TopTop
Begin typing your search above and press return to search.

അഞ്ജു ബോബി ജോര്‍ജ്ജ് സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജി വച്ചു

അഞ്ജു ബോബി ജോര്‍ജ്ജ് സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജി വച്ചു

അഴിമുഖം പ്രതിനിധി

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് രാജിവച്ചു. അഞ്ജുവിനോടൊപ്പം ഭരണസമിതി അംഗങ്ങളും സ്ഥാനമൊഴിഞ്ഞിരിക്കുകയാണ്. രാജിക്കത്തില്‍ ഒപ്പിട്ടതായി അവര്‍ വ്യക്തമാക്കി. ദേശീയ സ്കൂള്‍ ഗയിംസ് കേരളത്തില്‍ നടത്താനായത് നേട്ടമെന്ന് ഒളിമ്പ്യന്‍ പറഞ്ഞു, സ്പോര്‍ട്സ് മതത്തിനും പാര്‍ട്ടികള്‍ക്കും അതീതം എന്നാണ് കരുതിയത്. പല ഫയലുകളിലും ക്രമക്കേടുകള്‍ കണ്ടെത്തിയതായും ഇത് ജനങ്ങളും മാധ്യമങ്ങളും പുറത്തു കൊണ്ടുവരണം എന്നും അവര്‍ അഭ്യര്‍ഥിച്ചു.

കായിക മന്ത്രി ഇ പി ജയരാജന്‍ അഞ്ജു ബോബി ജോര്‍ജ്ജിനോട് അപമര്യാദയായി പെരുമാറി എന്ന ആരോപണം ഉയരുകയും എന്നാല്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിക്കുകയാണ് താന്‍ ചെയ്തത് എന്ന് മന്ത്രി പ്രതികരിക്കുകയും ചെയ്തതോടെ സംഭവം ചര്‍ച്ചാവിഷയമാവുകയായിരുന്നു. തുടര്‍ന്നാണ് സ്ഥാനം രാജിവയ്ക്കാന്‍ അഞ്ജു ബോബി ജോര്‍ജ്ജ് നിര്‍ബന്ധിതയായത്.


Next Story

Related Stories