിലര്‍ എത്തി. ആദിത്യ റോയ് കപൂറും ശ്രദ്ധ കപൂറുമാണ് ചിത്രത്തില്‍ മുഖ്യവേഷത്തില്‍ എത്തുന്നത്. കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാദ് അലിയാണ്. എ ആര്‍ റഹ്മാനാണ് ഒ കെ ജാനുവിനും സംഗീതം പകര്‍ന്നിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും നായിക നായകന്മാരായി എത്തിയ ഒ കെ കണ്‍മണി തമിഴില്‍ നല്ല സ്വീകാര്യതയാണ് നേടിത്. ഹിന്ദിയിലേക്ക് ചിത്രം എത്തുമ്പോള്‍ അതിന്റെ പ്രധാന ആകര്‍ഷണം ആദിത്യ- ശ്രദ്ധ ജോടി തന്നെയാണ്. ആഷിഖി 2 ലെ പ്രകടനത്തിനുശേഷം ഈ ജോടി ഒരുമിച്ചെത്തുന്ന ചിത്രമാണ് ഒ കെ ജാനു. ചിത്രത്തിന്റെ ട്രെയിലറിനു നല്ല സ്വീകാര്യതയാണ് കിട്ടുന്നത്.


Next Story

Related Stories