Top

ടൈറ്റാനിക്കിനും മുമ്പേ കടലില്‍: ലോകത്തെ ഏറ്റവും പ്രായമുള്ള തിമിംഗലം ചത്തു

ടൈറ്റാനിക്കിനും മുമ്പേ കടലില്‍: ലോകത്തെ ഏറ്റവും പ്രായമുള്ള തിമിംഗലം ചത്തു
ടൈറ്റാനിക്കിന്‌റെ സമുദ്ര സഞ്ചാരം തുടങ്ങുന്നതിന് മുമ്പ് ജനിച്ച ലോകത്തെ ഏറ്റവും പ്രായമുള്ള തിമിംഗലം ചത്തു. ജെ 2 എന്നും ഗ്രാന്നി എന്നും അറിയപ്പെടുന്ന തിമിംഗലത്തിന് 105 വയസാണ് കണക്കാക്കുന്നത്. ഏറെ കാലമായി ഇതിനെ കാണാനില്ലായിരുന്നു. വാഷിംഗ്ടണിലെ സെന്റര്‍ ഫോര്‍ വേല്‍ റിസര്‍ച്ചിലെ കെന്‍ ബാല്‍കോംബ് ആണ് ഗ്രാന്നിയെ ഒക്ടോബറില്‍ അവസാനമായി കണ്ടത് - ഹാരോ കടലിടുക്കില്‍ വച്ച്. രണ്ടാഴ്ച മുമ്പ് ഇതേ വര്‍ഗത്തില്‍ പെട്ട് ജെ 34 എന്ന തിമിംഗലത്തെ ചത്ത നിലയില്‍ കണ്ടെത്തിയരുന്നു കപ്പല്‍ തട്ടിയാണ് തിമിംഗലം ചത്തതെന്നാണ് കരുതുന്നത്.


Next Story

Related Stories